"ജി.എച്ച്.എസ്.എസ്. മാലൂര്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനമാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനമാക്കരുത് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം= ലേഖനം}}

16:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനമാക്കരുത്

നാം ഇന്ന് നേരിടുന്ന ഏററവും വലിയ പ്രശ്നമാണ് മാലിന്യങ്ങൾ . നമ്മുടെ പൊതുനിരത്തുകളും കാടുകളും പുഴകളും എല്ലാം തന്നെ ഇന്ന് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരിക്കുകയാണ്.ഈച്ച ,എലികൾ,കൊതുകുകൾ എന്നിവ നമ്മുടെ മാത്രമല്ല സർവ്വ ജീവജാലകങ്ങളുടെയും സ്വൈര്യ ജീവിതത്തെ ഇല്ലാതാക്കുന്നു. ഇതിന് ഒരു പരിഹാരം കാണാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമുക്ക് ഒററക്കെട്ടായി നിൽക്കണം . ഈ മാലിന്യങ്ങൾ നിറഞ്ഞ പുഴയും കരയും ആണോ നാം വരും തലമുറയ്ക്ക് നൽകേണ്ടത് . അതുകൊണ്ട് തന്നെ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് . ജൈവമാലിന്യങ്ങൾ എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ ,പഴകിയ പച്ചക്കറികളും പഴങ്ങളും മൃഗാവശിഷ്ടങ്ങൾ എന്നിവയൊക്കെയാണ്.അജൈവമാലിന്യങ്ങൾപ്ലാസ്ററിക് ,തെർമോക്കോൾ, ചില്ലുകൾ, ലോഹങ്ങൾ ഇവയൊക്കേയാണ് ; ഇവ വലിച്ചെറിയാതെ അതിന്റെ ഉറവിടത്തിൽ തന്നെ വിററ് അതിന്റെ മൂല്യം നേടേണ്ടതാണ്.ജൈവമാലിന്യങ്ങളെ ബയോഗ്യാസാക്കിയോ ,കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിച്ച് കൃഷിയിടങ്ങളിലേക്കുളള വളമായും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. ഈ കൊറോണക്കാലത്ത് നാം ഏററവും പരിമിതമായി ജീവിക്കാൻ പഠിച്ചല്ലോ . അതുപോലെ ഇനിയും കരുതലോടെ കഴിയാൻ പഠിക്കാം .പ്രകൃതിയെ സ്നേഹിക്കാം .

സാന്ത്വന പി
9 D ജി എച്ച് എസ് എസ് മാലൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം