"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ലോകത്തെ ചങ്ങലയ്ക്കിട്ട മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ചങ്ങലയ്ക്കിട്ട മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= shajumachil|തരം=ലേഖനം}}

15:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോകത്തെ ചങ്ങലയ്ക്കിട്ട മഹാമാരി

ഇന്നുവരെയും നേരിടാത്ത സാഹചര്യങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് . കൊറോണ അഥവാ കോവിഡ് 19എന്ന മഹാവിപത്തിന്റെ കയ്യിലകപ്പെട്ടുപോയിരിക്കുകയാണ് നാമും നമ്മുടെ ലോകവും ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ആ ഇത്തിരിക്കുഞ്ഞൻ വൈറസ് ഇന്ന് ലോകത്തിലെല്ലായിടത്തും നാശം വിതച്ചിരിക്കുകയാണ് . എല്ലാം തന്റെ കാൽക്കീഴിലായി ഈ ലോകത്തിന്റെ സർവ്വാധിപൻ താനാണെന്ന് അഹങ്കരിച്ച മാനവരാശിക്ക് ഒരു മൺതരിയോളം പോലും വലിപ്പമില്ലാത്ത ഒരു അണുവിനെ കീഴടക്കാനുള്ള ശക്തി പോലും നമുക്കില്ലെന്നു തെളിയിച്ചു തന്നത് ഈ കോവിഡ് കാലമാണ് .
ദശലക്ഷക്കണക്കിനാളുകൾ ഇന്ന് കോവിഡ് 19രോഗബാധിതരാണ് രണ്ടരലക്ഷത്തോളം പേർ ലോകത്താകമാനം മരണപ്പെട്ടു . ദിനംപ്രതി മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ് കൃത്യമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത ഈ മഹാമാരിക്കുള്ള ഏക പ്രതിവിധി വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ് . ഭയം വേണ്ട ജാഗ്രത മതി . കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ലോകത്താകമാനം നടക്കുന്നുണ്ട് എങ്കിലും ഏറ്റവും എടുത്തു പറയേണ്ടത് നമ്മുടെ കൊച്ചു കേരളത്തിന്റെ മുന്നേറ്റമാണ്. ലോകരാഷ്ട്രങ്ങൾ പോലും ഉറ്റുനോക്കുന്ന പ്രതിരോധ മുന്നേറ്റ പ്രവർത്തനങ്ങളാണ് നമുക്കുള്ളത്. കോവിഡ് മരണ സംഖ്യയിൽ ഏറ്റവും പിന്നിലുള്ളതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളതും നാം തന്നെയാണെന്ന് തലയുയർത്തി തന്നെ നമുക്ക് പറയാം .
ഒരു നാണയത്തിന്റെ ഇരുവശവും എന്ന പോലെ കോവിഡ് രോഗത്തിനും ഒരു നല്ല വശമുണ്ട്. ഒന്നിനും സമയം തികയാത്ത നമ്മൾക്കിപ്പോൾ എല്ലാത്തിനും ധാരാളം സമയമുണ്ട്.ആർഭാടമോ ആഘോഷമോ മതാചാരങ്ങളോ ഒന്നുമില്ലാതെ പരിമിതിയിൽ എങ്ങനെ ജീവിക്കണമെന്നും നാം പഠിച്ചു . ഫാസ്റ്റ് ഫുഡും പാക്കറ്റ് ഫുഡും നാം ഉപേക്ഷിച്ചു പഴമയുടെ പ്രതീകമായ ചക്കയിലേക്കും മറ്റ് പ്രകൃതി ഉല്പന്നങ്ങളിലേക്കും നാം തിരികെയെത്തി . സാമ്പത്തികമായി ഒത്തിരി പ്രതിസന്ധിയുണ്ടെങ്കിലും ഈ കാലവും കഴിഞ്ഞു പോകും എന്ന ശുഭാപ്തി വിശ്വാസത്തിൽ നമുക്ക് കോവിഡിനെതിരെ ഒരുമിച്ച് മനസ്സ് കോർക്കാം . സമ്പൂർണ രോഗമുക്തി നേടിയിട്ട് കൈകളും കോർക്കാം

കൃഷ്ണപ്രിയ എ ആർ
9 A ടി.കെ.ഡി.എം ഗവ :ഹൈസ്കൂൾ ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം