Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 19: |
വരി 19: |
| | ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= തൃശൂർ | | | ജില്ല= തൃശൂർ |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verification4|name=Manu Mathew| തരം= കവിത }} |
15:45, 5 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ ലോക്ക്ഡൗൺ ദിനങ്ങൾ
അപ്രതീക്ഷിതമായി സ്കൂൾ അടച്ചപ്പോൾ സന്തോഷമാണോ സങ്കടമാണോ തോന്നിയത് ?എനിക്കറിയില്ല. ആദ്യത്തെ കുറച്ചുദിവസങ്ങൾ ടി വി കണ്ടും,പരീക്ഷ കഴിഞ്ഞാൽ വായിക്കാനെടുത്തുവച്ചിരുന്ന കഥാപുസ്തകങ്ങൾ വായിച്ചും കടന്നുപോയതറിഞ്ഞില്ല .പിന്നീടുള്ള ദിവസങ്ങൾ വിരസമായി തോന്നിത്തുടങ്ങി. വേഗമൊന്ന് സ്കൂൾ തുറന്ന് കൂട്ടുകാരേയും ടീച്ചറെയും ഒക്കെ കണ്ടാൽ മതിയെന്നായി -അവരുമായുള്ള സൗഹൃദം ഇപ്പോൾ വാടസ് ആപ്പിൽ മാത്രമായി ഒതുങ്ങിയല്ലോ .
കൊറോണയെന്നും കോവിഡ് 19 എന്നും കേട്ടപ്പോൾ ആദ്യമൊന്നും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല .പിന്നീട് പത്രവാർത്തകളും ചാനലുകളും ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞനായ ഈ വൈറസിന്റെ വലിപ്പം മനസ്സിലായത്.പതിനായിരങ്ങളുടെ ജീവൻ കവർന്നെടുത്ത ഈ വൈറസിനെ സൂക്ഷിക്കണമെന്ന് മനസ്സിലായി.ആലോചിക്കുംതോറും പേടി കൂടിവന്നു .വീട്ടിൽനിന്നും പുറത്തിറങ്ങാതെ...ആരോടും കൂട്ടുകൂടാതെ ...ഇനിയെത്ര ദിവസങ്ങൾ ?ഈ ദിവസങ്ങൾ എങ്ങനെ ഉപയോഗപ്രദമായി വിനിയോഗിക്കാം എന്നായി പിന്നീട് എന്റെ ചിന്ത.പഴയ പത്രങ്ങൾ ഉപയോഗിച്ച് പൂക്കളും തുമ്പികളും പെൻസ്റ്റാൻഡും ഒക്കെ ഉണ്ടാക്കിനോക്കി.കുഴപ്പമില്ലെന്നു എനിക്ക് തന്നെ തോന്നി. ഉമ്മച്ചിയെ കാണിച്ചു .നന്നായിട്ടുണ്ടെന്ന് ഉമ്മച്ചിയിൽ നിന്നും കേട്ടപ്പോൾ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. വീട്ടിലുണ്ടായിരുന്ന കുറച്ചു പെയിന്റും വൂളൻ നൂലുമൊക്കെ ഉമ്മച്ചിയെനിക്ക് തന്നു.(എന്റെ ഉമ്മച്ചി നല്ലൊരു കലാകാരിയാണ് .ഉമ്മയിൽ നിന്നാണ് ഞാനിതൊക്കെ കണ്ടു മനസ്സിലാക്കിയത് ).ഇതൊക്കെ ഉപയോഗിച്ച് ഞാൻ കുറച്ചു ചവിട്ടികൾ നിർമ്മിച്ചു.എന്റെ പഴയ ജീൻസും കാർഡ്‌ബോർഡും ഉപയോഗിച്ച് ഞാനൊരു കപ്ബോർഡ് ഉണ്ടാക്കി ഉമ്മച്ചിക്ക് സമ്മാനിച്ചു. പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ഉമ്മച്ചി ചെടിച്ചട്ടികൾ ഉണ്ടാക്കിയപ്പോൾ പെയിന്റ് ചെയ്യാനും ചെടികൾ വെക്കാനുമൊക്കെ ഞാനും സഹായിച്ചു.
ഞാൻ ചെയ്ത വർക്കുകളൊക്കെ ഫോട്ടോയും വീഡിയോയും എടുത്ത് എന്റെ ടീച്ചർക്ക് ഞാൻ അയച്ചുകൊടുത്തു.വളരെ നന്നായിട്ടുണ്ടെന്നും ഇനിയും ഇതുപോലെ ധാരാളം ചെയ്യണമെന്നും ടീച്ചർ പറഞ്ഞു.ഞങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിൽ ടീച്ചർ അതെല്ലാം പോസ്റ്റ് ചെയ്തു.ടീച്ചേഴ്‌സിന്റെ ഗ്രൂപ്പുകളിലും ടീച്ചർ അതെല്ലാം ഷെയർ ചെയ്തു.എന്റെ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉമ്മച്ചിയുടെയും ടീച്ചറിന്റെയും വാട്സ് ആപ്പ് സ്റ്റാറ്റസുകളായി മാറി . ഒരുപാടുപേർ എന്നെ വിളിച്ചും മെസ്സേജ് അയച്ചും എന്നെ അഭിനന്ദിച്ചു. ഒരുപാട് ......ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ.
ഉമ്മച്ചി ഉണ്ടാക്കുന്നതുപോലെ കേക്ക് ഉണ്ടാക്കി നോക്കുവാൻ എനിക്ക് ആഗ്രഹം തോന്നി .എന്നാൽ ഉമ്മച്ചി പറഞ്ഞു,അത് ഇപ്പോൾ വേണ്ട. സാധനങ്ങളെല്ലാം വളരെ മിതമായി മാത്രമേ ഈ സമയത്ത് നമ്മൾ ഉപയോഗിക്കാവൂ .ലോക്ക് ഡൗൺ ഒക്കെ കഴിയട്ടെ .അപ്പോഴുണ്ടാക്കാം .അത് ശരിയാണെന്നു എനിക്കും തോന്നി .യു ട്യൂബ് നോക്കി മാസ്കും സാനിട്ടൈസറും നിർമിക്കാനാണ് എന്റെ അടുത്ത ശ്രമം. ആർഭാടങ്ങളില്ലാതെ ,ചിലവ് ചുരുക്കി ജീവിക്കാനും ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തുവാനും ഈ ലോക്ക് ഡൗൺ എന്നെ പഠിപ്പിച്ചു .ഞങ്ങളുടെ പറമ്പിലെ പച്ചക്കറികളും ചക്കയും മാങ്ങയുമൊക്കെയാണ് ഇപ്പോൾ ഞങ്ങളുടെ പ്രധാന ഭക്ഷ്യ വിഭവങ്ങൾ.ഞാൻ അതിൽ സന്തോഷം കണ്ടെത്തുന്നു .ഇനിയുള്ള ദിവസങ്ങളും ഇതേ കരുതലോടെത്തന്നെ ഞാൻ മുന്നോട്ടു പോകും .
കൊറോണയെന്ന മഹാ വിപത്തിൽനിന്നും എത്രയും പെട്ടെന്ന് ലോകം മുക്തി നേടട്ടെയെന്നു പ്രാർത്ഥിക്കുന്നു
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|