"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= #പ്രെവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

11:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

#പ്രെവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുർ #

കോവിഡ് -19 എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൊറോണ വൈറസ് രോഗം ലോകമാകെ പടരുന്ന സാഹചര്യത്തിൽ ഏറെ വിചിന്തനം ആവശ്യമുള്ള വിഷയങ്ങളാണ് പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും. ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരിക്കുന്ന ലോകം ഇന്ന് ഏറെക്കുറെ നിശ്ചലമായത് സാർക് കോവ് -2 എന്ന പേരിലറിയപ്പെടുന്ന ഒരു കുഞ്ഞൻ വൈറസ് പരത്തിയ പകർച്ച വ്യാധി മൂലമാണ്. എന്നാൽ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം പകർച്ചവ്യാധികൾ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. മറിച് ഭൂമിയിലെ ജീവജാലങ്ങളുടെ ഉത്ഭവത്തോളം തന്നെ പഴക്കമുണ്ട്. പകർച്ച വ്യാധികൾ പല രീതിയിൽ പല നാമത്തിൽ പല കാലഘട്ടത്തിൽ ഈ രോഗങ്ങൾ മാനവിക സമൂഹത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതിന് പുറമെ എണ്ണിയാൽ തിട്ടപ്പെടുത്താത്തത്ര ജനിതക രോഗങ്ങളും പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളും ഉണ്ട്. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഇതിൽ പല ഗുരുതര രോഗങ്ങൾക്കും ഇനിയും മരുന്ന് കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഇംഗ്ലീഷിൽ ഒരു പഴഞ്ചോല്ലുണ്ട്.

  1. പ്രെവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുർ #
അർഥവത്തായ ഇ പഴംചൊല്ല് സൂചിപ്പിക്കുന്നത് പോലെ നാം രോഗം വന്നിട്ടുള്ള ചികിത്സക്ക് കൊടുക്കുന്ന പ്രാധാന്യത്തേക്കാൾ ഏറെ ഗുണം ചെയ്യുക രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക ആണ്. ഇവിടെയാണ് നല്ല പരിസ്ഥിതിയുടെയും ശുചിത്വത്തിന്റെയും മഹത്വം. നല്ല പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധത്തിന്റെ രണ്ട് തൂണുകളാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും അതുവഴി നല്ല പരിസ്ഥിതിയും ഉറപ്പാക്കുന്നതിലൂടെ നമുക്ക് പല രോഗങ്ങളും അകറ്റാം.

മുഹമ്മദ് ഷാൻ. B
6 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം