"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/രോഗം തന്ന പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗം തന്ന | | തലക്കെട്ട്= രോഗം തന്ന പുഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:34, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗം തന്ന പുഴ
പുഴക്കരികിലെ ചെറിയ കുടിലിലായിരുന്നു ആമിനക്കുട്ടി താമസിച്ചിരുന്നത്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ അവൾക്ക് കലശയായ പനി.ഉമ്മ ഖദീജക്ക് വല്ലാത്ത പേടിയായി.ആശുപത്രിയിൽ കൊണ്ടുപോകാൻ പൈസയില്ല.അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് നാലു കിലോമീറ്റർ പോകണം. അവർ ആകെ ദുഃഖത്തിലായി.പുഴയിൽ മാലിന്യങ്ങൾ കുന്നുകൂടാൻ തുടങ്ങിയപ്പോൾ മുതൽ ഖദീജുമ്മയുടെ കുട്ടികൾക്ക് എന്നും രോഗമാണ്. മാലിന്യം നീക്കാൻ പഞ്ചായത്തിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം ഖദീജുമ്മയും കുട്ടികളും ചേർന്ന് മാലിന്യം നീക്കം ചെയ്യാൻ ഒരു പാഴ്ശ്രമം നടത്തി.ഇപ്പോഴിതാ ആമിനക്കുട്ടിക് രോഗവുമായി.കടം വാങ്ങി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞു മലിനജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്ത രോഗമാണ് കുട്ടിക്കെന്ന്. ഉമ്മ എന്തു ചെയ്യണം എന്നറിയാതെ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു. അവരുടെ കഥ കേട്ട ഡോക്ടർ പഞ്ചായത്തു പ്രസിഡന്റിനെ നേരിൽ കണ്ടു വിഷയത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി. ആമിനാകുട്ടിക്ക് രോഗം കൂടി വന്നു. സംഗതിയറിഞ്ഞ പഞ്ചായത്തംഗങ്ങൾ എല്ലാവരും ചേർന്ന് പുഴ വൃത്തിയാക്കാനുള്ള നടപടികൾ എടുത്തു. വളരെ ബുദ്ധിമുട്ടി ഡോക്റ്റർമാർ അവളെ രക്ഷിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ അവളെ സ്വീകരിക്കാൻ നാട്ടുകാരും പഞ്ചായത്തു അംഗങ്ങളും കാത്തിരിപ്പുണ്ടായിരുന്നു. ഇനി ഒരിക്കലും ഒരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്‌ഥ വരുത്തില്ല എന്ന് ആ നാടു മുഴുവൻ പ്രതിജ്ഞ ചെയ്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ