"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം, വ്യക്തി ശുചിത്വത്തിലൂടെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം, വ്യക്തി ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
വരി 21: | വരി 21: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
10:27, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം, വ്യക്തി ശുചിത്വത്തിലൂടെ.....
ആധുനിക ലോകം നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീഷ്ണമായ ഒരു വൈറസ് വ്യാപനം ആണ് ലോകത്ത് ഈയിടെയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. 'കിരീടം ' എന്നർത്ഥം വരുന്ന, കൊറോണ കുടുംബത്തിൽ പെടുന്ന,ജനിതക മാറ്റം വന്ന ഒരു വൈറസാണ് കോവിഡ് -19 എന്ന പേരിൽ അറിയപ്പെടുന്ന ഈ വൈറസ് വ്യാപനത്തിന്റെ ഹേതു. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്ന് പടർന്നാണ് ലോകം മുഴുവൻ ഈ വൈറസ് കീഴടക്കിയിരിക്കുന്നത്. വുഹാനിലെ മാംസ ചന്തയിൽ വിൽക്കുന്ന മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് പടർന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. 2020 മാർച്ച് - ഏപ്രിൽ മാസത്തോടെയാണ് വൈറസ് വ്യാപനം കൂടുതൽ തീഷ്ണമാവാൻ തുടങ്ങിയത്. ലോകത്തിലെ വൻകിട സാമ്പത്തിക ശക്തികളെ എല്ലാം തന്നെ ഈ രോഗം കീഴടക്കികഴിഞ്ഞു. ആരോഗ്യമുള്ള ഒരു മനുഷ്യ ശരീരത്തിന് ഒരുപരിധി വരെ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. കോവിഡ് 19 കാരണം ലോകം മുഴുവൻ ലോക്ക് ഡൗണിലാണല്ലോ. നമ്മളെല്ലാവരും വീട്ടിലിരിക്കുന്ന ഈ സമയത്ത് കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെയും നമുക്ക് രോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കാം. കോവിഡ് കാലത്ത് നമ്മൾ പാലിക്കേണ്ട മറ്റൊരു കാര്യമാണ് വ്യക്തിശുചിത്വം. കോവിഡിനെ നേരിടാൻ ആരോഗ്യ പ്രവർത്തകരും സർക്കാരും നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകഴുകൽ എന്നിവയെല്ലാം കൃത്യമായി പാലിക്കേണ്ടതാണ്. ഇത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് കൊണ്ടാണ് കോവിഡ് കേസുകളും മരണങ്ങളും വളരെയധികം കുറയ്ക്കുവാൻ കേരളത്തിന് കഴിഞ്ഞതും ലോക ശ്രദ്ധ ആകർഷിക്കുവാൻ കഴിഞ്ഞതും. എങ്കിലും നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി നമുക്കും കരുതലോടെ കൈകഴുകാം, കൈവിടാതിരിക്കാം, തോൽക്കപ്പെടാതിരിക്കാൻ പൊതു ഇടങ്ങളിൽ തുപ്പാതിരിക്കാം. ഇതാകട്ടെ നമ്മുടെ പ്രതിജ്ഞ. ഒപ്പം കോവിഡ് യുദ്ധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും പ്രണാമം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം