"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 81: വരി 84:
|----
|----
* കോട്ടയത്തുനിന്ന്  40 കി.മി.  അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
* കോട്ടയത്തുനിന്ന്  40 കി.മി.  അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:53, 19 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പനമറ്റം
വിലാസം
പനമറ്റം

കോട്ടയം ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-05-2010Sabarish



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പനമറ്റം ഗ്രാമത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായില്‍ നിന്ന് 18 കിലോമീറ്ററും, പൊന്‍കുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 1915-ല്‍ ഭാരതീവിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ക്കൂള്‍ 1945 -ല്‍ ഒരു രൂപ പ്രതിഫലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1965 -ല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1980-ല്‍ ഹൈസ്ക്കൂളായും, 1997-ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു. ഇന്ന് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ക്കൂളില്‍ അന്‍പതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാന്‍ കഴിഞ്ഞത്. 1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം 100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍ >

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോള്‍ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 24 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, മൂന്ന് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എണ്‍പതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീന്‍ സൗകര്യവുമുള്ള മള്‍ട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >

പി.റ്റി.എ. അംഗങ്ങള്‍

  1. കെ. എന്‍. ബോസ്....(ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ്)
  2. നബീസത്തു ബീവി(പ്രിന്‍സിപ്പല്‍ )
  3. ബി. വിജയകുമാര്‍.
  4. കെ.എന്‍. ബോസ്.
  5. സക്കറിയാസ് മാത്യു.
  6. റ്റി.എസ്. രഘു.
  7. രാധാകൃഷ്ണന്‍.എം.എന്‍.
  8. അനില്‍കുമാര്‍. പി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രി. രാജേന്ദ്ര ബാബൂ
ശ്രീ. കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍
ശ്രീ. വാസവന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.അശോക് കുമാര്‍.....സൂപ്രണ്ട് ഓഫ് പോലീസ് കോട്ടയം ജില്ല.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പനമറ്റം&oldid=93742" എന്ന താളിൽനിന്ന് ശേഖരിച്ചത്