"എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/മനുവിന് കിട്ടിയ അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(NEW ENTRY) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 | | color=5 | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
07:15, 5 മേയ് 2020-നു നിലവിലുള്ള രൂപം
മനുവിന് കിട്ടിയ അറിവ്
അമ്മേ ഞാൻ കളിക്കാൻ പോട്ടേ ? മനു ഉറക്കെ അമ്മയോട് ചോദിച്ചു. അമ്മ അടുക്കളയിൽ തിരക്കിനിടയിൽ "ശരി പൊയ്ക്കോളു " എന്ന് പറഞ്ഞു. അപ്പോഴേക്കും കൂട്ടുകാരായ ദീപുവും കുട്ടുവും എത്തിയിരുന്നു. അവർ പറമ്പിലെ വലിയ മാവിൻ ചുവട്ടിൽ കളി ആരംഭിച്ചു . ചിരട്ടയും മണ്ണും വെള്ളവും എല്ലാം എടുത്ത് കളിച്ചു. അപ്പോഴാണ് ശക്തമായ കാറ്റും മഴയും വന്നത്. എല്ലാവരും ഓടി. ദീപു, കുട്ടു നാളെ കാണാട്ടൊ എന്ന് പറഞ്ഞ് മനു വീട്ടിലേക്ക് ഓടിപ്പോയി. അന്ന് വൈകുന്നേരം അച്ഛന്റെ മടിയിൽ ഇരുന്ന് മനു കൊഞ്ചി പറഞ്ഞു. അച്ഛാ ഒരു കഥ പറഞ്ഞു തരൂ.. . അച്ഛൻ അവന്റെ താടിക്ക് പിടിച്ച് പറഞ്ഞു, നമ്മുടെ പരിസരം നന്നായി സൂക്ഷിക്കണം.ഇനി മഴക്കാലമല്ലെ വരുന്നത്? ധാരാളം കൊതുകുകൾ വെള്ളം നിറഞ്ഞ ചിരട്ടയിലെല്ലാം വന്ന് മുട്ടയിടും.അങ്ങനെ ഒരുപാട് കൊതുകുകൾ ഉണ്ടാകും. മനു ചിരട്ടയിലൊന്നും വെള്ളം നിറക്കല്ലെ , അച്ഛൻ പറഞ്ഞു.കൊതുകുകൾ കടിച്ചാൽ മാരകമായ ഡെങ്കിപ്പനി വരും. അപ്പോഴാണ് മനുവിന് ആ കാര്യം ഓർമ വന്നത്.ഞങ്ങൾ ചിരട്ട കൊണ്ട് കളിച്ചിരുന്നല്ലൊ , അവയിൽ വെള്ളം കേറിയോ ആവോ! അന്ന് രാത്രി മനുവിന് ഉറക്കം വന്നില്ല. അവൻ പിറ്റേന്ന് രാവിലെ തന്നെ ആ മാവിൻ ചുവട്ടിൽ പോയി നോക്കി. ശരിയാണ് ചിരട്ടയിലെല്ലാം വെള്ളം കയറി . അവൻ വേഗം കമഴ്ത്തി വെച്ചു. വീട്ടിലേക്ക് ഓടി പോയി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ