"എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ അച്ഛനാണ് എന്റെ സൂപ്പർ ഹീറൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അച്ഛനാണ് എന്റെ സൂപ്പർ ഹീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
| തലക്കെട്ട്= അച്ഛനാണ് എന്റെ സൂപ്പർ ഹീറൊ | | തലക്കെട്ട്= അച്ഛനാണ് എന്റെ സൂപ്പർ ഹീറൊ | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
00:15, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
| തലക്കെട്ട്= അച്ഛനാണ് എന്റെ സൂപ്പർ ഹീറൊ
| color= 4 }}
സമയം ആറ് മണി .അമ്മ വന്ന് വിളിച്ചപ്പോഴാണ് ആഗ്‌നസ് ഉണർന്നത് .കിളികളുടെ കളകൂജനം കാതുകൾക്ക് ഇമ്പമേകി .ഈശ്വരനെ നമിച്ച ശേഷം അവൾ പതിയെ അടുക്കളയിലേക്ക് ചെന്നു .അമ്മ തിരക്കിട്ട് ജോലികൾ തീർക്കുകയാണ് .ഒമ്പത് മണിയാകുമ്പോഴേക്കും അമ്മക്ക് സ്കൂളിലേക്കു പോകണം.അഞ്ചാം ക്ലാസ്സുകാരി ആഗ്നസും കൂടെയുണ്ടാകും .അമ്മ ഉണ്ടാക്കിയ ചായയും കഴിച്ച് അവൾ ഉമ്മറത്തേക്ക് ചെന്നു .പതിവുപോലെ പപ്പ ചാരുകസേരയിലിരുന്നു പത്രം വായിക്കുകയാണ്.പപ്പക്ക്
ഇന്ന് ഹോസ്പിറ്റലിൽ ഡ്യൂട്ടി ഇല്ലേ ?ആഗ്‌നസ് ചോദിച്ചു.ഉവ്വ് ,അച്ഛൻ പോകാൻ ഒരുങ്ങുകയാണ് .അപ്പോഴാണ് ടിവിയിലെ ന്യൂസ് അവൾ ശ്രദ്ധിച്ചത് .കൊറോണ എന്ന മഹാമാരി ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്നു. മരണ സംഖ്യ ഉയരുകയാണ് . ഇന്ത്യയിലും ആദ്യത്തെ മരണം സ്ഥിരീകരിച്ചു .സ്കൂളുകൾ എല്ലാം അടച്ചിടണം .അനാവശ്യമായി ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് , പൊതു സ്ഥാപനങ്ങൾ അടച്ചിടണം ,വ്യവസായശാലകൾ തുറക്കരുത് തുടങ്ങിയ ഒട്ടനവധി വാർത്തകൾ. ആഗ്‌നസിനു ഇതൊന്നും മനസിലായില്ല. അവൾ അച്ഛനോട് ചോദിച്ചു. അച്ഛാ എന്താണീ കൊറോണ ? ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്ന് പൊട്ടി പുറപ്പെട്ട ഒരു മഹാമാരിയാണ് മോളെ ഇത്. ചെറിയ വൈറസ് പരത്തുന്ന ഒരു തരം പനി .എല്ലാത്തരം മാംസങ്ങളും വിൽക്കപ്പെട്ടിരുന്ന ഈ പട്ടണത്തിൽ നിന്നാവാം വൈറസ് മനുഷ്യരിലേക്ക് പടർന്നത് . ഒരാളിൽ നിന്ന് മറ്റാളുകളിലേക്ക് ഇത് സമ്പർക്കത്തിലൂടെ പടരാം.കൊറോണ ബാധിതന്റെ മൂക്കിലൂടെയും വായയിലൂടെയും ഉള്ള സ്രവങ്ങളിൽ നിന്നാണ് ഇത് അതിവേഗം പടരുന്നത് . ആഗ്‌നസ് സംശയങ്ങളുടെ ഭാണ്ഡക്കെട്ട് ഒന്നൊന്നായി അഴിച്ചു. ഒരാളെ തൊടുന്നത് മൂലം മറ്റൊരാളിലേക്ക് ഈ അസുഖം എങ്ങനെയാണ് പടരുന്നത് ? അച്ഛൻ പറഞ്ഞു .കൊറോണവൈറസ് തുണികൾ പോലുള്ള വസ്തുക്കളിൽ ഏകദേശം എട്ടു മണിക്കൂറും ഒരാളുടെ കൈയിൽ പത്തു മുതൽ ഇരുപതു മിനിറ്റ് വരെയും ജീവനോടെയുണ്ടാകും. അപ്പോൾ ഇതിനു എന്തൊക്കെ ലക്ഷണങ്ങൾ ആണ് കാണിക്കുക അച്ഛാ ?ആഗ്‌നസ് വീണ്ടും ചോദിച്ചു . അച്ഛൻ പറഞ്ഞു ,രോഗം ബാധിച്ചവരിൽ പ്രധാനമായും പനി ,ചുമ,ജലദോഷം ,തൊണ്ടവേദന എന്നിവയുണ്ടാകും .ഇതിന്റെ മൂർദ്ധന്യാവസ്ഥയിൽ കഠിനമായ ശ്വാസ തടസവും അനുഭവപ്പെടും. അങ്ങനെ മരണവും സംഭവിക്കുന്നു .അച്ഛൻ പറഞ്ഞു. നേരം വളരെ വൈകി. എനിക്ക് ഹോസ്പിറ്റലിൽ പോകാൻ സമയമായി .ഇനി ഞാൻ വന്നിട്ടു പറഞ്ഞു തരാം.അച്ഛനിന്നു ഹോസ്പിറ്റലിൽ പോകേണ്ട, ഇതെല്ലം കേട്ടിട്ടു എനിക്ക് പേടി ആകുന്നു. ഇന്ന് ഞാൻ അച്ഛനെ വിടില്ല’’.ആഗ്‌നസ് കരച്ചിലിന്റെ വക്കത്ത് എത്തി. മോളെ , ഇവിടേക്ക് വന്നേ, അച്ഛൻ പറയട്ടെ .രോഗികളെ ശുശ്രുഷിക്കുകയൂം അവരെ സംരക്ഷിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയുക എന്നതാണ് ഒരു ഡോക്ടർ എന്ന നിലയിലും ഒരു നല്ല വ്യക്തി എന്ന നിലയിലും അച്ഛന്റെ ഉത്തരവാദിത്വം .നമ്മളാൽ കഴിയുന്ന രീതിയിൽ നാം മറ്റുള്ളവരെ സഹായിക്കുകയും അവർക്കു വേണ്ടി നന്മകൾ ചെയ്തു കൊടുക്കുകയും വേണം.അച്ഛന്റെ മോളും ഇങ്ങനെ വേണം വളർന്നു വരാൻ ,കേട്ടോ .മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത് . ഇന്ന് ചെയുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ കേട്ടിട്ടില്ലേ ?
ഇതെല്ലാം കേട്ടു നിന്ന ആഗ്‌നസ് ദൃഢ നിശ്ചയത്തോടെ പറഞ്ഞു .അച്ഛാ അച്ഛന്റെ ഈ മകളും വലുതാകുമ്പോൾ ഒരു ഡോക്ടറാകും,അച്ഛനെപ്പോലെ ഒരു നല്ല ഡോക്ടർ.അച്ഛാ...അച്ഛനാണെന്റെ സൂപ്പർ ഹീറോ........... എവിടെ നിന്നോ വന്ന നനുത്ത കാറ്റ് അവർ മൂവരെയും തഴുകി കടന്നു പോയി .
{{BoxBottom1 | പേര്= മേരി ജെസ്‌ന സിമേതി | ക്ലാസ്സ്= ഏഴ് എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൽ .എ .ഐ .യു .പി .എസ് കാടുകുറ്റി | സ്കൂൾ കോഡ്= 23554 | ഉപജില്ല= മാള | ജില്ല= തൃശൂർ .