"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/തിന്മയുടെ പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

19:34, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിന്മയുടെ പ്രതിഫലം

തിന്മയുടെ പ്രതിഫലം തിന്മ. ധർമ്മപുരം എന്ന രാജ്യത്ത് രുദ്ര സേനൻ എന്നൊരു രാജാ വുണ്ടായിരുന്നു. അദ്ദേഹം ക്രൂരനും അധർമ്മിയുമായിരുന്നു. എങ്ങനെയെങ്കിലും ഈ ക്രൂരൻmശി ച്ചിരുന്നെങ്കിൽ ഏതെങ്കിലും നല്ലൊരു രാജാവ് ഈ അധർമ്മിയെ കീഴ്പ്പെടുത്തിയിരുന്നെങ്കി ൽ ധർമ്മപുരത്തെ പ്രജകൾ ഇങ്ങനെ ആഗ്രഹിച്ചു പോയി. അതു ഫലിക്കാൻ അവർ പ്രാർത്ഥനയും തുടങ്ങി. ആഗ്രഹിക്കുവാനും പ്രാർത്ഥിക്കാനും പ്രേരിത രായി.പക്ഷേ പെട്ടെന്നു രാജാവിൽ വലിയ മാറ്റം പ്രജകൾ കണ്ടു.ക്രൂരത എങ്ങോട്ടോ പോയി മറഞ്ഞിരിക്കുന്നു. അദ്ദേഹം സൗമ്യനും കാരുണ്യനിധിയുമായി മാറിയിരിക്കുന്നു. നീതിയും ധർമ്മവും രാജ്യത്ത് പുലരാൻ തുടങ്ങി.രാജ ധർമ്മ മനുസരിച്ചു മാത്രം അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. പ്രജകൾക്കു ആശ്വാസമായി. അവർ സന്തോഷത്തോടെ രാജാവിനെ സ്തുതിക്കാൻ ആരംഭിച്ചു.രാജാവിൽ ഇത്രയും വലിയ മാറ്റം മന്ത്രി പ്രതീക്ഷിച്ചില്ല. എങ്കിലും അദ്ദേഹത്തോടു ചോദിക്കാൻ മന്ത്രിക്ക് ധൈര്യം വന്നില്ല. എന്തെങ്കിലും കാരണമില്ലാതെ രാജാവ് പെട്ടെന്ന് നല്ലവനാകുമോ? അതെന്തെന്നറിയാൻ മന്ത്രിക്കു ആകാംക്ഷയായി. ഒരു ദിവസം രാജാവ് മന്ത്രിയോട് പ്രജകൾക്കു ഉപകാരപ്രദമാകുന്ന പദ്ധതികളും നികുതിയിളവുകളും കാര്യങ്ങൾ നടപ്പിലാക്കാൻ വളരെ സനേ ഹത്തോടെ ആജ്ഞാപിച്ചപ്പോൾ മന്ത്രി ധൈര്യം സംഭരിച്ചു ചോദിച്ചു. എന്താണ് അങ്ങയിലിങ്ങനെയൊരു മാറ്റം. അപ്പോൾ രുദ്ര സേനൻ പുഞ്ചരിച്ചു കൊണ്ട് പറഞ്ഞു ' .കഴിഞ്ഞ തവണ നാം നായാട്ടിന് പോയ തോർക്കുന്നുണ്ടല്ലോ. നാം ഒറ്റക്കാണു നായാട്ടിനു പോയത് കാട്ടിലൂടെ തേരോടിച്ചു പോകുമ്പോൾ പെട്ടെന്നൊരു വേട്ടനായ് ഒരു കുറുക്കനെ ഓടിക്കുന്നത് കണ്ടു.കുറുക്കൻമാളത്തിൽ കയറി രക്ഷപ്പെട്ടു.പക്ഷേ വേട്ടനായ യുടെ കടിയേറ്റകുറുക്കൻ്റെ ഒരു കാൽ ഒടിഞ്ഞിരുന്നു.നായാട്ടു കഴിഞ്ഞു നാം തിരികെ വരുമ്പോൾ മുമ്പു കണ്ട അതേ വേട്ടനായ ഒരു മലവേടൻ്റെ നേരെ കുരച്ചു കൊണ്ട് ചെല്ലുന്നു .അയാൾ കാട്ടുകല്ലെടുത്തു നായയുടെ നേരെ എറിയുകയും നായയുടെ ഒരു കാൽ ഒടിഞ്ഞു തൂങ്ങുകയും ചെയ്തു. വേട്ടനായ് നിലവിളിച്ചു കൊണ്ടോടി മറഞ്ഞു .അപ്പോൾ അതുവഴി ഒരു കുതിര വന്നു. ആ കുതിരമലവേടൻ്റെ നേർക്കു പാഞ്ഞുചെന്നു അയാളുടെ കാലുകൾ നോക്കി ഒരു തൊഴികൊടുത്തു. അയാളുടെ കാലുകൾ ഒടിഞ്ഞു. വേദന സഹിക്കാൻ വയ്യാതെ അയാൾ നിലത്തു വീണു നിലവിളിച്ചു. ആ കുതിര അവിടെ നിന്നും ഓടി കുറേ നേരം പിന്നിട്ടപ്പോൾ ഒരു കുഴിയിൽ വീണ് കുതിരയുടെ കാലുകൾ ഒടിയുകയും അതു വേദന കൊണ്ട് പുളയുകയും ചെയ്തു.ഇതെല്ലാം കാണാനിടയായപ്പോൾ ദ്രോഹപ്രവർത്തികൾക്കു ലഭിക്കുന്ന പ്രതിഫലം നമുക്കു ബോദ്ധ്യമായി .അന്യായവും ക്രൂരതയും തുടരുകയാണെങ്കിൽ നമ്മുടെ സ്ഥിതിയും ഇതായിരിക്കുമെന്നോർത്ത് ഒഴിവാക്കാൻ നാം തീരുമാനിച്ചു.തിന്മയും ദുഷ്ടതയും ഒരിക്കലും ഗുണം ചെയ്യില്ലെന്നു നാം മനസ്സിലാക്കി. ദ്രോഹം ചെയ്യുന്നവരെ സ്നേഹം കൊണ്ടാണ് കീഴ്പ്പെടുത്തേണ്ടത്. കാര്യങ്ങൾ ഓരോന്നായി ഗ്രഹിച്ചപ്പോൾ സമാധാന പ്രിയ നായി മാറിയിരിക്കുന്ന രാജാവിനെ അട്ടിമറിക്കാനുള്ള സമയമിതാണെന്ന് തോന്നിയ മന്ത്രി കുടില തന്ത്രങ്ങൾ ആവിഷ്കരിക്കാൻ തുടങ്ങി.ഇതിനിടയിൽ രാജസദസ്സിലെ സിംഹാസനം നോക്കി നടന്ന മന്ത്രി കല്പടവുകൾ തട്ടിതെന്നി താഴേക്കു വീണു. അയാളുടെ തല പൊട്ടി കിടപ്പിലായി.അപ്പോൾ ' താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചിടു കെന്നേ വരൂ' എന്ന് അയാളുടെ മനഃസാക്ഷി അയാളോട് പറയാൻ തുടങ്ങി.

ഐഷ മുഹമ്മദ്
IX C സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ