"ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ/അക്ഷരവൃക്ഷം/" നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= " നമുക്ക് നാമേ പണിവതു നാകം, നര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 5
| color= 5
}}
}}
 
<p>
   ഈ കൊറോണക്കാലത്ത് ആശങ്കകൾക്കു സമാനമായി ഉയർന്നു വരുന്നത് സംശയങ്ങളാണ്. എന്തുകൊണ്ടാണ് ഇവ ഇത്രയും വേഗത്തിൽ പടരുന്നത്? എന്തുകൊണ്ടാണ് ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തത്? എന്തുകൊണ്ടാണ് വിവിധ രാഷ്ട്രത്തലവൻമാർ ഈ പ്രതിസന്ധി മറികടക്കുവാൻ ഇത്രയും കർശനമായ നടപടികൾ കൈക്കൊള്ളുന്നത്? തുടങ്ങി അനേകം സംശയങ്ങൾ. കൊറോണയെന്ന മഹാമാരിയെ നേരിടുവാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇതിന്റെ സ്വഭാവങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കുക എന്നതാണ്. കൊറോണ ഒരു virus ആണ്. virus -കൾ മറ്റേതൊരു ജീവിയെപ്പോലെയുമല്ല. അവയുടെ സവിശേഷതകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തുവാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടുമില്ല. ഇവ സത്യത്തിൽ ജീവനുള്ള വസ്തുക്കളല്ല! മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇവ പ്രവർത്തിയ്ക്കുകയുള്ളൂ…
   ഈ കൊറോണക്കാലത്ത് ആശങ്കകൾക്കു സമാനമായി ഉയർന്നു വരുന്നത് സംശയങ്ങളാണ്. എന്തുകൊണ്ടാണ് ഇവ ഇത്രയും വേഗത്തിൽ പടരുന്നത്? എന്തുകൊണ്ടാണ് ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തത്? എന്തുകൊണ്ടാണ് വിവിധ രാഷ്ട്രത്തലവൻമാർ ഈ പ്രതിസന്ധി മറികടക്കുവാൻ ഇത്രയും കർശനമായ നടപടികൾ കൈക്കൊള്ളുന്നത്? തുടങ്ങി അനേകം സംശയങ്ങൾ. കൊറോണയെന്ന മഹാമാരിയെ നേരിടുവാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇതിന്റെ സ്വഭാവങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കുക എന്നതാണ്. കൊറോണ ഒരു virus ആണ്. virus -കൾ മറ്റേതൊരു ജീവിയെപ്പോലെയുമല്ല. അവയുടെ സവിശേഷതകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തുവാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടുമില്ല. ഇവ സത്യത്തിൽ ജീവനുള്ള വസ്തുക്കളല്ല! മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇവ പ്രവർത്തിയ്ക്കുകയുള്ളൂ… </p>
<p>
<p>
രണ്ടു തരത്തിലുള്ള വൈറസുകൾ ഉണ്ട്; RNA strand ഉള്ളതും DNA strand ഉള്ളതും. കൊറോണ ആദ്യത്തെ വിഭാഗത്തിൽപ്പെടും. കിരീടത്തിന്റെ ആകൃതിയിലുള്ളത് എന്ന അർത്ഥത്തിലാണ് ഇതിന് കൊറോണ എന്ന പേര് കിട്ടിയത്. Corona virus disease 2019 എന്നതിന്റെ ചുരുക്കപ്പേരാണ് Covid 19. ശരീരസ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമൊക്കെയാണ് ഇവ പരക്കുന്നത്. അതിനാൽ പുറത്തിറങ്ങുമ്പോൾ Mask നിർബന്ധമായും ധരിച്ചിരിക്കണം. കൊറോണ അതിവേഗം പടർന്നു പിടിയ്ക്കുവാൻ മറ്റൊരു പ്രധാന കാരണം വിവേക ശൂന്യതയാണ്.  ചില വ്യക്തികൾ സാമൂഹ്യ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും വാസ്തവ വിരുദ്ധമായി വാർത്തകൾ പ്രചരിപ്പിച്ചും ഊറ്റം കൊള്ളുകയാണ്. നല്ല നാളേയ്ക്കായി പ്രവർത്തിയ്ക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും ശാപമായി പ്രവർത്തിയ്ക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിയ്ക്കുന്നതും കൊവിഡ് വ്യാപനത്തെ തടയുന്നതു പോലെ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതായ വിഷയമാണ്. ചില രാജ്യങ്ങളിൽ ആരാധനാലയങ്ങൾ പോലും ആതുരസേവനത്തിന് ആശുപത്രികളാകുന്നു. ആ തുര സേവനത്തേക്കാൾ വലിയ ദൈവാരാധനയില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. </p>

വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എച്ച്.എസ്സ്. എസ്സ്. തൊടിയൂർ
| സ്കൂൾ= ഗവ. എച്ച്.എസ്സ്. എസ്സ്. തൊടിയൂർ
| സ്കൂൾ കോഡ്= 41248
| സ്കൂൾ കോഡ്= 41037
| ഉപജില്ല= കരുനാഗപ്പള്ളി
| ഉപജില്ല= കരുനാഗപ്പള്ളി
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
വരി 26: വരി 26:
| color= 5
| color= 5
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

18:25, 4 മേയ് 2020-നു നിലവിലുള്ള രൂപം

" നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ"

ഈ കൊറോണക്കാലത്ത് ആശങ്കകൾക്കു സമാനമായി ഉയർന്നു വരുന്നത് സംശയങ്ങളാണ്. എന്തുകൊണ്ടാണ് ഇവ ഇത്രയും വേഗത്തിൽ പടരുന്നത്? എന്തുകൊണ്ടാണ് ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തത്? എന്തുകൊണ്ടാണ് വിവിധ രാഷ്ട്രത്തലവൻമാർ ഈ പ്രതിസന്ധി മറികടക്കുവാൻ ഇത്രയും കർശനമായ നടപടികൾ കൈക്കൊള്ളുന്നത്? തുടങ്ങി അനേകം സംശയങ്ങൾ. കൊറോണയെന്ന മഹാമാരിയെ നേരിടുവാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇതിന്റെ സ്വഭാവങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കുക എന്നതാണ്. കൊറോണ ഒരു virus ആണ്. virus -കൾ മറ്റേതൊരു ജീവിയെപ്പോലെയുമല്ല. അവയുടെ സവിശേഷതകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തുവാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടുമില്ല. ഇവ സത്യത്തിൽ ജീവനുള്ള വസ്തുക്കളല്ല! മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇവ പ്രവർത്തിയ്ക്കുകയുള്ളൂ…

രണ്ടു തരത്തിലുള്ള വൈറസുകൾ ഉണ്ട്; RNA strand ഉള്ളതും DNA strand ഉള്ളതും. കൊറോണ ആദ്യത്തെ വിഭാഗത്തിൽപ്പെടും. കിരീടത്തിന്റെ ആകൃതിയിലുള്ളത് എന്ന അർത്ഥത്തിലാണ് ഇതിന് കൊറോണ എന്ന പേര് കിട്ടിയത്. Corona virus disease 2019 എന്നതിന്റെ ചുരുക്കപ്പേരാണ് Covid 19. ശരീരസ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമൊക്കെയാണ് ഇവ പരക്കുന്നത്. അതിനാൽ പുറത്തിറങ്ങുമ്പോൾ Mask നിർബന്ധമായും ധരിച്ചിരിക്കണം. കൊറോണ അതിവേഗം പടർന്നു പിടിയ്ക്കുവാൻ മറ്റൊരു പ്രധാന കാരണം വിവേക ശൂന്യതയാണ്. ചില വ്യക്തികൾ സാമൂഹ്യ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും വാസ്തവ വിരുദ്ധമായി വാർത്തകൾ പ്രചരിപ്പിച്ചും ഊറ്റം കൊള്ളുകയാണ്. നല്ല നാളേയ്ക്കായി പ്രവർത്തിയ്ക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും ശാപമായി പ്രവർത്തിയ്ക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിയ്ക്കുന്നതും കൊവിഡ് വ്യാപനത്തെ തടയുന്നതു പോലെ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതായ വിഷയമാണ്. ചില രാജ്യങ്ങളിൽ ആരാധനാലയങ്ങൾ പോലും ആതുരസേവനത്തിന് ആശുപത്രികളാകുന്നു. ആ തുര സേവനത്തേക്കാൾ വലിയ ദൈവാരാധനയില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.

രോഗബാധിതർ സാധാരണഗതിയിൽ പ്രകടിപ്പിയ്ക്കുന്ന രോഗലക്ഷണങ്ങളാണ് പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ട വേദന, എന്നിവ. ഇവ ഗുരുതരമായ ന്യൂമോണിയയിലേയ്ക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. കൊവിഡ് ബാധയുണ്ടായുള്ള മിക്ക മരണങ്ങളുടെയും കാരണം ഹൃദ്രോഗമോ ന്യുമോണിയയോ ആകാം. അദ്‌ഭുതപ്പെടുത്തുന്ന വസ്തുതയെന്തെന്നാൽ വളരേ നല്ല രോഗ പ്രതിരോധ ശേഷിയുളള ചില ആളുകൾ രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചില്ലെന്നും വരാം. ഈ വൈറസ് ശരീരത്തിൽ പ്രജനനം നടത്തി പെറ്റുപെരുകുവാൻ 2 മുതൽ 14 ദിവസം വരെ സമയമുണ്ട്. ഓരോരുത്തരുടേയും രോഗപ്രതിരോധ ശേഷിയ്ക്ക് അനുസൃതമായിരിയ്ക്കും അടയിരിപ്പുകാലം.

കൊറോണയെ തടയുന്നതിനായുള്ള വാക്സിനുകൾ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തു കൊണ്ടിരിയ്ക്കുകയാണ്. പക്ഷേ സെപ്തംബർ മാസം അവസാനം മാത്രമേ അവ വിപണിയിലെത്തുകയുള്ളൂ. അതുവരെ കോറോണയെ പിടിച്ചുകെട്ടേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിയ്ക്കുക, വ്യക്തിശുചിത്വം പാലിയ്ക്കുക, കഴിയുന്നത്ര നേരം വീട്ടിനുള്ളിൽത്തന്നെ കഴിയുക, സർക്കാരിന്റെ കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നിവ കൊവിഡ് കാലത്തെ ചെറുക്കുവാനുള്ള നമ്മുടെയെല്ലാം കടമകളാണ്…

ഉറച്ച മനസ്സോടെ, ഒറ്റക്കെട്ടായി നമുക്ക് കൊവിഡിനെ ചെറുക്കാം... നല്ല പുലരി പിറക്കാൻ അധികം താമസമില്ല; കൊറോണയെ പഠിച്ച് നേരിടുകയാണെങ്കിൽ ...

മാധവ്. എ
10 A ഗവ. എച്ച്.എസ്സ്. എസ്സ്. തൊടിയൂർ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം