"ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/പഠിക്കേണ്ട പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പഠിക്കേണ്ട പാഠം | color= 4 }} നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
14:38, 4 മേയ് 2020-നു നിലവിലുള്ള രൂപം
പഠിക്കേണ്ട പാഠം
നമ്മുടെ ജീവിതത്തിൽ പാലിക്കപ്പെടെണ്ട ഒന്നാണ് ശുചിത്വം. നമ്മൾ ശുചിത്വം പാലിക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കുകയാണ്.താഴെ പറയുന്ന ശുചിത്വമാർഗങ്ങൾ നമ്മൾ പ്രധാനമായും പാലിക്കേണ്ടവയാണ്.വ്യക്തി ശുചിത്വം:- നഖങ്ങൾ ആഴ്ചതോറും വെട്ടുന്നത് ലൂടെയും പ്രഭാതകൃത്യങ്ങൾ നേരത്തെ മുടങ്ങാതെ ചെയ്യുന്നതിലൂടെയും രണ്ടു നേരം കുളിക്കുന്നതിലൂടെയും നമ്മൾ ശുചിത്വമുള്ള വരും ആരോഗ്യമുള്ള വരും ആയി മാറുന്നു. പുറത്തു പോയിട്ട് വീട്ടിൽ കയറുമ്പോൾ നല്ലതുപോലെ കൈകാലുകളും മുഖവും വൃത്തിയാക്കി കയറുവാൻ ശീലിക്കുക. വീട്ടിലെ ശുചിത്വം :- വീടു വൃത്തിയാക്കി വലയും പൊടിയും ഒന്നും ഇല്ലാതെയും യും മുറികളിൽ എല്ലാം സാധനങ്ങൾ അടുക്കും ചിട്ടയോടും വെക്കുകയും ചെയ്യുക. നമ്മൾ വീടും മുറിയും വൃത്തികേട് ആകാതെ ഇടയ്ക്കിടെ നല്ലതുപോലെ കഴുകുക ഉപയോഗശൂന്യമായ ആഹാരസാധനങ്ങളും അടുക്കള മാലിന്യങ്ങളും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക. അവരവരുടെ വസ്ത്രങ്ങൾ കഴുകി ശരിയായി ഉണക്കി സൂക്ഷിക്കുന്നത് ശീലമാക്കുക. കൂടാതെ ഓരോ മുറിയിലും വേസ്റ്റ് ഇടാൻ വെസ്‌റ്റ് സംഭരണി വയ്ക്കുക. സാമൂഹിക ശുചിത്വം:-എല്ലാവരും തികച്ചും സാമൂഹിക ബോധം ഉള്ളവരായി വളരുക. പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം നമ്മൾ ഓരോരുത്തവരും ഒഴിവാക്കേണ്ട ഒരു കാര്യമാണ് . ആഹാരസാധനങ്ങളോ പ്ലാസ്റ്റിക്കോ വഴിയോരങ്ങളിലോ മറ്റു സ്ഥലങ്ങളിലോ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക് വീട്ടിൽ എങ്ങും വലിച്ചെറിയാതെ റീസൈക്കിൾ ചെയ്യാൻ കൊണ്ടുപോകാൻ വരുന്നവർക്ക് കൊടുക്കുക. നമ്മൾ വീട്ടുപരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിയ്ക്കുക. നമ്മുടെ ലോകത്ത് കൊറോണ പിടിപ്പെട്ടിരിക്കുകയാണല്ലോ. അതു കൊണ്ട് നമ്മൾ ശുചിത്വ രീതികൾ പാലിക്കേണ്ടതാണ്. നമ്മൾ പുറം സ്ഥലങ്ങളായ മാർക്കറ്റിലൊ മറ്റ് സ്ഥലങ്ങളിലോ പോയിട്ട് വീട്ടിൽ എത്തിയതിനു ശേഷം ആദ്യം നമ്മൾ കൈകൾ നന്നായി ഉരച്ചു സോപ്പും വെള്ളമോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകുക. എന്നിട്ട് നമ്മൾ നമ്മൾ കുളിച്ചിട്ടു വരിക. ഇങ്ങനെ നമ്മൾ ശുചിത്വവും ആരോഗ്യമുള്ളവരായി കൊറോണയെയും മറ്റു രോഗങ്ങളും പിടിവിടാതെ സന്തുഷ്ടരായി ജീവിക്കാം. നല്ല ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം