"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ *അമ്മച്ചിപ്ലാവിൻ്റെ കൊറോണാ സന്തോഷം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 63: വരി 63:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   glps elippakulam      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 36411
| ഉപജില്ല= കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ

13:28, 4 മേയ് 2020-നു നിലവിലുള്ള രൂപം

*അമ്മച്ചിപ്ലാവിൻ്റെ കൊറോണാ സന്തോഷം*🌱

ആ അമ്മച്ചിപ്ലാവ് ഒരു പാവപ്പെട്ട കർഷകന്റെ മുറ്റത്തായിരുന്നു നിന്നിരുന്നത്. പണ്ട് ആ പ്ലാവിൻ്റെ ചുവട്ടിൽ അദ്ദേഹത്തിൻ്റെ മക്കൾ ഓടിക്കളിച്ചകാലം അയാൾ വിഷമത്തോടെ ഓർക്കുമായിരുന്നു.. അയാൾ മക്കൾക്ക് പ്ലാവിലത്തൊപ്പി ഉണ്ടാക്കിക്കൊടുക്കുമായിരുന്നു... ചക്കപ്പഴം പറിച്ചു മക്കൾക്ക് കൊടുക്കുമ്പോൾ കൊതിയോടെ മക്കൾ അത് കഴിക്കുന്നത് കാണുന്നത് അയാൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാഴ്ചയായിരുന്നു. അമ്മ ആ മക്കൾക്ക് ചക്കവേവിച്ചതും ചക്കക്കുരുതോരനും ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. തന്റെ മക്കളുടെ വിശപ്പകറ്റുന്ന ആ അമ്മച്ചിപ്ലാവിനെ അയാൾക്കും ഇഷ്ടമായിരുന്നു. മക്കൾ വലുതായി,ജോലികിട്ടി പല സ്ഥലങ്ങളിലായി..അങ്ങനെ ആ അച്ഛനും അമ്മയും അമ്മച്ചിപ്ലാവും ഒറ്റയ്ക്കായി... പ്ലാവിൻചുവട്ടിലെ മക്കളുടെ കണ്ണാരംപൊത്തിക്കളിയും ആരവങ്ങളും ഇല്ലാതെയായി.. തിരക്കുകൾ കാരണം മക്കളുടെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു തുടങ്ങി.. വല്ലപ്പോഴും ഉള്ള ഫോൺ വിളികൾ മാത്രം... അങ്ങനെയിരിക്കെയാണ് കൊറോണാ വൈറസിന്റെ വരവ്.. ലോകത്ത് എല്ലാവരിലും രോഗം പടർന്ന് പിടിക്കാൻ തുടങ്ങി.മനുഷ്യർ കൂട്ടത്തോടെ മരിക്കാൻ തുടങ്ങി.. അങ്ങ് ചൈനയിൽ തുടങ്ങിയ രോഗം,ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലും എത്തി.. പ്രധാനമന്ത്രിയും സർക്കാരും ആരോഗ്യപ്രവർത്തകരും രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി... സമൂഹവ്യാപനത്തിലൂടെ ഈ രോഗം പകരുന്നത് കൂടുമെന്ന കാരണം എല്ലാവരും വീടുകളിൽ മാത്രം കഴിയണമെന്ന നിയമം വന്നു. കോവിഡ് 19 കൂടുന്നതിന് മുൻപായിതന്നെ ആ മക്കൾക്ക് കുടുംബമായി വീട്ടിലെത്താൻ പറ്റി.. അച്ഛനും അമ്മയ്ക്കും സന്തോഷമായി.. കൊച്ചുമക്കൾ ആ അമ്മച്ചിപ്ലാവിൻ്റെ ചുവട്ടിൽ കളിക്കാൻ തുടങ്ങി. കൊച്ചുമക്കൾക്ക് പ്ലാവിലത്തൊപ്പി ഉണ്ടാക്കിക്കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ തന്റെ മക്കളുടെ കുട്ടിക്കാലം ഓർമ്മവന്നു.. മക്കളും കൊച്ചുമക്കളുമായി ആ വീട്ടിൽ വീണ്ടും ആരവങ്ങളുയർന്നു.. എല്ലാവരും കൂടി ചക്കപ്പഴം കഴിച്ചു,ചക്കവിഭവങ്ങൾ പലതും ഉണ്ടാക്കി.. തനിക്ക് ചുറ്റുമുള്ള കുട്ടികളുടെ കളിചിരികൾ കേട്ട അമ്മച്ചിപ്ലാവിന് ഒരുപാട് സന്തോഷമായി.. അങ്ങനെ കൊറോണ കാരണം പഴയകാലം തിരിച്ചുവന്നു. നമ്മൾ എത്ര ഉയരത്തിലായാലും ഒരു വീഴ്ച മതി താഴെയെത്താൻ.. ലോകത്തിലെവിടെപ്പോയാലും ഒരിക്കലും നമ്മൾ നമ്മുടെ നാടിനെയും വീടിനെയും മറന്നുപോവരുത്...🙂 <

Sayanth Vijay
2 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ