"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ       | color=   ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=    
| color=    
}}      
}}      


<p>2020 ജനുവരി 9 നാണ് കോവിഡ് -19 ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ചത്. 1918 ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന രോഗത്തിന്റെ അതേ തീവ്രതയുള്ളതും ഭീതിജനകവുമാണ് ഈ വൈറസ്. മരണനിരക്ക് വളരെ കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. ഡിസംബർ 6 ന് ഒരു പ്രത്യേക വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങളോട് കൂടിയ ഒരാൾ വുഹാനിലെ ആശുപത്രിയിൽ എത്തിച്ചേരുകയും തുടർന്ന് ഈ രോഗലക്ഷണങ്ങൾ ഉള്ള ഒരുപാടു പേരുടെ കേസുകൾ കണ്ടു തുടങ്ങുകയും ചെയ്തു. ഡിസംബർ ആറിന് രോഗികൾ ആശുപത്രിയിൽ എത്തിച്ചേർന്നു എങ്കിലും ജനുവരി ഒമ്പതിനാണ് ആണ് രോഗം ചൈനയിൽ സ്വീകരിച്ചത്. അതിനെ തുടർന്ന്  സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു.  
<p>2020 ജനുവരി 9 നാണ് കോവിഡ് -19 ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ചത്. 1918 ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന രോഗത്തിന്റെ അതേ തീവ്രതയുള്ളതും ഭീതിജനകവുമാണ് ഈ വൈറസ്. മരണനിരക്ക് വളരെ കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. ഡിസംബർ 6 ന് ഒരു പ്രത്യേക വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങളോട് കൂടിയ ഒരാൾ വുഹാനിലെ ആശുപത്രിയിൽ എത്തിച്ചേരുകയും തുടർന്ന് ഈ രോഗലക്ഷണങ്ങൾ ഉള്ള ഒരുപാടു പേരുടെ കേസുകൾ കണ്ടു തുടങ്ങുകയും ചെയ്തു. ഡിസംബർ ആറിന് രോഗികൾ ആശുപത്രിയിൽ എത്തിച്ചേർന്നു എങ്കിലും ജനുവരി ഒമ്പതിനാണ് ആണ് രോഗം ചൈനയിൽ സ്വീകരിച്ചത്. അതിനെ തുടർന്ന്  സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു.  
വരി 18: വരി 17:
| സ്കൂൾ=    എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്       
| സ്കൂൾ=    എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്       
| സ്കൂൾ കോഡ്= 24047
| സ്കൂൾ കോഡ്= 24047
| ഉപജില്ല=  ചാവക്കാട്   .
| ഉപജില്ല=  ചാവക്കാട്
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

13:09, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ മാലാഖമാർ      
   

2020 ജനുവരി 9 നാണ് കോവിഡ് -19 ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ചത്. 1918 ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന രോഗത്തിന്റെ അതേ തീവ്രതയുള്ളതും ഭീതിജനകവുമാണ് ഈ വൈറസ്. മരണനിരക്ക് വളരെ കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. ഡിസംബർ 6 ന് ഒരു പ്രത്യേക വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങളോട് കൂടിയ ഒരാൾ വുഹാനിലെ ആശുപത്രിയിൽ എത്തിച്ചേരുകയും തുടർന്ന് ഈ രോഗലക്ഷണങ്ങൾ ഉള്ള ഒരുപാടു പേരുടെ കേസുകൾ കണ്ടു തുടങ്ങുകയും ചെയ്തു. ഡിസംബർ ആറിന് രോഗികൾ ആശുപത്രിയിൽ എത്തിച്ചേർന്നു എങ്കിലും ജനുവരി ഒമ്പതിനാണ് ആണ് രോഗം ചൈനയിൽ സ്വീകരിച്ചത്. അതിനെ തുടർന്ന് സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു. വുഹാനിൽ നിന്ന് തൃശ്ശൂരിൽ എത്തിയ വിദ്യാർത്ഥിയിലൂടെ വൈറസ്ബാധ കേരളത്തിലുമെത്തി. തുടർന്ന് രണ്ടുപേർക്കു കൂടി രോഗാവസ്ഥ സ്ഥിരീകരിച്ചു. അതോടെ സമൂഹ വ്യാപനം ഇല്ലാതാക്കാനായി വ്യാപകമായി ആരോഗ്യവകുപ്പ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അവസരോചിതമായ പ്രവർത്തനംകൊണ്ട് സമൂഹ വ്യാപനം ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞു. ഭീതിയോടെ ആണെങ്കിലും വീടുകളിൽ ഇരിക്കാൻ നമുക്ക് കഴിയുന്നുണ്ട്.

എന്നാൽ ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ ഉണ്ട് നമ്മുടെ ചുറ്റുപാടുകളിൽ. യഥാർത്ഥത്തിൽ അവർ ഭൂമിയിലെ മാലാഖമാരാണ്. കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കരഘോഷത്തോടെ അവരെ അഭിനന്ദിച്ചു. നിപ്പ വൈറസ് കാലഘട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട ലിനി എന്ന നേഴ്സിനെ പോലെ ഈ കാലഘട്ടത്തിൽ ചൈനയിലും വിദേശത്തുമായി ധാരാളം ഡോക്ടർമാർ മരണമടഞ്ഞത് നാം അറിഞ്ഞു. ഇതെല്ലാം എല്ലാം കണ്ടും കേട്ടും അവർ നമുക്കും നാടിനുവേണ്ടി അഹോരാത്രം വീടുകൾ കാണാതെ കഷ്ടപ്പെടുന്നു. ലിനി നേഴ്സിനെ ഫ്ലോറൻസ് നൈറ്റിംഗെയിൽ അവാർഡ് നൽകി ആദരിച്ചത് പോലെ നമ്മുടെ ആരോഗ്യ പ്രവർത്തകരെല്ലാം ഇതുപോലുള്ള പ്രശംസക്ക് അർഹരാണ്. കേവലം അവാർഡുകൾ മാത്രമല്ല, നമ്മുടെ നന്മനിറഞ്ഞ സമീപനവും പ്രോത്സാഹനവും എല്ലാം അവർക്കു കരുത്തേകും.

ഇവരല്ലാതെ നമ്മെ സഹായിക്കുന്ന മറ്റൊരു വിഭാഗമാണ് സാമൂഹ്യപ്രവർത്തകർ. ഫയർഫോഴ്സും പൊലീസുകാരും മാതൃരാജ്യത്തിൻറെ കാവൽക്കാരായ പട്ടാളക്കാരും ഇതിൽ ഉൾപ്പെടുന്നു. നമ്മെ ഏതു ആപത്ഘട്ടത്തിലും സഹായിക്കുന്ന ഇവർ ഇപ്പോൾ കൂടുതൽ ഉണർവോടെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുകയാണ്. വെയിലുകൊണ്ട് കഷ്ടപ്പെട്ട് ഈ ലോകാഡൗൺ കാലത്ത് നമ്മെ വീടുകളിൽ ആക്കാൻ ഇവർ വല്ലാതെ പ്രയത്നിക്കുന്നു. ചിലപ്പോൾ വെയിലുകൊണ്ട് ദാഹജലത്തിനായി നിൽക്കുമ്പോൾ കടകൾ പോലും ഉണ്ടാകാതെ അവർ വലയുന്നു. സുമനസ്സുകൾ അവർക്ക് വീടുകളിൽ നിന്നും വെള്ളവും, ഭക്ഷണവും എത്തിക്കുകയും ചെയ്തതായി നാം മാധ്യമങ്ങളിലൂടെ അറിഞ്ഞു. ജോലിയുടെ ഭാഗമായി മാത്രമല്ല, സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരുപാട് പേർ നമ്മുടെ കൺമുന്നിൽ ഉണ്ട്. ഒന്നും ചെയ്യാൻ ഞാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ മനസ്സിൽ തട്ടി നാം എഴുതുന്ന വാക്കുകൾ അവരെ സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്താൽ അത് വളരെ നല്ലൊരു കാര്യമാണ്. ഇപ്പോൾ നമുക്ക് കൊറോണ എന്ന വൈറസിന്റെ പ്രതിരോധത്തോടൊപ്പം മുഹമ്മദലി എന്ന മഹത് വ്യക്തിയുടെ വാചകം കൂടി ഓർക്കാം "മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ചെയ്യുന്ന സേവനം ഭൂമിയിൽ ജീവിക്കുന്നതിനു വാടക നൽകുന്നത് പോലെയാണ്.” യഥാർത്ഥത്തിൽ നാം ഈ ഭൂമിയിൽ ജീവിക്കുന്നതിന് പ്രകൃതിക്കോ മറ്റു ജീവജാലങ്ങൾക്കോ എന്തെങ്കിലും നൽകുന്നുണ്ടോ?

പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനുഷികമാണ് അത് പരിഹരിച്ചു പ്രവർത്തിക്കുന്നതാണ് ദൈവികം
നിഹാര എൻ പി
10 B എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം