"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 1 }} സസ്യങ്ങളുടെയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ= ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.         
| സ്കൂൾ= ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.         
| സ്കൂൾ കോഡ്= 40035
| സ്കൂൾ കോഡ്= 40035
| ഉപജില്ല= ചടയമംഗലം.     
| ഉപജില്ല=   ചടയമംഗലം
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  
|
|തരം=  ലേഖനം
തരം=  ലേഖനം
 
| color=  2   
| color=  2   
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:12, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിതഘടനയോടു കൂടിയതുമായ സൂക്ഷ്മരോഗാണുക്കളാണ് വൈറസുകൾ .2003-ൽ ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെടുന്നത് .എന്നാൽ ഇന്ന് നമ്മുടെ ലോകത്തെ ആകമാനം കീഴടക്കിയ കൊറോണ വൈറസ് രോഗവും ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതു ചൈനയിലെ തന്നെ വുഹാൻസിറ്റിയിൽ ആണെന്നത് നാം കണ്ടുകഴിഞ്ഞു .ലോകാരോഗ്യ സംഘടന ഈ രോഗത്തിന് പേര് നിർദേശിച്ചത് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്നാണ് .ഈ വൈറസിന്റെ പ്രധാന ഭാഗങ്ങളാണ് RNAയും സ്പൈക്ക് പ്രോട്ടീനും .ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്നു ശ്വസനാളത്തിലെത്തി അവിടെയുള്ള കോശങ്ങളുമായി അറ്റാച്ച് ചെയ്യുന്നു.ഇങ്ങനെ കോശത്തിലേക്കു കടക്കുന്ന ഈ വൈറസുകളെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ശരീര താപനില ഉയരുന്നത് .ഈ വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞാൽ പല തരത്തിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത് .ന്യൂമോണിയ ,ശ്വാസതടസം ,ചുമ ,പനി ,വയറിളക്കം, ശരീരവേദന ,എന്നിവ ഇവയിൽ ചിലതാണ് .ഇന്നുവരെ ലോകത്തിൽ മരണസംഖ്യ രണ്ടര ലക്ഷത്തോടടുക്കുന്നു എന്നത് വളരെ ഭയാനകമായ ഒരവസ്ഥയാണ് .പ്രതിരോധമരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ ഈ രോഗത്തിന്റെ ഭീതി വർധിപ്പിക്കുന്നു . നിലവിൽ ചില പ്രതിരോധ മാർഗങ്ങളിലൂടെയാണ് നമ്മുടെ കൊച്ചു കേരളം കൊറോണ പ്രതിരോധ രംഗത്ത് ലോകത്തിനു തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നത് .Break the chain Campaign: 2-ഘട്ടങ്ങൾ-കഴുകാം കൈകൾ ,അതിജീവിക്കാം കൊറോണയെ എന്ന മുദ്രവാക്യത്തിലൂടെ നാം സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ കഴുകിക്കൊണ്ടു കൊറോണ പകർച്ചയെ നേരിട്ടു . തുപ്പല്ലേ തോറ്റുപോകും എന്ന മഹത്തായ സന്ദേശം കേരളം ജനത ഏറ്റുവാങ്ങിക്കഴിഞ്ഞു .ലോക്ക്ഡൗൺ കാലത്തു വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും നാം വൈറസിനെ തോൽപ്പിക്കാനുള്ള യത്നത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ചും പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചുകൊണ്ടും പരമാവധി രോഗവ്യാപനം നമുക്ക് തടയാം . ഭയമല്ല ജാഗ്രതയാണ് വേണ്ടത് ........ഇതാകട്ടെ നമ്മുടെ ആപ്തവാക്യം .

സഫാന റിയാസ്
6C ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം