"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/കളിപ്പാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കളിപ്പാവ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

21:29, 3 മേയ് 2020-നു നിലവിലുള്ള രൂപം

കളിപ്പാവ

ഐസൊലേഷൻ വാർഡിലെ കസേരയിലിരുന്ന് അയാൾ പൊട്ടി കരഞ്ഞു. ന്റെ കുട്ടി...കാത്തിര്ന്ന്ണ്ടായതാ... ഇപ്പങ്ങടീ ഭൂമീക്ക് വന്ന്ട്ടല്ലള്ളൂ..." ആ കരച്ചിൽ കണ്ടാൽ ആരും കരഞ്ഞു പോവും. ആറ്റ്നോറ്റിര്ന്ന്ണ്ടായ അയാളുടെ പൊന്നുമോൾ.വെറും നാലു മാസം പ്രായം.കൊറോണ എന്ന ദുരന്തം ആ കുഞ്ഞിനെ പോലും മറ്റൊരു ലോകത്തേക്ക് യാത്രയാക്കി.ആ അമ്മയുടെ സ്ഥിതി അതിലും കഷ്ടം.അവർ ഒടിഞ്ഞു വീഴാറായ കൊമ്പ് പോലെ ആയിട്ടുണ്ട്.അയാൾ കരഞ്ഞലറിക്കൊണ്ട് ഭാര്യയുടെ അടുത്തേക്ക് ചെന്നു.അവിടെ അവർ തന്റെ മകൾക്ക് വേണ്ടി വാങ്ങി വെച്ച കുഞ്ഞുടുപ്പ് അവൾക്ക് അണിയിക്കുകയായിരുന്നു.പക്ഷേ അവിടെയുണ്ടായിരുന്നത് ജീവനില്ലാത്ത ഒരു കളിപ്പാവ ആയിരുന്നു എന്നവൾക്കറിയില്ലായിരുന്നു.ആ രംഗം കണ്ട് അയാൾ ഹൃദയം പൊട്ടി കരഞ്ഞു.അവിടെ ആ പാവ പല്ലില്ലാത്ത കുഞ്ഞ്മോണ കാട്ടി ചിരിക്കുന്നതായും താൻ അവൾക്ക് വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങൾ ഒന്നിച്ച് അവളെ ചിരിപ്പിക്കുന്നതായും അയാൾക്ക് തോന്നി. 'ന്റെ കുട്ടി, ന്റെ കുട്ട്യാ....' അയാൾ ആ പാവയെ മുറുക്കി പിടിച്ചു.

Laya T. S
8 H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ