"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 47: വരി 47:
| color=2       
| color=2       
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:33, 3 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

തുറന്നിട്ട ജാലക വാതിലിന്നരികിലായ്
നിന്നു ഞാൻ നിശ്ചലം നിശ്ശബ്ദമായ്
നാളേറെയായ് കഴിയുമീ വീട്ടിന്നുള്ളിൽ
ആഴ്ചകൾ ദിവസങ്ങൾ പോകുന്നതറിയാതെ
അരവങ്ങളില്ലാ ഘോഷങ്ങളില്ല
അർഭാടങ്ങളൊട്ടുമേയില്ലയെങ്ങും
പൂരവും പെരുന്നാളും കടന്നു പോകുന്നു
വേനൽകി നാക്കൾ അകന്നു പോകുന്നു ----
തിക്കും തിരക്കുമില്ലെ വിടെയും
വിജനമാം വീഥികൾ മാത്രമല്ലോ
വിശ്വം മുഴുവനും നിശ്ചലമാക്കുമീ
വൻ വിപത്തിനെ തടയുവാൻ നമ്മൾ
കുരുതലായ് കരുത്തായ് നിൽക്കേണം
ഒറ്റ മനസ്സായി പൊരുതേണം നമ്മൾ
നൊമ്പരം കൊണ്ടു വിതുമ്പിയെൻ മാനസം
വിഷമം നിറഞ്ഞൊരാ വാർത്തകൾ കേൾക്കവെ
ദുരിതം നിറഞ്ഞൊരീ ദിനങ്ങളിപ്പോൾ
പഠിച്ചു ഞാൻ തിരിച്ചറിവിൻ്റ പാഠങ്ങൾ
കൺമണി പോലെ കാക്കുമീ നമ്മളേ
കൺതുറന്നു കാണണം നമ്മൾ
ജീവനെ കാക്കുവാൻ ജീവൻ ത്യജിക്കുമിവർ
ഭൂമിയിലെ മാലാഖമാർ തന്നെയല്ലേ
പ്രാർത്ഥനാ മന്ത്രങ്ങളുരുവിട്ട് ഞാനെൻ്റെ
വീടൊരു ദേവാലയമാക്കിയ നാളുകൾ
പ്രത്യാശയോടെ കാത്തിരിക്കുന്നു ഞാൻ
ഉയർത്തെഴുന്നേൽപിൻ്റെ നല്ല നാളേയ്ക്കായി,,,,,

ലീലാമ സി. ആർ
എൽ .പി . എസ് .എ ഗവ. വി എച്ച് എസ് എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത