"സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{{BoxTop1 | {{{BoxTop1 | ||
| തലക്കെട്ട്= കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ | | തലക്കെട്ട്= കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ | ||
| color= | | color= 3 | ||
}} | }}<b> | ||
കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ് | കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ് | ||
</b> | |||
കൊറോണ വൈറസിന് മതമില്ല,ജാതിയില്ല,ഭാഷയില്ല,രാജ്യമില്ല,അതിർത്തിയില്ല.ദൈവങ്ങൾക്കോ ആരാധനാലയങ്ങൾക്കോ കൊറോണയെ ഇല്ലാതാക്കാനാവില്ല.കോവിഡ് മാത്രമല്ല;ലോകത്ത് 586 വൈറസുകൾ ഉണ്ട്.ഇവയിൽ 263 വൈറസുകൾ മാത്രമാണ് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. | കൊറോണ വൈറസിന് മതമില്ല,ജാതിയില്ല,ഭാഷയില്ല,രാജ്യമില്ല,അതിർത്തിയില്ല.ദൈവങ്ങൾക്കോ ആരാധനാലയങ്ങൾക്കോ കൊറോണയെ ഇല്ലാതാക്കാനാവില്ല.കോവിഡ് മാത്രമല്ല;ലോകത്ത് 586 വൈറസുകൾ ഉണ്ട്.ഇവയിൽ 263 വൈറസുകൾ മാത്രമാണ് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. | ||
2019ലെ അവസാന ദിനം;അന്നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ജനുവരി 11ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ജനുവരി 30ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ പുതിയ രോഗത്തെക്കുറിച്ച് | 2019ലെ അവസാന ദിനം;അന്നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ജനുവരി 11ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ജനുവരി 30ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ പുതിയ രോഗത്തെക്കുറിച്ച് | ||
വരി 57: | വരി 57: | ||
കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ,എയ്ഡ്സ്,എബോള,നിപ്പ,റോട്ട ,സർസ്സ് എന്നിവയേക്കാൾ മാരകമാണ് കൊവിഡ്.കാരണം നമ്മളറിയാതെ ഈ രോഗം നമ്മളിലേയ്ക്ക് പകരും.രോഗലക്ഷണങ്ങൾ തീരെ പ്രകടമാവാത്ത ഒരാളിൽ നിന്ന്മറ്റോരാളിലേയ്ക്ക് കൊറോണ പകരും | കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ,എയ്ഡ്സ്,എബോള,നിപ്പ,റോട്ട ,സർസ്സ് എന്നിവയേക്കാൾ മാരകമാണ് കൊവിഡ്.കാരണം നമ്മളറിയാതെ ഈ രോഗം നമ്മളിലേയ്ക്ക് പകരും.രോഗലക്ഷണങ്ങൾ തീരെ പ്രകടമാവാത്ത ഒരാളിൽ നിന്ന്മറ്റോരാളിലേയ്ക്ക് കൊറോണ പകരും | ||
<b> | |||
എന്തുകൊണ്ട് കോവിഡ്? | എന്തുകൊണ്ട് കോവിഡ്? | ||
------------------------------- | ------------------------------- </b> | ||
എപ്പോൾ വേണമെങ്കിലും മനുഷ്യവംശത്തെ കൊന്നൊടുക്കാവുന്ന ഒരു മഹാമാരി പൊട്ടിപുറപ്പെടാമെന്നത് ലോകം മുൻ കൂട്ടി കാണേണ്ടതായിരുന്നു.ഇവ.യെ ചെറുക്കാനുളള പ്രതിരോധ ഔഷധങ്ങൾ സജ്ജമാക്കേണ്ടതായിരുന്നു. 2008ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വെങ്കിട്ടരാമൻ | എപ്പോൾ വേണമെങ്കിലും മനുഷ്യവംശത്തെ കൊന്നൊടുക്കാവുന്ന ഒരു മഹാമാരി പൊട്ടിപുറപ്പെടാമെന്നത് ലോകം മുൻ കൂട്ടി കാണേണ്ടതായിരുന്നു.ഇവ.യെ ചെറുക്കാനുളള പ്രതിരോധ ഔഷധങ്ങൾ സജ്ജമാക്കേണ്ടതായിരുന്നു. 2008ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വെങ്കിട്ടരാമൻ | ||
രാമകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരുന്നു "ഇന്ത്യ ഇപ്പോൾ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകുന്നില്ല.അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യൻ ശാസ്ത്രജഞർ വിദേശത്തേക്ക് പോവുകയാണ്'ലാഭേച്ഛയില്ലാതെ പ്രതിരോധ ഔഷങ്ങൾ ഉല്പാദിപ്പിക്കാനായി ലോകത്ത് ഇന്ന് ഗൗരവതരമായ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല.ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ പ്രധാന താല്പര്യം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും റോക്കറ്റ് വിക്ഷേപിക്കാനും ആളെ അയയ്ക്കാനുമെല്ലാമാണ്. | രാമകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരുന്നു "ഇന്ത്യ ഇപ്പോൾ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകുന്നില്ല.അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യൻ ശാസ്ത്രജഞർ വിദേശത്തേക്ക് പോവുകയാണ്'ലാഭേച്ഛയില്ലാതെ പ്രതിരോധ ഔഷങ്ങൾ ഉല്പാദിപ്പിക്കാനായി ലോകത്ത് ഇന്ന് ഗൗരവതരമായ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല.ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ പ്രധാന താല്പര്യം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും റോക്കറ്റ് വിക്ഷേപിക്കാനും ആളെ അയയ്ക്കാനുമെല്ലാമാണ്. | ||
മനുഷ്യരെ കൊന്നൊടുക്കാനുളള ആയുധ നിർമ്മാണ മേഖലയാണ് മറ്റൊരു പരീക്ഷണ കേന്ദ്രം.കോവിഡ് ചൈനയിൽ നാശം വിതച്ചപ്പോൾ മറ്റ് ലോകരാജ്യങ്ങൾ അതിനെ ഗൗനിച്ചില്ല.ശക്തമായ പ്രതിരോധം തീർത്തില്ല.പ്രതിരോധഔഷധങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിച്ചില്ല.ഇത്തരം പിഴവുകളാണ് ലോകത്ത് ഇപ്പോൾ മരണം വിതയ്ക്കുന്നത്.മനുഷ്യർ വിതച്ചത് മനുഷ്യർ കൊയ്യുന്നു. | മനുഷ്യരെ കൊന്നൊടുക്കാനുളള ആയുധ നിർമ്മാണ മേഖലയാണ് മറ്റൊരു പരീക്ഷണ കേന്ദ്രം.കോവിഡ് ചൈനയിൽ നാശം വിതച്ചപ്പോൾ മറ്റ് ലോകരാജ്യങ്ങൾ അതിനെ ഗൗനിച്ചില്ല.ശക്തമായ പ്രതിരോധം തീർത്തില്ല.പ്രതിരോധഔഷധങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിച്ചില്ല.ഇത്തരം പിഴവുകളാണ് ലോകത്ത് ഇപ്പോൾ മരണം വിതയ്ക്കുന്നത്.മനുഷ്യർ വിതച്ചത് മനുഷ്യർ കൊയ്യുന്നു. | ||
<B> | |||
നന്മയാണ് അതിജീവനം | നന്മയാണ് അതിജീവനം | ||
------------------------------------------- | -------------------------------------------</B> | ||
1953ൽ ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 10000 പേർക്ക് 3 ഡോക്ടർമാർ വീതമാണ് ആ രാജ്യത്ത് ഉണ്ടായിരുന്നത്.ഇന്നത്തെ ക്യൂബയുടെ ജനകീയ ആരോഗ്യ സംവിധാനവും കരുത്തും എന്തെന്ന് അറിയണമെങ്കിൽ കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഒരൊറ്റസംഭവം മാത്രം കണക്കിലെടുത്താൽ മതി.എം എസ് ബ്രേമർ എന്ന ബ്രീട്ടീഷ് കപ്പലിനെ സ്വന്തം രാജ്യമായ ഇംഗ്ളണ്ട് പോലും തീരത്ത് അടുപ്പിക്കാൻ നുവദിച്ചില്ല.കപ്പലിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നു.ഇംഗ്ളണ്ടിൻറെ സുഹൃത്ത് രാജ്യങ്ങളും കപ്പലിനെ കരയ്ക്ക് അടുപ്പിക്കാൻ തയ്യാറായില്ല.എന്നാൽ ഇംഗ്ളണ്ടുംസുഹൃത്ത് രാജ്യമായ അമേരിക്കയും ലോകത്തെ മറ്റ് വൻ ശക്തികളുംഅവരുടെ മുഖ്യശത്രുവായി കാണുന്ന ക്യൂബ കപ്പലിനെ തീരത്ത് അടുപ്പിക്കാൻ അനുമതി നല്കി.കപ്പലിലെ കോവിഡ് രോഗികളേയും രോഗം ഇല്ലാത്തവരേയുംഇരു കൈകളും നീട്ടി സ്വീകരിച്ചു.അവരെ പരിപാലിച്ചു.എന്താണ് മനുഷ്യത്വമെന്ന്ലോകത്തിന് കാണിച്ചുകൊടുത്തു.ശത്രുത മറന്ന് ബ്രിട്ടീഷ്ദേശകാര്യമന്ത്രി ക്യൂബയെ നന്ദി അറിയിച്ചു.പണ്ട് എബോള പടർന്നപ്പോൾ സൈക്കിളിൽ സഞ്ചരിച്ചാണ്ക്യൂബൻ ഡോക്ടർമാർ അവിടുത്തെ രോഗികളെ പരിചരിച്ചത്.ക്യൂബയുടെ മുൻ പ്രസിഡണ്ട് ഫിദൽ കാസ്ട്രോ പറഞ്ഞ ഒരു വാചകം ഉണ്ട് " ഞങ്ങൾ കറുത്ത പ്രദേശങ്ങളിൽ വമ്പൻ ആയുധങ്ങൾകൊണ്ട് യുദ്ധം ചെയ്യില്ല.പകരം ഞങ്ങൾ അവിടേക്കെല്ലാം നല്ല ഡോക്ടർമാരെ അയയ്ക്കാം"എവിടെയെല്ലാം മഹാമാരികൾ വന്നാലും അവിടെയെല്ലാം ക്യൂബൻ ഡോക്ടർമാർ ഉണ്ടാകും."പണക്കാരുടെ ഭൂപ്രദേശങ്ങളിലും ഒരു മനുഷ്യന് ദശകോടിയോളം വിലയുണ്ട്." എന്ന് ക്യൂബയുടെപ്രിയ സഖാവ് ചെഗുവേരയും പറഞ്ഞു. ചെഗുവേരയെകൊന്ന ബൊളീവിയൻ പട്ടാളക്കാരനായ മറിയോ ടിറാൻറെ കാഴ്ച്ച ശക്തി 2006ൽ ക്യൂബൻ ഡോക്ടർമാർചികിത്സയിലൂടെ തിരിച്ച് കൊടുത്തു. കോവിഡ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ.37 രാജ്യങ്ങളിലാണ് ക്യൂബൻ ആതുരസേവകരുടെ സംഘം ഇന്ന് രോഗികളെ ചികിത്സിക്കുന്നത്. | 1953ൽ ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 10000 പേർക്ക് 3 ഡോക്ടർമാർ വീതമാണ് ആ രാജ്യത്ത് ഉണ്ടായിരുന്നത്.ഇന്നത്തെ ക്യൂബയുടെ ജനകീയ ആരോഗ്യ സംവിധാനവും കരുത്തും എന്തെന്ന് അറിയണമെങ്കിൽ കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഒരൊറ്റസംഭവം മാത്രം കണക്കിലെടുത്താൽ മതി.എം എസ് ബ്രേമർ എന്ന ബ്രീട്ടീഷ് കപ്പലിനെ സ്വന്തം രാജ്യമായ ഇംഗ്ളണ്ട് പോലും തീരത്ത് അടുപ്പിക്കാൻ നുവദിച്ചില്ല.കപ്പലിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നു.ഇംഗ്ളണ്ടിൻറെ സുഹൃത്ത് രാജ്യങ്ങളും കപ്പലിനെ കരയ്ക്ക് അടുപ്പിക്കാൻ തയ്യാറായില്ല.എന്നാൽ ഇംഗ്ളണ്ടുംസുഹൃത്ത് രാജ്യമായ അമേരിക്കയും ലോകത്തെ മറ്റ് വൻ ശക്തികളുംഅവരുടെ മുഖ്യശത്രുവായി കാണുന്ന ക്യൂബ കപ്പലിനെ തീരത്ത് അടുപ്പിക്കാൻ അനുമതി നല്കി.കപ്പലിലെ കോവിഡ് രോഗികളേയും രോഗം ഇല്ലാത്തവരേയുംഇരു കൈകളും നീട്ടി സ്വീകരിച്ചു.അവരെ പരിപാലിച്ചു.എന്താണ് മനുഷ്യത്വമെന്ന്ലോകത്തിന് കാണിച്ചുകൊടുത്തു.ശത്രുത മറന്ന് ബ്രിട്ടീഷ്ദേശകാര്യമന്ത്രി ക്യൂബയെ നന്ദി അറിയിച്ചു.പണ്ട് എബോള പടർന്നപ്പോൾ സൈക്കിളിൽ സഞ്ചരിച്ചാണ്ക്യൂബൻ ഡോക്ടർമാർ അവിടുത്തെ രോഗികളെ പരിചരിച്ചത്.ക്യൂബയുടെ മുൻ പ്രസിഡണ്ട് ഫിദൽ കാസ്ട്രോ പറഞ്ഞ ഒരു വാചകം ഉണ്ട് " ഞങ്ങൾ കറുത്ത പ്രദേശങ്ങളിൽ വമ്പൻ ആയുധങ്ങൾകൊണ്ട് യുദ്ധം ചെയ്യില്ല.പകരം ഞങ്ങൾ അവിടേക്കെല്ലാം നല്ല ഡോക്ടർമാരെ അയയ്ക്കാം"എവിടെയെല്ലാം മഹാമാരികൾ വന്നാലും അവിടെയെല്ലാം ക്യൂബൻ ഡോക്ടർമാർ ഉണ്ടാകും."പണക്കാരുടെ ഭൂപ്രദേശങ്ങളിലും ഒരു മനുഷ്യന് ദശകോടിയോളം വിലയുണ്ട്." എന്ന് ക്യൂബയുടെപ്രിയ സഖാവ് ചെഗുവേരയും പറഞ്ഞു. ചെഗുവേരയെകൊന്ന ബൊളീവിയൻ പട്ടാളക്കാരനായ മറിയോ ടിറാൻറെ കാഴ്ച്ച ശക്തി 2006ൽ ക്യൂബൻ ഡോക്ടർമാർചികിത്സയിലൂടെ തിരിച്ച് കൊടുത്തു. കോവിഡ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ.37 രാജ്യങ്ങളിലാണ് ക്യൂബൻ ആതുരസേവകരുടെ സംഘം ഇന്ന് രോഗികളെ ചികിത്സിക്കുന്നത്. | ||
വരി 88: | വരി 90: | ||
| color= 3 | | color= 3 | ||
}} | }} | ||
{{ | {{Verification4|name=sheelukumards|തരം=ലേഖനം}} |
12:05, 3 മേയ് 2020-നു നിലവിലുള്ള രൂപം
{
കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ
കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ് കൊറോണ വൈറസിന് മതമില്ല,ജാതിയില്ല,ഭാഷയില്ല,രാജ്യമില്ല,അതിർത്തിയില്ല.ദൈവങ്ങൾക്കോ ആരാധനാലയങ്ങൾക്കോ കൊറോണയെ ഇല്ലാതാക്കാനാവില്ല.കോവിഡ് മാത്രമല്ല;ലോകത്ത് 586 വൈറസുകൾ ഉണ്ട്.ഇവയിൽ 263 വൈറസുകൾ മാത്രമാണ് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. 2019ലെ അവസാന ദിനം;അന്നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ജനുവരി 11ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ജനുവരി 30ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ പുതിയ രോഗത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് നേത്രവിദഗ്ധനായ ലീവെൻലിയാംങ് ആയിരുന്നു.എന്നാൽ അദ്ദേഹം കൊവിഡിന് കീഴടങ്ങി മരണം ഏറ്റുവാങ്ങി.2020 ഫെബ്രുവരി 11 ന് ലോകാരോഗ്യ സംഘടന കൊറോണക്ക് കോവിഡ്19എന്ന പുതിയ നാമം നൽകി.2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി ( Pandemic ) പ്രഖ്യാപിച്ചു.രോഗം പടർന്നതോടെ ലോക രാജ്യങ്ങൾ ഓഫീസുകളും കടകളും മാളുകളുംആരാധനാലയങ്ങളും എല്ലാം അടച്ചിട്ടു.ഇന്ത്യയിൽ ആദ്യമായികോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്.എന്നാൽ ഇന്ത്യിലെ ആദ്യമരണം കർണ്ണാടകത്തിലെ കലബുറഗിയിലായിരുന്നു. ശുചിത്വയില്ലായ്മയാണ്ഒട്ടുമിക്കപകർച്ചവ്യാധികളുടേയുംഅടിസ്ഥാനകാരണം.കോവിഡ്സംമ്പർക്കത്തിലൂടെയാണ് പകരുന്നത്.ജന സംമ്പർക്കം ഒഴിവാക്കാൻ രാജ്യം പല നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു.ദില്ലിയിൽ തബ് ലീഗ് എന്ന വിഭാഗംപളളിയിൽ ആയിരങ്ങൾ പങ്കെടുത്ത വൻ മത സമ്മേളനം നടത്തി .ഇതിൽ പങ്കെടുത്ത പലരും കോവിഡ് ബാധിച്ച് മരിച്ചു.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് നിയന്ത്രണം ലംഘിച്ച് നിരവധി പേർക്കൊപ്പം ക്ഷേത്രം സന്ദർശനം നടത്തി.തെക്കൻ കേരളത്തിൽ ഒരു ഓർത്തഡോക്സ് പളളിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന നടന്നു. ഇത്തരം ലംഘനങ്ങളാണ് ലോകത്തും രാജ്യത്തും സംസ്ഥാനത്തും കൊറോണ പടർത്തിയത്.നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് ചൈന കോറോണയെ അതിജീവിച്ചത്. മഹാമാരികൾ ഇതാദ്യമല്ല ലോകം നൂറ്റാണ്ടുകളായി മഹാമാരികളെ നേരിടുകയാണ്.17ാം നൂറ്റാണ്ടിൽ കോളറയും 18ാം നൂറ്റാണ്ടിൽ പ്ളേഗും 19ാം നൂറ്റാണ്ടിൽ വസൂരിയും 20ാം നൂറ്റാണ്ടിൽ സ്പാനിഷ് ഫ്ളൂ, എച്ച്.െഎ വി ,എബോള തുടങ്ങിയവയും കോടിക്കണക്കിന് പേരുടെ ജീവനെടുത്തു..2002ൽ സർസ്സും 2008ൽ റോട്ട വൈറസും 2019ൽ കോവിഡും ലോകത്തെ പിടിച്ചുകുലുക്കി. 17ാം നൂറ്റാണ്ടിൽ കോളറ വ്യാപകമായി പടർന്നു.മലവും മലിന ജലവും കോളറ പടർത്തി.1543ൽ അമേരിക്ക,ലാറ്റിൻ അമേരിക്ക,ഏഷ്യ,യൂറോപ്പ് വൻകരകളിൽ കോളറ വ്യാപകമായി പ്രത്യക്ഷപ്പെട്ടു .തൊളളായിരത്തി നാല്പതുകളിൽ കേരളത്തിൽമാത്രം കോളറ ബാധിച്ച് അരലക്ഷത്തോളം പേർ മരിച്ചു. .വെളള ഗുളിക എന്ന പേരിൽ അറിയപ്പെടുന്ന ക്ലോറോക്വൻ ഫോസ് ഫേറ്റ് ആയിരുന്നു അന്ന് മരുന്നായി വിതരണം ചെയ്തിരുന്നത്.അന്ന് വർഷന്തോറും 1,20,000 പേരാണ് ലോകത്ത് കോളറ ബാധിച്ച് മരിച്ചിരുന്നത്.കേരളത്തിൽ ഇന്ന് കോളറയില്ല.ശുചിത്വം കൊണ്ടാണ് നമ്മൾ കേളറയെ അതീജീവിച്ചത്.
അന്ധവിശ്വാസങ്ങളായിരുന്നു പ്ളേഗിനെ ചെറുക്കാനുളള പ്രവർത്തനങ്ങൾക്ക് പ്രധാന വെല്ലുവിളിയായത്. കൊൽക്കത്തയിൽ പ്ളേഗിനെ തുരത്താനുളള പ്രവർത്തനങ്ങളിൽ സ്വാമിവിവേകാന്ദനും ശിഷ്യൻമാരും മുഴുകിയപ്പോൾ അവരെ ചില അന്ധവിശ്വാസികൾ പരിഹസിച്ചു.ദൈവത്തിൻറെ പ്രവൃത്തികളിൽ കല്ല് വാരിയിടുകയാണെന്നായിരുന്നു പരിഹാസം.വിവേകാനന്ദൻ അന്ന് അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.ദു:ഖകരമെന്ന് പറയട്ടെ ഈ കോവിഡ് കാലത്തും പലരും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു.സ്വാമി വിവേകാനന്ദനെപ്പോലെ ഒരാൾ ഇന്ന് രാജ്യത്തില്ല എന്നതാണ് ദു:ഖകരം പാത്തൊമ്പതാം നൂറ്റാണ്ടിൽ വസൂരി വ്യാപകമായിപടർന്നു. 50 കോടി മനുഷ്യർ ലോകത്ത് മരിച്ചു.മൂവ്വായിരം വർഷങ്ങൾക്ക് മുമ്പ് മരിച്ച ഈജിപ്തിലെ ഫാരോഹ് (മമ്മിയായി മാറിയ ഉസർ മാട്ടിറി സേക്ഹിപിൻറെറി രാമഇസസ്സ്) അഞ്ചാമനനാണ് വസൂരിയുടെ ആദ്യഇരയെന്ന് ചരിത്രകാരൻമാർ പറയുന്നു.അക്കാലത്ത് വസൂരി ഇന്നത്തെ കോവിഡ് പോലെ ആയിരുന്നു.1798ൽ എഡ്വേർഡ് ജെന്നർ വസൂരിക്ക് വാക്സിൻ കണ്ടെത്തി.1980ൽ ലോകാരോഗ്യ സംഘടന ലേോകം വസൂരി മുക്തമെന്ന് പ്രഖ്യാപിച്ചു.കോവിഡ് കൂട്ടമരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്എഡ്വേർഡ് ജെന്നറെ പോലുളള ഒരു ശാസ്ത്രജ്ഞനെയാണ് ലോകം കാത്തിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ്ഫ്ളൂ ലോകത്തെ 40% ജനസംഖ്യകുറച്ചു.ഫ്രാൻസ് ,ചൈന,ബ്രിട്ടൻ എന്നീരാജ്യങ്ങളിൽ രോഗം പടർന്നു.5 കോടിയോളം പേർമരിച്ചു1919 വേനൽകാലത്ത് രോഗം ശമിച്ചു.. സ്പാനിഷ് ഫ്ളൂവിൻറെ ആവിർഭാവം എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.. എബോളയായിരുന്നു മറ്റൊരു മഹാമാരി.1976ൽ അപകടകാരിയായ ഈ വൈറസ് സസ്തന ജീവികളിൽ പടർന്നു,വളരെ പെട്ടെന്ന് മനുഷ്യരിലുമെത്തി.മനുഷ്യ ശരീരത്തിലെ കോശങ്ങളെയാണ് ഇവ ബാധിക്കുന്നത്.കോംഗോയിലെ എബോള നദിയായിരുന്നു വൈറസിൻറെ പ്രഭവ കേന്ദ്രം.വൈറസ് 22,633 പേരെ കൊലപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.എയ്ഡ്സ് ആയിരുന്നു മറ്റൊരുമഹാമാരി.എച്ച് െഎ വി( HIV -Human Immuno Virus) എന്ന വൈറസ് ആണ് എയ്ഡ്സ് പടർത്തിയത്.കോംഗോയിലെ കിനാഷാ എന്ന പ്രദേശത്തെചിമ്പാൻസികളിലാണ് എച്ച െഎ വി ആദ്യം കണ്ടത്.രോഗം പിന്നീട് മനുഷ്യരിലേയ്ക്ക് പടർന്നു.ലൈംഗിക ബന്ധത്തിലൂടെയും രക്തത്തിലൂടെയും മയക്കുമരുന്നുകൾ സിറിഞ്ച് സൂചികളിലൂടെ കുത്തിവെക്കുന്നതിലൂടെയും എച്ച് .െഎ വി പകരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എച്ച് ,െഎ വി ബാധിച്ച് ലോകത്ത് 3.2 കോടി പേർ മരിച്ചു. സാൻമാർഗിക ജീവിതത്തിലൂടെ എച്ച് െഎ വി വലിയൊരളവോളം തടയാൻ സാധിക്കും.കോവിഡിനെ പ്രതിരോധിക്കാനായി എച്ച് െഎ വി ബാധിതർക്ക് നല്കുന്ന ഔഷധം കേരളത്തിൽ നല്കിയിരുന്നു.പലരേയും രക്ഷപ്പെടുത്തുകയും ചെയ്തു. സർസ്സ് (SARS -Severe Acute Respiratory Syndrome) ആയിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യമഹാമാരി.2003ൽ ഭൂഖണ്ധങ്ങളിൽ നിന്ന് ഭൂഖണ്ധങ്ങളിലേയ്ക്ക് വളരെപെട്ടെന്ന് കൊവിഡിനെപ്പോലെ ഈ വൈറസ് പടർന്ന് പിടിച്ചു.വെരുകിൽ നിന്നും വവ്വാവിൽ നിന്നുമാണ് സർസ്സ് പടരുന്നത്. 2002 നവംമ്പറിൽ ചൈനയിലെ ഗുവാങ് ഡോങ് എന്ന പ്രദേശത്ത് പൊട്ടിപുറപ്പെട്ട സർസ്സ് 8,098 പേർക്ക് പിടപെട്ടു.774 പേർമരിച്ചു.ചൈനയിൽ നിന്ന് വളരം വേഗത്തിൽ29 രാജ്യങ്ങളിലേയ്ക്ക് പടർന്നു.2003ൽ ഇന്ത്യയിൽ55 സാർസ്സ് കേസുകൾ റിപ്പോർട്ട് ചെയ്തു.എന്നാൽ കോവിഡിനെപ്പോലെ മാരകമായി പടർന്നില്ല. 2008ൽ ലോകത്തെ ഭീതിയിലാഴ്ത്തിയ റോട്ട വൈറസായിരുന്നു മറ്റൊരു മഹാമാരി.അമേരിക്കയിലാണ് റോട്ട ആദ്യം കണ്ടെത്തിയത്.റോട്ട ബാധിച്ച 4,53,000 പേർ മരിച്ചു.ഇന്ത്യയിൽ റോട്ട പടർന്നെങ്കിലും വലിയ നാശം വിതച്ചില്ല. കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ,എയ്ഡ്സ്,എബോള,നിപ്പ,റോട്ട ,സർസ്സ് എന്നിവയേക്കാൾ മാരകമാണ് കൊവിഡ്.കാരണം നമ്മളറിയാതെ ഈ രോഗം നമ്മളിലേയ്ക്ക് പകരും.രോഗലക്ഷണങ്ങൾ തീരെ പ്രകടമാവാത്ത ഒരാളിൽ നിന്ന്മറ്റോരാളിലേയ്ക്ക് കൊറോണ പകരും എന്തുകൊണ്ട് കോവിഡ്? എപ്പോൾ വേണമെങ്കിലും മനുഷ്യവംശത്തെ കൊന്നൊടുക്കാവുന്ന ഒരു മഹാമാരി പൊട്ടിപുറപ്പെടാമെന്നത് ലോകം മുൻ കൂട്ടി കാണേണ്ടതായിരുന്നു.ഇവ.യെ ചെറുക്കാനുളള പ്രതിരോധ ഔഷധങ്ങൾ സജ്ജമാക്കേണ്ടതായിരുന്നു. 2008ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വെങ്കിട്ടരാമൻ രാമകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരുന്നു "ഇന്ത്യ ഇപ്പോൾ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകുന്നില്ല.അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യൻ ശാസ്ത്രജഞർ വിദേശത്തേക്ക് പോവുകയാണ്'ലാഭേച്ഛയില്ലാതെ പ്രതിരോധ ഔഷങ്ങൾ ഉല്പാദിപ്പിക്കാനായി ലോകത്ത് ഇന്ന് ഗൗരവതരമായ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല.ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ പ്രധാന താല്പര്യം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും റോക്കറ്റ് വിക്ഷേപിക്കാനും ആളെ അയയ്ക്കാനുമെല്ലാമാണ്. മനുഷ്യരെ കൊന്നൊടുക്കാനുളള ആയുധ നിർമ്മാണ മേഖലയാണ് മറ്റൊരു പരീക്ഷണ കേന്ദ്രം.കോവിഡ് ചൈനയിൽ നാശം വിതച്ചപ്പോൾ മറ്റ് ലോകരാജ്യങ്ങൾ അതിനെ ഗൗനിച്ചില്ല.ശക്തമായ പ്രതിരോധം തീർത്തില്ല.പ്രതിരോധഔഷധങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിച്ചില്ല.ഇത്തരം പിഴവുകളാണ് ലോകത്ത് ഇപ്പോൾ മരണം വിതയ്ക്കുന്നത്.മനുഷ്യർ വിതച്ചത് മനുഷ്യർ കൊയ്യുന്നു.
1953ൽ ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 10000 പേർക്ക് 3 ഡോക്ടർമാർ വീതമാണ് ആ രാജ്യത്ത് ഉണ്ടായിരുന്നത്.ഇന്നത്തെ ക്യൂബയുടെ ജനകീയ ആരോഗ്യ സംവിധാനവും കരുത്തും എന്തെന്ന് അറിയണമെങ്കിൽ കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഒരൊറ്റസംഭവം മാത്രം കണക്കിലെടുത്താൽ മതി.എം എസ് ബ്രേമർ എന്ന ബ്രീട്ടീഷ് കപ്പലിനെ സ്വന്തം രാജ്യമായ ഇംഗ്ളണ്ട് പോലും തീരത്ത് അടുപ്പിക്കാൻ നുവദിച്ചില്ല.കപ്പലിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നു.ഇംഗ്ളണ്ടിൻറെ സുഹൃത്ത് രാജ്യങ്ങളും കപ്പലിനെ കരയ്ക്ക് അടുപ്പിക്കാൻ തയ്യാറായില്ല.എന്നാൽ ഇംഗ്ളണ്ടുംസുഹൃത്ത് രാജ്യമായ അമേരിക്കയും ലോകത്തെ മറ്റ് വൻ ശക്തികളുംഅവരുടെ മുഖ്യശത്രുവായി കാണുന്ന ക്യൂബ കപ്പലിനെ തീരത്ത് അടുപ്പിക്കാൻ അനുമതി നല്കി.കപ്പലിലെ കോവിഡ് രോഗികളേയും രോഗം ഇല്ലാത്തവരേയുംഇരു കൈകളും നീട്ടി സ്വീകരിച്ചു.അവരെ പരിപാലിച്ചു.എന്താണ് മനുഷ്യത്വമെന്ന്ലോകത്തിന് കാണിച്ചുകൊടുത്തു.ശത്രുത മറന്ന് ബ്രിട്ടീഷ്ദേശകാര്യമന്ത്രി ക്യൂബയെ നന്ദി അറിയിച്ചു.പണ്ട് എബോള പടർന്നപ്പോൾ സൈക്കിളിൽ സഞ്ചരിച്ചാണ്ക്യൂബൻ ഡോക്ടർമാർ അവിടുത്തെ രോഗികളെ പരിചരിച്ചത്.ക്യൂബയുടെ മുൻ പ്രസിഡണ്ട് ഫിദൽ കാസ്ട്രോ പറഞ്ഞ ഒരു വാചകം ഉണ്ട് " ഞങ്ങൾ കറുത്ത പ്രദേശങ്ങളിൽ വമ്പൻ ആയുധങ്ങൾകൊണ്ട് യുദ്ധം ചെയ്യില്ല.പകരം ഞങ്ങൾ അവിടേക്കെല്ലാം നല്ല ഡോക്ടർമാരെ അയയ്ക്കാം"എവിടെയെല്ലാം മഹാമാരികൾ വന്നാലും അവിടെയെല്ലാം ക്യൂബൻ ഡോക്ടർമാർ ഉണ്ടാകും."പണക്കാരുടെ ഭൂപ്രദേശങ്ങളിലും ഒരു മനുഷ്യന് ദശകോടിയോളം വിലയുണ്ട്." എന്ന് ക്യൂബയുടെപ്രിയ സഖാവ് ചെഗുവേരയും പറഞ്ഞു. ചെഗുവേരയെകൊന്ന ബൊളീവിയൻ പട്ടാളക്കാരനായ മറിയോ ടിറാൻറെ കാഴ്ച്ച ശക്തി 2006ൽ ക്യൂബൻ ഡോക്ടർമാർചികിത്സയിലൂടെ തിരിച്ച് കൊടുത്തു. കോവിഡ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ.37 രാജ്യങ്ങളിലാണ് ക്യൂബൻ ആതുരസേവകരുടെ സംഘം ഇന്ന് രോഗികളെ ചികിത്സിക്കുന്നത്. ശുചിത്വം,സാമൂഹിക അകലം,ആതുരസേവനം എന്നിവയിലൂടെയാണ് കോളറ,പ്ളേഗ്,സർസ്സ് തുടങ്ങിയ രോഗങ്ങളെ അതിജീവിച്ചത്.കോവിഡിനെ അതിജീവിക്കാൻ ഇവമാത്രം പോര.ഒത്തൊരുമ കൂടി വേണം.ചൈനയിലും ഇപ്പോൾ കേരളത്തിലും നമ്മൾ ഇതാണ് കാണുന്നത്. കോവിഡ് മരണക്കാറ്റ് വിതയ്ക്കുന്ന അമേരിക്കയുടെ കാര്യംതന്നെയെടുക്കാം.അമേരിക്കൻ പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് രണ്ട് പ്രസ്താവനകൾ നടത്തി.കൊവിഡ് "ചൈനീസ് വൈറസ്"ആണെന്നതായിരുന്നു ആദ്യത്തെ പ്രസ്താവന.ലോകവ്യാപകമായി ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ട്രംപിന് പ്രസ്താവന തിരുത്തേണ്ടിവന്നു.മാസ്കിന് വേണ്ടി ചൈനയോട് യാചിക്കുന്ന ട്രംപിനെയാണ് ലോകം പിന്നീട് കണ്ടത്. ക്യൂബയിലെ ആരോഗ്യപ്രവർത്തകരെ നിരാകരിക്കാനുളള ട്രംപിൻറെ ആഹ്വാനവും ലോകരാജ്യങ്ങൾ തളളി. കോവിഡിൻറെ തുടക്കത്തിൽ രാജ്യം നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്നം അന്ധവിശ്വാസങ്ങളായിരുന്നു. ഗോമൂത്രം കുടിച്ചാൽ കൊറോണമാറുമെന്ന് ചിലർ പ്രചരിപ്പിച്ചു.പാത്രത്തിൽ കൊട്ടിയാലും പ്രകാശം പരത്തിയാലും കോവിഡ് വൈറസ് ചാവുമെന്നായിരുന്നു മറ്റൊരു പ്രചാരണം.കേരളത്തിലെ കാലാവസ്ഥയിൽ കോവിഡ് വൈറസുകൾക്ക് ജീവിക്കാനാവില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കോവിഡിനെ നമ്മുക്ക് തുരത്താൻ പറ്റുമോ?സർക്കാർ നിർദ്ദേശിച്ച കാര്യങ്ങൾ അതേപടിഅനുസരിക്കുക എന്നതാണ് നമ്മൾ അടിയന്തരമായി ചെയ്യേണ്ടത്.കോവിഡിന് തുരത്താനുളള മരുന്ന് കണ്ടെത്താനുളള ദൗത്യം ശാസ്ത്ര ലോകം ഏറ്റെടുക്കണം.വാക്സിൻ പരീക്ഷണത്തിന് സ്വമേധയാ തയ്യാറായ ജേന്നിഫർ ഹാലേരിനെപോലുളള ആയിരക്കണക്തിന് നല്ല മനുഷ്യർ നമ്മുക്കിടയിലുണ്ട്.ശാസ്ത്രവും നന്മയും ഒത്തുപിടിച്ചാൽ അസാധ്യമായി യാതൊന്നും ഇല്ല
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം