"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ഈ കൊറോണകാലം എന്നെ ചിന്തിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ കൊറോണകാലം എന്നെ ചിന്തിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:59, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഈ കൊറോണകാലം എന്നെ ചിന്തിപ്പിച്ചത്

ടീവിയും മൊബൈലും മാത്രമായി നടന്ന ഞാൻ എന്റെ പരിസരത്തെയും അതിന്റെ ശുചിത്വത്തെയും കുറിച്ച് ചിന്തിച്ചുതുടങ്ങി .എന്റെ വീട്ടിലെ അടുക്കളത്തോട്ടത്തിലെ പച്ചക്കറി കൃഷിയെ കുറിച്ചും അത് നമുക്ക് തരുന്ന സന്തോഷത്തെ കുറിച്ചും അറിഞ്ഞുതുടങ്ങി. വിഷം ചേർക്കാത്ത പച്ചക്കറികൾ നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. പാടത്തും പറമ്പിലും കളിച്ചിരുന്ന ഞാൻ ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.

ടീവിയിൽ കാർട്ടൂണും സിനിമയും കണ്ടിരുന്ന ഞാൻ വാർത്തകൾ ശ്രദ്ധിച്ചു തുടങ്ങി. നമ്മുടെ സർക്കാർ നിർദ്ദേശം അനുസരിച്ചു വീട്ടിൽ ഇരുന്നു . ഹോട്ടൽ ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ഞാൻ 'അമ്മ ഉണ്ടാക്കിത്തരുന്ന ശുദ്ധമായ ഭക്ഷണം ആസ്വദിച്ചുതുടങ്ങി.

യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഞാൻ എപ്പോൾ വീട്ടിൽ കൂടുതൽ സന്തോഷം കണ്ടെത്തുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഓടിയിരുന്ന എനിക്ക് ഈ കൊറോണകാലം ഒരുപാട് നല്ല സ്വഭാവങ്ങൾ പഠിപ്പിച്ചു തന്നു. എന്നിലുള്ള കഴിവുകൾ എന്തെല്ലാം ആണ് എന്ന് ഞാൻ മനസിലാക്കി. എല്ലാ മഹാമാരിയെയും അതിജീവിച്ച മനുഷ്യൻ ഈ കൊറോണയെയും അതിജീവിക്കും ........

കാർത്തിക് M.S
IV B NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം