"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കോവിഡ് 19എന്ന മഹാമാരി | color=3 }} <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് 19എന്ന മഹാമാരി | | തലക്കെട്ട്= കോവിഡ് 19എന്ന മഹാമാരി | ||
| color=3 | | color=3 | ||
}} | }} | ||
വരി 20: | വരി 20: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
10:16, 3 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19എന്ന മഹാമാരി
കണ്ണിൽ പോലും കാണാത്ത ചെറിയൊരു വൈറസ് ലോകത്തെ കിടുകിടാ വിറപ്പിച്ചിരിക്കുകയാണ് .എന്ത് ചെയ്യണമെന്നറിയാതെ ശാസ്ത്രലോകഞെട്ടിതരിച്ചിരിക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം ഈ വൈറസ് പിറവികൊണ്ടത്. അത് ലോകമാകെ പടർന്നു പന്തലിച്ചു ഇന്ത്യയിലുമെത്തി. ജനങ്ങൾ എല്ലാവരും പരിഭ്രാന്തിയിലായി.കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെപോലെ ഞങ്ങൾ എല്ലാവരും വീടിനുള്ളിലായി.പ്രവാസികൾ അവിടെയും പ്രവാസിയുടെ കുടുംബങ്ങളെല്ലാം നാട്ടിലും ഒറ്റപ്പെട്ട അവസ്ഥയാണ്. കോറോണയെന്ന ഈ രോഗം കാരണം ആയിരങ്ങൾ മരണമടഞ്ഞു പതിനായിരങ്ങൾ രോഗ ശയ്യയിലായി. ഒരു വീട്ടിൽ തന്നെ അന്യരെപ്പോലെ കഴിയേണ്ട അവസ്ഥയിലായി. എല്ലാവരും മാസ്ക് ധരിക്കുന്നു.ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നു. തുമ്മുമ്പോൾ ടവൽ ഉപയോഗിച്ച് വായ മൂടുന്നു. അങ്ങനെയുള്ള പുതിയ പുതിയ ശീലങ്ങൾ നാം പഠിച്ചു കഴിഞ്ഞു. അമ്പലങ്ങൾ പൂട്ടി ,പള്ളികൾ പൂട്ടി ,ചർച്ചുകൾ പൂട്ടി ആരാധന കർമ്മങ്ങൾ എല്ലാം വീടിനുള്ളി തന്നെ ഒതുക്കേണ്ട അവസ്ഥയായി .കല്യാണങ്ങൾ ഇല്ല ,വിരുന്നുകൾ ഇല്ല ,മറ്റു ആഘോഷങ്ങൾ ഒന്നുമില്ല. കോളേജുകളിലും സ്കൂളുകളിലും മദ്രസകളിലും മാംസങ്ങൾ മാത്രം കഴിച്ചിരുന്നവർ പച്ചക്കറികളും ധാന്യങ്ങളും കഴിച്ചു ശീലിച്ചു തുടങ്ങി. ലെയ്സിനും, ചോക്ലേറ്റുകൾക്കും വേണ്ടി കരഞ്ഞിരുന്നു കുട്ടികൾ പോലും നല്ല ശീലങ്ങൾ പഠിച്ചു തുടങ്ങി.ഈ മഹാമാരി മാറി കിട്ടാൻ ലോകം ആകെ പ്രാർത്ഥിക്കുന്നു. കുട്ടത്തിൽ ഞങ്ങളും…
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം