"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/മാമ്പഴം പോലെയുള്ള മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്=19607
| സ്കൂൾ കോഡ്=19607
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കഥ
| തരം= കഥ
| color= 1
| color= 1
}}
}}
{{Verification4|name=Kannans|തരം=കഥ}}
{{Verification4|name=Kannans|തരം=കഥ}}

05:35, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

പതിവ് പോലെ കുരുവികളുടെ ഉണർത്തുപാട്ടു കേട്ടു മീന ഉണർന്നു. കണ്ണുതിരുമ്മി കിളി വാതിലിലൂടെ പുറത്തേക്ക് നോക്കി.കാറ്റിൽ ആടുന്ന മരങ്ങളും പൂന്തോട്ടത്തിലെ പുഞ്ചിരി തൂകി നിൽക്കുന്ന പൂക്കളും ആഹാരം തേടി പോകുന്ന പറവകളും കുളക്കരയിൽ ഇരയെ കാത്തു നിൽക്കുന്ന നീല പൊന്മാനും അവളുടെ മനസിനെ സന്തോഷിപ്പിച്ചു. അവൾ ചക്കര മാവിന്റെ ചുവട്ടിലേക്ക് പതുക്കെ ഇറങ്ങി നടന്നു. മീനക്ക് ആ മാവ് വളരെ പ്രിയപ്പെട്ടതായിരുന്നു. അവൾ അതിന്റെ ചുവട്ടിൽ നിന്ന് മാങ്ങ കൾ പെറുക്കിക്കൊണ്ടിരിക്കുമ്പോൾ കറുത്ത മേഘങ്ങൾ വന്ന് ആകാശത്തെ മൂടാൻ തുടങ്ങി. അവൾക്ക് മനസിലായി മഴ പെയ്യാൻ പോവുന്നു. അവൾ പ്രതീക്ഷിച്ച പോലെ മഴപെയ്യാൻ തുടങ്ങി. അവൾ വീട്ടിലേക്ക് ഓടി. എഴുതി തീർന്ന നോട്ട് ബുക്കിലെ പേജ് കീറിയെടുത്ത് പെട്ടെന്നൊരു കടലാസു തോണി ഉണ്ടാക്കി തന്റെ കുഞ്ഞു കുടയുമെടുത്ത് മുറ്റത്തേക്കോടി. തന്റെ കയ്യിലുണ്ടായിരുന്നകടലാസുതോണി മഴ വെള്ളത്തിൽ വെച്ച് കോരി ചൊരിയുന്ന മഴയത്ത് ആടി രസിക്കാൻ തുടങ്ങി. മഴ മാറി. നനഞ്ഞ വസ്ത്രവുമായി അവൾ വീട്ടിലേക്ക് കയറി. വസ്ത്രം മാറി പുറത്തേക്ക് വന്നു. അപ്പോഴാരോ തന്റെ ചക്കര മാവിൽ കല്ലെറിയുന്നത് അവൾ കണ്ടു. അതയലെത്തെ കുട്ടനായിരുന്നു. വീട്ടിലുണ്ടായിരുന്ന മാങ്ങകളിൽ ഒന്നെടുത്തു കുട്ടന്റെ അടുത്തേക്കോടി. മാങ്ങ കുട്ടന്റെ നേരേക്ക് നീട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുട്ടൻ ചോദിച്ചു "എന്തിനാ കരയുന്നത്? ' എന്റെ മാവിനെ നീ നോവിചില്ലേ അതിനാ' അതു കേട്ട് മരക്കൊമ്പിലിരുന്ന കുരുവി ചിലച്ചു.

ഖിദാഷ് വൈ പി
4 A ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ