"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:kavi2.jpg]]
[[ചിത്രം:kavi2.jpeg]]
<br/><font color=red>'''മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........'''</font>
<br/><font color=red>'''മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........'''</font>
<br/><font color=purple>'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010'''</font>
<br/><font color=purple>'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010'''</font>

10:28, 17 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........
-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010
{സ്വാര്‍ത്ഥത അന്ധനാക്കിയ മനുഷ്യന്റെ ചിത്രം. ദീപവും കൈയിലേന്തി അവന്‍ പൊയ്​മുഖമണിഞ്ഞ് തിരയുകയാണ് പ്രഭാകന്ദളങ്ങള്‍. കന്മഷപൂര്‍ണമായ ഈ രംഗം കണ്ട് ബ്രഹ്മാണ്ഡശില്പി അത്ഭുതസ്തംബ്ധനായി. പരിണാമത്തിന്റെ ആദിമ ദശാന്തരങ്ങളിലേക്ക് ആ മനമോടി. ...എന്തെന്തു കാഴ്ചകള്‍....? കര്‍മ്മപഥത്തിലേക്കിറങ്ങുവാന്‍ ആഹ്വാനം ചെയ്യുയാണ് ദേവന്‍ - 'ഉം മടിച്ചു നില്കേണ്ട ...മണി മുഴങ്ങുന്നത് നിനക്കു വേണ്ടി തന്നെ...!'}

ധര്‍മ്മസംഗരഭൂവില്‍ നിര്‍ന്നിമേഷ, നിസ്സംഗനായി നിന്നു,
കര്‍മ്മപഥത്തിന്നപഥഭ്രമണം കണ്ടു ബ്രഹ്മാണ്ഡകാരു.
അമീബയേയും അനിതര മനുഷ്യനേയും തീര്‍ത്ത മനം
അമര്‍ന്നുപോയി, മൂകമേകാന്തമേതോ ചിന്താപ്രവാഹത്തില്‍!
ശക്തം - സുശക്തം ഇന്നും മനുഷ്യമഹാപഞ്ജരം വിചിത്രം
മുക്തി തന്നന്തരംഗത്തില്‍ നിറയ്കുന്നു രുധിരമാല്‍.
കൊന്നും തിന്നും നഗ്നനായി നിരക്ഷരകുക്ഷിയായി നരന്‍
കന്നിയിളം സംസ്കാരക്ഷീരത്തിനകിടില്‍ മുത്തും ചിത്രവും
കാടുകള്‍ നഗരവാരിനാരികളായി സതിത്വം വാടി
കൊടും ശാസ്ത്ര സങ്കേതം മാത്രമായധ:പതിച്ചതും കണ്ടു.
മണി മുഴങ്ങുന്നു - ദുരൂഹതയില്‍ നിന്നോ അകതാരിലെ
മണിക്കോവിലില്‍ നിന്നോ - തേടുന്നു ഗവേഷകലോകമിന്നും.
തൃണത്തില്‍, മാമരത്തില്‍, മേട്ടില്‍ മഹാമേരുവില്‍ തിരഞ്ഞതു
പ്രാണിയിലഭിജാതന്‍, മനുഷ്യന്‍, മനസ്സുള്ളവന്‍ ഗാഢാര്‍ദ്രം.
ദീപയഷ്ടിയും കൈയ്യിലേന്തി അന്ധനായി തപ്പിത്തടയും
പ്രപഞ്ചശില്പത്തിന്‍ കാപട്യ കന്മഷതയാല്‍ ദേവശില്പി-
ഉച്ചണ്ഡമാക്രോശിച്ചു - ഉര്‍വ്വിയും ഞെട്ടിക്കേട്ടിരിക്കാം വാക്യം.
ഉച്ചനീചത്വങ്ങള്‍ വെടിഞ്ഞൊന്നാകുവിന്‍ - മറക്കുവിനൊരു-
കണി സുമഹാരം കോര്‍ക്കുവിന്‍ - കര്‍മ്മപഥത്തിലിറങ്ങുവിന്‍-
മണി മുഴങ്ങുന്നു - മനുഷ്യാ - ഹേ മനുഷ്യാ നിനക്കു വേണ്ടി...