"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കോവിഡും ജീവിതവഴികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
| സ്കൂൾ കോഡ്= 29014 | | സ്കൂൾ കോഡ്= 29014 | ||
| ഉപജില്ല= അറക്കുളം | | ഉപജില്ല= അറക്കുളം | ||
| ജില്ല= | | ജില്ല= ഇടുക്കി | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} | {{Verification|name=abhaykallar|തരം=ലേഖനം}} |
15:54, 2 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡും ജീവിതവഴികളും
ലോകജനതയെ ഭീതിയുടെ മുൾമുനയിൻ നിർത്തിയ മഹാമാരി. സ്വസ്ഥജീവിതത്തെ തടസ്സപ്പെടുത്തിയ വൈറസ്.ഒരു RNA ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ജീവകണിക, അതാണ് കോവിഡ്.ചൈനയിൽ 2019 ഡിസംബറിൽ ആരഭിച്ചതിനാൽ ശാസ്ത്രലോകം കോവിഡ് 19 എന്ന് പേര് ചോല്ലി വിളിച്ച വൈറസ്.വൈറസ് കുടുംബത്തിലെ ശക്തനായ പോരാളി. കോവിഡ് ഒരു പ്രദേശത്തെയോ രാജ്യത്തെയോ അല്ല ,ലോകത്തെ തന്നെയാണ് തകർത്തുകൊണ്ടിരിക്കുന്നത് എന്ന വസ്തുത നാമിന്ന് അംഗീകരിച്ചേ മതിയാവൂ. മനുഷ്യേതര ജീവിതങ്ങളിൽ ആരംഭിച്ച ഈ വൈറസ് മനുഷ്യനിൽ പ്രവേശിച്ചപ്പോൾ ജീവനെ ഹനിക്കുന്ന ഒരു പനിയായി മാറി. രോഗത്തിൽ മനുഷ്യൻ ഏറ്റവും നിസ്സാരനായി അവഗണിച്ച പനി ഇന്ന് രൂപഭേദം മാറി കോവിഡ് എന്ന മഹാമാരിയായി പരിണമിച്ചിരിക്കുന്നു. വൃദ്ധരെ കീഴ്പ്പെടുത്തുന്ന വൈറസ് യുവജനങ്ങളിലേക്കും കുട്ടികളിലേക്കും പാഞ്ഞടുത്തപ്പോൾ അമ്പരന്നുപോയ ശാസ്ത്രലോകം. പ്രായഭേദമന്യേ ഏതൊരാളെയും മരണത്തിന്റെ ഇരുണ്ടകരങ്ങളിലേക്ക് തള്ളിവിടുന്ന കോവിഡ്. ശ്വാസകോശത്തെ കോവിഡ് ബാധിച്ച് ശ്വാസം എടുക്കാനാവാതെ മരണത്തിന്റെ കറുത്ത കരങ്ങളിലേക്ക് ചെന്ന് പെടുന്ന നിസ്സഹായനായ മനുഷ്യർ. സോപ്പുപോലുള്ള പദാർഥങ്ങൾ വൈറസിന്റെ പ്രോട്ടീൻ ആവരണം നശിപ്പിക്കുകയും മനുഷ്യരാശിയെതന്നെ കാത്തുസംരക്ഷിക്കുകയും ചെയ്യുന്നു. വായുവിലൂടെ അല്ലെങ്കിൽ സംസാരത്തിലൂടെ ഉണ്ടാകുന്ന ജലകണികകളിൽ കൂടി മറ്റൊരാളിൽ പ്രവേശിക്കുന്ന ഈ മഹാമാരി, വളരെ വേഗം പടരുന്നതും പതിനാലുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. മാസ്ക്കുകൾ വഴി മനുഷ്യൻ അതിനെ തടഞ്ഞു നിർത്താൻ പരിശ്രമിക്കുന്നു. ജീവലോകത്തിലെ നിസ്സാരനായ അണുവിനെ പ്രതിരോധിക്കുവാൻ മാർഗ്ഗങ്ങൾ തേടി അലയുന്നു മനുഷ്യർ.മരുന്നുകൾ കണ്ടുപിടിക്കാൻ രാപകലില്ലാതെ ശാസ്ത്രലോകം അക്ഷീണം പരിശ്രമിക്കുന്നു. ഒരു വൈറസ് തന്റെ കൂർത്തഭാവം സംഹാരരൂപം മനുഷ്യനുമുന്നിൽ തുറന്നുകാട്ടുന്നു വാണിജ്യം വ്യാപാര വികസന മേഖലകളിൽ മാത്രമല്ല മനുഷ്യന്റെ ദൈന്യംദിന ജീവിതത്തെ തന്നെ ഈ മഹാമാരി ബാധിച്ചിരിക്കുന്നു. കോവിഡ് ഇന്ത്യയിൽ: 130 കോടി ജനങ്ങളുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് കോവിഡ് മാർച്ച് മാസത്തിൽ സ്ഥിഥീകരിച്ചു. ആദ്യം ഒന്നോ രണ്ടോ ആളുകളിൽ മാത്രം ഉണ്ടായിരുന്ന കോവിഡ് പതിയെ മറ്റുള്ളവരിലേക്കും വ്യാപിക്കുവാൻ തുടങ്ങി. ഇന്ത്യയുടെ കോവിഡിനെതിരായ പ്രതിരോധ മാർഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ലോക്ക് ഡൗൺ [Iockdown]. ഇരുപത്തിയൊന്ന് ദിവസത്തെ lock down പിന്നീട് നാല്പത് ദിവസമായി. വീട്ടിൽ തന്നെ ഒതുങ്ങി ജനങ്ങൾ പ്രതിരോധ കവജം തീർക്കുന്നു. സാമൂഹിക വ്യാപനം തടയുവാനായി സാമൂഹിക അകലം [Social Distancing] പാലിക്കുന്നു. കോവിഡ് കേരളത്തിൽ: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ വിദേശത്തു ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. മലകളും പുഴകളും ചതുപ്പുകളുമുള്ള ദൈവത്തിന്റെ സ്വന്തം നാട്, അതാണ് കേരളം. പച്ചപ്പിനാൽ അനുഗ്രഹീതമാണ് കേരളം.കേരങ്ങളുടെ സ്വന്തം നാട്. മലയാളികൾ വസിക്കുന്ന മലയാളികളുടെ സ്വന്തം നാട്. വിദേശികളും അതോടൊപ്പം വിദേശത്തുള്ള സ്വദേശികളും കേരളത്തിലെത്തിയപ്പോൾ കോവിഡും കടലുകൾക്കപ്പുറത്തുനിന്നും കേരളത്തിതലത്തിച്ചേർന്നു. മഹാമാരിയായ കോവിഡ് മറ്റുള്ളവരിലേക്കും പടർന്നു.കേരളം ഭീതിയുടെ മുനതുമ്പിൽ എത്തിച്ചേർന്നു.എന്നാൽ, Break the chain ലൂടെ നാം കോവിഡിനെതിരെ പടപൊരുതി. വാളും പരിചയുമല്ലാ, മാസ്ക്കും ഹാൻഡ്‍വാഷും ഉപയോഗിച്ചുകൊണ്ടുള്ള കോവിഡിനെതിരായ കേരള ജനതയുടെ മഹായുദ്ധം.കോവിഡ് ബാധിച്ച വ്യക്തികളുടെ റൂട്ട് മാപ്പുകൾ നമ്മുടെ രോഗപ്രതിരോധത്തിന് ശക്തിപകർന്നു. കോവിഡ് ചികിത്സിച്ച് ഭേദമാക്കി ധാരാളം ആളുകൾ തങ്ങളുടെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. പ്രായമായവരോ, മറ്റ് രോഗത്തിന് അടിമയായവരും കോവിഡിന് കീഴ്‌പ്പെട്ടു. എന്നാൽ വിരലിലെണ്ണാവുന്നവർ മാത്രം.ആളുകൾ സ്വന്തം വീടുകളിൽ നാല് ചുമരിനുള്ളിൽ ഒതുങ്ങിയപ്പോൾ കോവിഡിനെ പിടിച്ചു കെട്ടാൻ കേരളത്തിൽ കഴിഞ്ഞു. കോവിഡിനെതിരായ യുദ്ധം മുൻപിൻ നിന്നും നയിച്ചത് ആരോഗ്യവകുപ്പായിരുന്നു. ഷൈലജ ടീച്ചറിന്റെ നേതൃത്വത്തിൽ, ഭീതിപൂണ്ടു നിന്ന ജനങ്ങൾക്കു മുന്നിൽ ആരോഗ്യപ്രവർത്തകർ ആശ്വാസമേകി. വീട്ടിലിരുന്ന് ശീലിക്കാത്തവർ പുറത്തിറങ്ങാൻ ശ്രമം നടത്തി എങ്കിലും അവരെല്ലാം തുരത്തപ്പെട്ടു.കേരളത്തിന്റെ സുരക്ഷിതത്തിനായി കോവിഡ് പ്രതിരോധത്തിന് കേരളപോലീസ് മുൻപന്തിയിൽ നിലയുറപ്പിച്ചു. അവശ്യ സേവനങ്ങൾ അനുവദിച്ചുകൊണ്ട് അവർ തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നു. കോവിഡ് മനുഷ്യനെ ഒന്ന് ചിന്തിപ്പിച്ചോ? ചിന്തിപ്പിച്ചു എന്ന് വേണം കരുതാൻ. കോവിഡ് കാലത്ത് മനുഷ്യർ മനുഷ്യത്വത്തെ തിരിച്ചറിഞ്ഞു.ഭക്ഷണം ലഭിക്കാത്ത ആളുകൾക്ക് ഭക്ഷണം നൽകി.ഐസോലേഷനിൽ കഴിയുന്നവരെ ആരോഗ്യപ്രവർത്തകർ നന്നായി ശുശ്രൂഷിച്ചു.കടയിൽ നിന്നും പച്ചക്കറികൾ വാങ്ങി ശീലിച്ച മലയാളി സ്വന്തമായി പച്ചക്കറികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. മനുഷ്യൻ തന്റെ സർഗവാസനയെ ഉണർത്തുവാൻ ഈ Lock Down കാലഘട്ടം ഉപയോഗിച്ചു. ജനങ്ങളും സർക്കാരും ഒറ്റകെട്ടായി നിന്ന് കോവിഡ് എന്ന മഹാമാരിയെ തുരത്തുവാനായി പരിശ്രമിക്കുന്നു. ഈ അവസരത്തിൽ നിയമങ്ങൾ പാലിച്ച്, രോഗവ്യാപനം തടയുവാനായി നമുക്കും വീട്ടിലിരിക്കാം. നല്ല നാളേയ്ക്കായ്, കോവിഡ് മുക്ത ലോകത്തിനായി, ഇനിയൊരു മഹാമാരി ഉണ്ടാവാതിരിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം