"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ആരോഗ്യവും വ്യക്തിശുചിത്വവും ആരോഗ്യ സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും വ്യക്തിശുചിത്വവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= HEBI MEHJABIN
| പേര്= ഹെബി മെഹ്ജബിൻ
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GHSS KAKKAVAYAL       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെന്റ് ഹൈസ്‍കൂൾ, കാക്കവയൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15018
| സ്കൂൾ കോഡ്= 15018
| ഉപജില്ല=SULTHAN BATHERY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സ‍ുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  WAYANAD
| ജില്ല=  വയനാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യവും വ്യക്തിശുചിത്വവും ആരോഗ്യ സംരക്ഷണവും

ആരോഗ്യ സംരക്ഷണം എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് കാരണം ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.ആരോഗ്യം ആയുസ്സ് നിർണയിക്കുന്ന പ്രധാന ഘടകമാണ്.അതുകൊണ്ടുതന്നെ ആരോഗ്യത്തോടൊപ്പം ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യക്തിശുചിത്വത്തിനും പ്രാധാന്യമുണ്ട്. അതിന് ഏറ്റവും നല്ല ഒരു ഉദാഹരണം തന്നെയാണ് കോവിഡ് 19 . വ്യക്തിശുചിത്വത്തിലൂടെയും പ്രതിരോധത്തിലൂടെയും മാത്രം നമുക്ക് അതിജീവിക്കാൻ കഴിയുന്ന ലോകമാകെ കോലിളക്കം സൃഷ്ടിച്ച കൊറോണ വൈറസ്...

ഏതൊരു രാഷ്ട്രത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് അവിടുത്തെ ജനതയാണ്. ആരോഗ്യമുള്ള ജനത എല്ലാഭരണകൂടങ്ങൾക്കും നിർബന്ധമുള്ള കാര്യം തന്നെയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. കേന്ദ്രതലത്തിലും സംസ്ഥാനത്തിലും പ്രത്യേക ആരോഗ്യവകുപ്പുകൾ കാര്യക്ഷമമായി തന്നെ പ്രവ്ര‍ത്തിക്കുന്നുണ്ട്.ആരോഗ്യമുള്ള ജനത എന്നതാണ് ലക്ഷ്യം.

ആരോഗ്യപരിപാലനത്തിൽ രാഷ്ട്രത്തിനു മാതൃകയായി മുൻപന്തിയൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. കൊവിഡ് കാലഘട്ടത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ലോകം തന്നെ മാതൃക ആക്കുന്നതും ഈ കൊച്ചുകേരളത്തെ തന്നെ. പൊതു ജനങ്ങളുടെ സമഗ്രമായ ആരോഗ്യം ലക്ഷ്യമാക്കികൊണ്ട് സർക്കാർ നടപ്പിലാക്കിയ ഏറെ ശ്രദ്ധേയമായ പദ്ധതിയാണ് ആരോഗ്യകേരളം പദ്ധതി വിജയകരമായി തന്നെ ഈ പദ്ധതി മുന്നേറിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. പോളിയോ, മലമ്പനി, ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാൻ സാധിച്ചതുപോലെ കൊറോണയെയും നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ കേരളീയരുടെ സന്തതസഹചാരികളായി മാറിയത് ക്യാൻസർ, പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളാണ് ഫാസ്റ്റ് ഫുഡ്ഡും ജങ്ക് ഫുഡ്ഡും നാവിനു രുചി നല്കുന്നതോടൊപ്പം പലരോഗങ്ങളും നമുക്ക് സമ്മാനിക്കുന്നു. ഒപ്പം തന്നെ തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ വ്യായാമം ഇല്ലാത്തതും ഒരു കാരണം തന്നെ. മാറിവന്ന ജീവിതസാഹചര്യമാണ് പലരോഗത്തിനും ഉറവിടം. ഇന്നത്തെ കാലഘട്ടത്തിൽ കാലാവസ്ഥാവ്യതിയാനങ്ങൾ അനുസരിച്ച് വിവിധ പകർച്ചവ്യാധികളുടെ പിടിയിൽ ആണ് നാം ഓരോരുത്തരും. പുതിയ രോഗങ്ങൾ ഉണ്ടാവുകയും. ചിലപ്പോഴെങ്കിലും അതു ജീവൻ എടുക്കുന്നു. എന്നിരുന്നാൽ തന്നെയും ഏതു രോഗം നേരിടാനും ആരോഗ്യമേഖലയും ആശുപത്രികളും സജ്ജമാണ്. കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാൻ കഠിനപ്രയത്നം നടത്തുന്ന എല്ലാ ഒരുപക്ഷേ മനുഷ്യനായി അവതരിച്ച രക്ഷകർ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ്. ശുചിത്വം പാലിച്ചും ആരോഗ്യമുള്ള ഭക്ഷണശീലം പിന്തുടർന്നും നിർദ്ദേശങ്ങൾ അനുസരിച്ചും വ്യായാമം തെയ്തും പകർച്ചവ്യാധികളെയും കൊറോണ പോലുള്ള പാൻഡെമിക്കുകളെയും നമുക്ക് അതിജീവിക്കാം.

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയിള്ളു മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം അവന്റെ തന്നെ സമഗ്ര വികസത്തിന് അത്യന്താപേക്ഷികമാണ് 'ആരോഗ്യകേരളം എെശ്വര്യകേരളം'

ഹെബി മെഹ്ജബിൻ
9 A ഗവൺമെന്റ് ഹൈസ്‍കൂൾ, കാക്കവയൽ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം