"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= വൈശാഖ് എം ആർ | ||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവൺമെന്റ് ഹൈസ്കൂൾ, കാക്കവയൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15018 | | സ്കൂൾ കോഡ്= 15018 | ||
| ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
15:26, 2 മേയ് 2020-നു നിലവിലുള്ള രൂപം
മനുഷ്യനും പരിസ്ഥിതിയും
നാം അധിവസിക്കുന്ന, നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് പരിസ്ഥിതി എന്നുപറയുന്നത്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ്.മനുഷ്യൻ തന്റെ സ്വാർത്ഥചിന്തകൾക്കനുസരിച്ച് പരിസ്ഥിതിയെ നിരന്തരം ചൂഷണം ചെയ്യുന്നു. മനുഷ്യൻ ദിനംതോറും വയലുകളും കുന്നുകളും നികത്തുന്നു. അനധികൃതമായ പാറഖനനം, പ്ലാസ്റ്റിക് തുടങ്ങിയ അജൈവമാലിന്യങ്ങളുടെ അശാസ്‍ത്രീയമായ സംസ്‍ക്കരണം, കാടുകൾ വെട്ടിനശിപ്പിക്കൽ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ രാസകീടനാശിനികളുടെ അമിതമായ ഉപയോഗം തുടങ്ങി മനുഷ്യന്റെ പ്രവർത്തികൾ പ്രകൃതിയ്‍ക്ക് ദോഷം ചെയ്യുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും , വനം വെട്ടിയാലും, മാലിന്യകൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്‍നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്‍ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെസംരക്ഷിക്കാൻ നാം തയ്യാരായില്ലെങ്കിൽ നമ്മുടെ പുതുതലമുറയ്‍ക്ക് ഇവിടം വാസയോഗ്യമല്ലാതായി വരും.
വനനശീകരണം ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം കുടിവെള്ളക്ഷാമം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ന് നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായിക്കൊണ്ടിരിക്കുന്നു.കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേയ്‍ക്ക് നീങ്ങുന്നു. ഈ കാഴ്ചകൾ നമ്മുടെ ഓരോരുത്തരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭൂമിയുടെ നാഡീഞരമ്പുകളായ പുഴകൾ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. 44 നദികളുള്ള നമ്മുടെ നാട്ടിൽ ശുദ്ധജലക്ഷാമം നിലനിൽക്കുന്നു. പരിസ്ഥിതിയ്‍ക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ,ജീവിതരീതി തുടങ്ങിയവ നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടുക സാധ്യമല്ല. ഭുിയിൽ ഓരോ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ട് ഒരു ശൃംഖലപോലെയാണ് ജീവിയ്‍ക്കുന്നത്. അതിൽ ഒരു കണ്ണിയ്‍ക്ക് കോട്ടം തട്ടിയാൽ അത് മൊത്തം ജീവജാലങ്ങളേയും ഗുരുതരമായി ബാധിയ്‍ക്കുന്നു. അമിതമായ ഉല്പാദനത്തിന് വേണ്ടി കൃഷിയിൽ അവലംബിച്ച പല പുതിയ രീതികളും പരിസ്ഥിതിയുടെ താളത്തിന് വലിയ രീതിയിൽ കോട്ടം സംഭവിയ്‍ക്കുന്നതിന് കാരണമായി. രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം നമ്മുടെ പ്രകൃതിയെ തകിടം മറിച്ചു. പരിസ്ഥിതിയോടിണങ്ങിച്ചേർന്ന ജൈവകൃഷിരീതിയാണ് നമുക്ക് ആവശ്യം. ഫാക്ടറികൾ നമുക്ക് പുരോഗമനം നൽകുന്നു എന്നത് ശരിയാണ്,എന്നാൽ ഫാക്ടറിയിൽനിന്ന് പുറംതള്ളപ്പെടുന്ന മാലിന്യങ്ങൾ മണ്ണിനേയും ജലസ്രോതസ്സുകളേയും അന്തരീക്ഷത്തേയും മലിനമാക്കുന്നു. വിഷമയമായ അന്തരീക്ഷത്തിലാണ് നാം ജീവിയ്‍ക്കുന്നത്. വെള്ളം ,മണ്ണ്, വായു എല്ലാം ക്രമാതീതമായി മലിനമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റാത്ത വികസനങ്ങളാണ് നമുക്കാവശ്യം. ജൂൺ 5 നാം ലോക പരിസ്ഥിതിദിനമായി ആചരിയ്‍ക്കുന്നു. ചുരുങ്ങിയത് നമ്മുടെ വീട്ടുപരിസരമെങ്കിലും മാലിന്യമുക്തമായി സൂക്ഷിക്കാം. നമുക്ക് പ്രകൃതിയോടിണങ്ങി ജീവിയ്‍ക്കാം. പച്ചപ്പ് നിറഞ്ഞ നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം