"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= 'അതിജീവനത്തിന്റെ നാളുകൾ' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ''''അതിജീവനത്തിന്റെ നാളുകൾ'''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 16: | വരി 16: | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കവിത}} | {{Verified1|name=Naseejasadath|തരം=കവിത}} |
14:26, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
'അതിജീവനത്തിന്റെ നാളുകൾ'
ഈ കടന്നുപോകുന്ന കാലം മനുഷ്യ സമൂഹത്തിന് വളരെയധികം പ്രയാസങ്ങളുണ്ടാക്കുന്നു. തിങ്ങി നിറഞ്ഞിരുന്ന വഴികൾ ഇപ്പോൾ ശൂന്യം. വാഹനങ്ങൾ നിറഞ്ഞിരുന്ന റോഡുകൾ ഇപ്പോൾ തെരുവുനായ്ക്കളുടെ കിടപ്പു സ്ഥലങ്ങളായി മാറി. നഗരപ്രദേശങ്ങളിൽ നാട്ടിൻപുറത്തേത് പോലെ എവിടെയും പക്ഷികളുടെ കിളിപ്പാട്ടുകൾ കേൾക്കാൻ കഴിയുന്നു. മലിനമായി മങ്ങിയ ആകാശങ്ങൾ ശുദ്ധവായുവാൽ തെളിഞ്ഞുതുടങ്ങുന്നു. മലിന ജലത്താൽ ഒഴുകിയ അരുവികളിലും മറ്റും തെളിനീരുകളായി ഒഴുകുന്നു. കൊലപാതകം, പിടിച്ചുപറി, കള്ളക്കടത്ത് തുടങ്ങിയവ വളരെയധികം കുറയുന്നു. ഇപ്പോൾ മനുഷ്യർ യാതൊരു വിധേനെയും വൃക്ഷങ്ങളെയോ മൃഗങ്ങളെയോ പക്ഷികളെയോ ഒന്നും തന്നെ ഉപദ്രവിക്കുന്നില്ല. ഇപ്പോൾ മാലിന്യങ്ങൾ വഴിയോരങ്ങളിലേക്ക് വലിച്ചെറിയുന്നത് കാണാകാഴ്ചകളായി മാറുന്നു. മനുഷ്യൻ തന്റെ ജീവിതം വീടിനുള്ളിൽ മാത്രമാക്കി ചുരുക്കിയപ്പോൾ പ്രകൃതിസൗന്ദര്യം വർദ്ധിച്ചിരിക്കുന്നു. നമ്മൾ ചെയ്ത പ്രവൃത്തികൾക്ക് കാലവും പ്രകൃതിയും സാക്ഷിയാണ്. മനുഷ്യർ ഈ ലോകത്തോട് കാണിക്കുന്ന ക്രൂരതക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയൊരു അണുവിലൂടെ സ്രഷ്ടാവ് നൽകുന്ന പരീക്ഷണമാണ് *കൊറോണ വൈറസ്* എന്ന ഈ അവസ്ഥ. കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന ഈ മഹാമാരി ലോകത്തിനെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. വൻകിട രാജ്യങ്ങളിലൊന്നായ ചൈനയിലെ വുഹാനെന്ന പ്രദേശത്താണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. വ്യാപന ശക്തി കൂടിയൊരു വൈറസ് ആയതുകൊണ്ട് തന്നെ ഈ വൈറസുകൾ കൂടുതലും പകരുന്നത് സാമൂഹിക ഇടപെടലുകളിൽ കൂടെയാണ്. ലോകം കണ്ട ആദ്യത്തെ വൈറസ് അല്ല ഇത്. നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഇതുപോലെ ഭയാനകമായ വൈറസുകൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് മറ്റുള്ളവയേക്കാൾ തീവ്രത കൂടിയതാണെന്നുമാത്രം. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഒട്ടുമിക്ക രാജ്യങ്ങളെയും ഇത് കീഴടക്കി കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും മരണ സംഖ്യ ക്രമാതീതമായി കൂടികൊണ്ടിരിക്കുകയാണ്. എന്നാൽ അതിനോടൊപ്പം തന്നെ നമ്മുടെ ഗവണമെന്റും ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാരും ഡോക്ടറ്മാർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി മറ്റു ജീവനക്കാർ എല്ലാം തന്നെ ഇതിനെ ചെറുക്കുവാൻ വേണ്ടി നന്നായി പരിശ്രമിക്കുന്നുണ്ട്. നമ്മൾ അത് കാണാതെ പോകരുത്. നമ്മൾക്കും അതിൽ കുറച്ച് മുൻകരുതലുകൾ എടുക്കാൻ കഴിയും. നമുക്ക് അതിനെ നല്ല രീതിയിൽ പ്രതിരോധിക്കുവാനും കഴിയും. സർക്കാരും മറ്റും പറയുന്ന നിയന്ത്രണങ്ങൾ പാലിക്കണം, വീട്ടിൽ തന്നെ കഴിയണം, ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകണം, വൈറസ് ഏറ്റവും കൂടുതൽ പകരുന്നത് സാമൂഹിക ഇടപെടലുകളിൽ കൂടിയായതിനാൽ തന്നെ സാമൂഹിക അകലം തീർച്ചയായും പാലിക്കണം. വീടിന് പുറത്ത് അത്യാവശ്യമായി പോകുന്ന സമയത്ത് നിർബന്ധമായും മാസ്ക് ധരിക്കണം. അങ്ങനെ നമ്മളാൽ കഴിയുന്ന എല്ലാ മുൻകരുതലുകളും നമ്മൾ എടുക്കണം. ജാതി-മത-വർഗ്ഗീയതകൾ പുലർത്തുന്ന ഈ ലോകത്തും മനുഷ്യരെ ഒരുമിപ്പിക്കണമെങ്കിൽ ഇതുപോലത്തെ അണുക്കളും പ്രകൃതിദുരന്തങ്ങളും വേണമെന്ന് സാരം. നമ്മൾ മനസിലാക്കേണ്ടത് ഈ ലോകം നമ്മുടേത് മാത്രമല്ല. മനുഷ്യരുടെ അഹങ്കാരവും സ്വർത്ഥതയും കാണിച്ച് നശിപ്പിച്ച് കളയേണ്ടതല്ല പ്രകൃതിയും മറ്റു ജീവനുകളും. പ്രകൃതിസൗന്ദര്യം നമ്മൾ ആസ്വദിച്ച് തന്നെ ജീവിക്കുക. വിവേകവും വികാരവും ദൈവം ഒരുമിച്ച് തന്നത് മനുഷ്യർക്ക് മാത്രമാണ്. അത് നാം സ്വയം മനസിലാക്കി ഒരു പൂമ്പാറ്റ എങ്ങനെയാണോ ഒാടി നടന്ന് പൂക്കളിൽ നിന്ന് തേൻ നുകരുന്നത് അത്പോലെ ഈ ലോകത്തിൽ നിന്ന് അറിവുകൾ നുകരുവാൻ നമ്മൾ ശ്രമിക്കണം, ആ അറിവുകൾ പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ദോഷം വരാത്തരീതിയിൽ മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുക. നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് കൊണ്ട് നമുക്ക് ഒരുമിച്ച് തന്നെ ഈ മഹാമാരിയെ അതിജീവിക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും...എന്ന ശുഭപ്രതീക്ഷയോടെ,
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത