"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പകർച്ചവ്യാധികൾ, മനുഷ്യർക്ക് നൽകിയ തിരിച്ചറിവുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:18, 2 മേയ് 2020-നു നിലവിലുള്ള രൂപം
പകർച്ചവ്യാധികൾ, മനുഷ്യർക്ക് നൽകിയ തിരിച്ചറിവുകൾ
പകർച്ചവ്യാധികൾ, മനുഷ്യർക്ക് നൽകിയ തിരിച്ചറിവുകൾ പകർച്ചവ്യാധികളുടെയും, മഹാമാരികളുടെയും അടക്കിവാഴ്ച്ച ഏറ്റവും അധികം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ ചില ചില അശ്രദ്ധകളുടെ അല്ലെങ്കിൽ പ്രവർത്തികളുടെ ഫലമായി ആണ് ഈ പക ർച്ചവ്യാധികളുടെ കെടുതികൾ ഉണ്ടായതെന്ന് നാം എല്ലാവരുംതന്നെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. അതിനാൽ ഇതിനൊക്കെയും എതിരെയുള്ള ജാഗ്രതകളും മുൻകരുതലും ഒക്കെയും ഉള്ള ആവശ്യകത വളരെഏറെയാണ്. ലോകത്തിൽ പണ്ട് മുതൽതന്നെ ഇങ്ങനെയുള്ള പകർച്ചവ്യാധികളുടെ കെടുതികൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിനെ കുറിച്ച് പറയുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അവയിൽ പ്രാധാന്യം അർഹിക്കുന്നവ പ്ലേഗ് , വസൂരി മുതലായവയാണ്. ഈ തരത്തിൽ ഉള്ളവയെല്ലാം മനുഷ്യർക്ക് ഒരു പേടിസ്വപ്‌നം തന്നെയായിരുന്നു. അനേകായിരങ്ങളുടെ ജീവൻ നഷ്ടപ്പെടുവാൻ ഇത് കാരണമായി തീർന്നു. പ്ലേഗ് എന്ന മഹാമാരിയെ ബ്ലാക്ക് ഡെത്ത് എന്നായിരുന്നു മധ്യകാലഘട്ടത്തിൽ വിളിച്ചിരുന്നത്. യെർസീനിയ പെസ്റ്റിസ് എന്നഒരു ബാക്ടീരിയ ആണ് ഈ മഹാമാരിയെ പടർത്തിയത്. ഈ രോഗബാധിതർ തെരുവോരങ്ങളിൽ പോലും മരിച്ചു വീഴുന്ന ഒരു അവസ്ഥ എന്നാൽ ഇപ്പോൾ വേറെ ഒരു മഹാമാരി വന്നിരിക്കുകയാണ് അതിന്റെ പേര് കൊറോണ (കോവിഡ് -19) എന്നാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ജനങ്ങൾ ഇതിനാൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . പരസ്പരം വകവയ്ക്കാതെ ഇന്റർനെറ്റിന്റെ ഒക്കെയും പുറകെ ഇന്നത്തെ മനുഷ്യർ പൊയ്ക്കൊണ്ടിരുന്നു. അനേകായിരങ്ങൾ ജാഗ്രതയോട്കൂടെ യും മുൻകരുതലുകളോടെയും ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതു . മുൻകരുതലുകളും ജാഗ്രതയും എല്ലാം ഉണ്ടെങ്കിൽ മാത്രമേ ഇതിനെ ജീവിയ്ക്കാൻ കഴിയുകയൊള്ളു. ഇന്ന് മനുഷ്യർ തങ്ങളുടെ അവസ്ഥയെ വകവയ്ക്കാതെ അനാവശ്യമായി പണം ചിലവഴിക്കുവാനോ ഒക്കെ യും എല്ലാവരും തയ്യാറാവുകയാണ് ചെയ്യ്തു കൊണ്ട് ഇരിക്കുന്നത്. കൈയിലുള്ള പൈസ എല്ലാം മുടക്കി ലോകം മുഴുവൻ ചുറ്റി കറങ്ങാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാവരും ഇന്ന് വീടിനു ഉള്ളിൽ തന്നെ കഴിയേണ്ടി വന്നു. അത്യാവശ്യത്തിനു പോലും എ ങ്ങോട്ടും പോകേണ്ടാത്ത ഒരു അവസ്ഥവന്നു. ഇതിലൂടെ ഒരു കാലത്ത് ലോകത്തിൽ ഉണ്ടായിരുന്ന സ്നേഹവും കൂട്ടായ്മയും എല്ലാം വീണ്ട് എടുക്കുവാൻ ഉതകും എന്ന് നിസ്സംശയം പറയുവാൻ സാധിക്കും. അങ്ങനെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ജീവിത മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ ഒരു പരിധി വരെയും സാധിച്ചു എന്ന് പറയാം. അനേകായിരങ്ങൾ മരിക്കുവാൻ ഈ വൈറസ് കാരണമായത് കൊണ്ടു ഇതിന്റെ ഉത്ഭവവും പ്രഭവസ്ഥാനവും എല്ലാം മാനവ രാശി പഠന വിധേയം ആക്കുകയും ചെയ്യ്തു. എന്തായാലും തുടർന്നുള്ള കാലങ്ങളിൽ ഇതിൽ നിന്നൊക്കെയും രക്ഷ നേടാനുള്ള തരത്തിൽ ഉള്ള പഠനങ്ങൾ ആസൂത്രണം ചെയ്യുവാൻ സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശിക്കാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം