"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/പ്രകൃതി കാതോർക്കൂന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
അല്ലയോ വിശ്വമേ! ഞാനും ചോദിക്കയായ്…….
അല്ലയോ വിശ്വമേ! ഞാനും ചോദിക്കയായ്…….
മർത്ത്യന്റെ പില്ക്കാലം സ്പഷ്ടമായ് നിനക്കിത്ര
മർത്ത്യന്റെ പില്ക്കാലം സ്പഷ്ടമായ് നിനക്കിത്ര
ഗ്രഹിക്കാൻ കഴിയുന്നതിലെന്തിത്രപുതുമ?</center>  
ഗ്രഹിക്കാൻ കഴിയുന്നതിലെന്തിത്രപുതുമ?
 
</poem> </center>




വരി 54: വരി 54:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

08:01, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി കാതോർക്കൂന്നു

ആർഭാടനിബിഡമാം ജീവന്റെ നിലവിളി
ആവർത്തിച്ചാവർത്തിച്ചോതും വിശ്വമേ
മർത്ത്യന്റെ പില്ക്കാലം സ്പഷ്ടമായ് നിനക്കിത്ര
ഗ്രഹിക്കാൻ കഴിയുന്നതിലെന്തിത്ര പുതുമ?

ഭീമൻ തമോഗർത്തമാം രക്തതന്മാത്രകൾ
ആകെയീ വിശ്വത്തെ അനന്തമാക്കി
എന്നിട്ടും നിലയ്ക്കാത്ത ദുരാഗ്രഹപട്ടിക
ഇന്ന് ഒരു കരിമരുന്നായിതാ നിനക്കുമുന്നിൽ
എന്നിട്ടും എഴുതുകയാണെങ്ങുമീയാശയം
“അരുത് ലോകഗതിയെ ഉന്മൂലനാശത്തിലേക്ക് നയിക്കരുത്.”
തൻ കർമ്മത്താൽ ജീർണിച്ചു പോകുന്ന
അണ്ഡകോടിക്കായി എന്നും നിലവിളക്കാൻ
അധർമ്മത്തിന്റെ ഉൽഭവ കേന്ദ്രത്തിൽ
ആർക്കാണാർക്കാണധികാരം?

വാണിജ്യപരതയായി നിന്നെക്കണക്കാക്കി
വംശനാശത്തിന്റെ കുഴൽനാദം മുഴക്കുന്ന
മർത്ത്യന്റെയോർമ്മയിൽ,
ജീവശാസ്ത്രത്തിന്റെ ഗീതജപിക്കുന്നത്
പ്രകൃതിയാണെന്ന കാര്യമേ നിലച്ചു

വിശ്വമൊട്ടാകെ മൃഗീയ രൂപത്തിൽ
ഇന്നിതാ നിന്റെ നൃത്തച്ചുവടുകൾ
അവിശ്വസനീയമാം ഭൗതികജീവിതം
നിന്റെ മടിത്തട്ടിൽ നിന്നുത്ഭവിച്ചതായിട്ടും
ക്രൂര പ്രവർത്തിക്കും നീചകൃത്യങ്ങൾക്കും

അടിമയായി വാഴ്ത്തപ്പെടാനാണു നിന്റെ യോഗം
അല്ലയോ വിശ്വമേ! ഞാനും ചോദിക്കയായ്…….
മർത്ത്യന്റെ പില്ക്കാലം സ്പഷ്ടമായ് നിനക്കിത്ര
ഗ്രഹിക്കാൻ കഴിയുന്നതിലെന്തിത്രപുതുമ?



അഭിരാമി.എ
9A ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത