"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഡോക്ടറുടെ മരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ഡോക്ടറുടെ മരുന്ന് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
നൽകുക -->
നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

18:10, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഡോക്ടറുടെ മരുന്ന്

അപ്പു അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അവൻ പലപ്പോഴും സ്കൂളിൽ വരാറില്ല, ഓരോ രോഗങ്ങളാണ്.. വൃത്തിയിൽ നടക്കില്ല, നഖം വെട്ടില്ല, കുളിക്കില്ല,മുടി വൃത്തിയാക്കി വയ്ക്കില്ല... അതുകൊണ്ടുതന്നെ അവനു കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും അധ്യാപകരും എപ്പോഴും പറയുമായിരുന്നു. ഒന്നു വൃത്തിയിൽ നടന്നൂടേന്ന്. പക്ഷേ അവനത് കേൾക്കില്ല. അമിത ഭക്ഷണം മൂലം ക്ലാസിൽ ഒന്നും ശ്രദ്ധിക്കാനും അവന് കഴിയാറുണ്ടായിരുന്നില്ല. ഒരു ദിവസം ഭയങ്കര പനിയും വയറുവേദനയും ആയി അവൻ ക്ലാസ്സിൽ നിലവിളിയോട് നിലവിളി. അവനെ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മനസ്സിലായി. ഡോക്ടർ പറഞ്ഞു: "മോനെ അപ്പു, നീ ദിവസേന കുളിക്കണം, നഖം വെട്ടണം, വൃത്തിയിൽ നടക്കണം .നിനക്ക് ഞാൻ മരുന്നൊന്നും തരുന്നില്ല. ഈ കാര്യങ്ങൾ ചെയ്താൽ തന്നെ നിന്റെ രോഗങ്ങൾ പമ്പ കടക്കും" അങ്ങനെ അവൻ വീട്ടിലെത്തി. ഡോക്ടർ പറഞ്ഞ പോലെ ചെയ്യാൻ തുടങ്ങി .കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവന്റെ രോഗം ഭേദമായി. പതിയെ പതിയെ ക്ലാസിലും സ്കൂളിലും ഒക്കെ അവൻ നല്ല കുട്ടിയായി മാറി. ഇപ്പോൾ അവൻ ക്ലാസ്സിൽ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് .ഇതാണ് വൃത്തിയുടെ മഹത്വമെന്ന് അവനും മനസ്സിലായി

ഷഹ്‌ല പി കെ
5 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ