"ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 21: വരി 21:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

05:47, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ലോകത്തെമ്പാടും ഉള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാതെ ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.

പരിസ്ഥിതി നശീകരണം എന്നാൽ പാടം ,ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കൽ ,കാടുകൾ,മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കൽ ,കുന്നുകൾ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കൽ ,കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക, വാഹനങ്ങൾ ,പ്ലാസ്റ്റിക് വസ്തുക്കളുടെ കത്തിക്കൽ എന്നിവ മൂലമുള്ള അന്തരീക്ഷ മലിനീകരണം,രാസകീടനാശിനികളുടെ ഉപയോഗം എന്നിവയെല്ലാം ഉൾപ്പെടുന്നു.

എന്നാൽ ഇന്ന് ഈ ലോക്ക് ഡൗൺ കാലത്തു പരിസ്ഥിതി വളരെ മാറിയിരിക്കുന്നു. ഒരു പരിധി വരെ മനുഷ്യന്റെ മാലിന്യം തള്ളൽ കുറഞ്ഞിരിക്കുന്നു. കൊറോണ എന്ന മഹാമാരി ലോകത്തെ ഭീതിയിൽ ആഴ്ത്തിയെങ്കിലും പരിസ്ഥിതിക്ക് കുറച്ചൊരു തെളിച്ചം വന്നിരിക്കുന്നു. ആകാശത്തിന്റെ നീലനിറവും നദികളിലെ തെളിമയും ഇപ്പോൾ നമുക്ക് കാണാം. ശ്വാസം മുട്ടിയിരുന്ന ഡൽഹി ഇപ്പോൾ ശാന്തമാണ്. ജലാശയങ്ങളിലേക്കുള്ള മലിനീകരണം തള്ളൽ കുറഞ്ഞിരിക്കുന്നു. പരിസ്ഥിതി ഇപ്പോൾ അതിന്റെ ഭംഗി വീണ്ടെടുക്കുകയാണ്. .

അരുണേഷ് ഇ എം
അഞ്ച് ജി യു പി എസ് മായന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം