"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/അണ്ണാനും മരംവെട്ടുകാരനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

23:29, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അണ്ണാനും മരംവെട്ടുകാരനും

ഒരിക്കൽ ഒരു കാട്ടിൽ കേശു എന്നു പേരുള്ള ഒരു കുരങ്ങൻ ജീവിച്ചിരുന്നു.അങ്ങനയിരിക്കെ ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്ന് രണ്ട് ദിവസം കൊണ്ട് കേശു ഒഴികെ ബാക്കി എല്ലാ മൃഗങ്ങളെയും പിടിച്ച് കൊണ്ടു പോയി.കേശുവിനെ പിടിക്കാത്തതിന്റെ കാരണം കേശു വളരെ ചെറുതായിരുന്നു.വളരെ വളരെ ചെറുത്.അങ്ങനെ കേശു ഒറ്റക്ക് എട്ടു വർഷം ജീവിച്ചു.എട്ടു വർഷം കഴിഞ്ഞപ്പോൾ മൃഗസ്നേഹിയായ ഒരു ടൂറിസ്റ്റ് എട്ടു വയസുള്ള ആ കുരങ്ങനെ കാണാനിടയായി.ആ ടൂറിസ്റ്റ് കാടു മുഴുവൻ ചുറ്റിയിട്ടും കേശുവിനെയല്ലാതെ വേറാരെയും കാണാനായില്ല.അപ്പോൾ ആ ടൂറിസ്റ്റ് കേശുവിനോട് പറഞ്ഞു:കുരങ്ങാ ‍‍ഞാൻ നിന്നെ ധാരാളം മൃഗങ്ങള്ള ഒരു കാട്ടിലേക്ക് കൊണ്ടുവിടാം.അവൻ പറഞ്ഞു :നന്ദിയുണ്ട്.അങ്ങനെ കേശു വടക്കൻ മലയിൽ എത്തി.അവിടെ എത്തിയപ്പോൾ കേശു കണ്ടത് പകുതി കാടും മരങ്ങൾ വെട്ടി നശിപ്പിച്ചിരിക്കുന്നു.അപ്പോൾ കേശു ഒരു തീരുമാനം എടുത്തു.ഇനി ഞാൻ പരിസ്ഥിതിക്കുവേണ്ടി പോരാടുമെന്ന്.കാടുമുഴുവൻ കേശുവിനൊപ്പം കൈകോർത്തു.അങ്ങനെ അവർ ഒറ്റക്കെട്ടായി ആ കാടിനെ രക്ഷിച്ചു.

അമല ര‍ഞ്ജിത്ത്
4 ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ