"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ പകച്ചുനിൽക്കുന്ന ഒരു കാലഘട്ടം ആണല്ലോ ഇത് .കോവിഡ് എന്ന വൈറസ് സമൂഹത്തിൽ പടർന്നു പിടിക്കുകയാണ് . ദിനംപ്രതി ആയിരക്കണക്കിന് ആളുകളിൽ അണുബാധ സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്നു. ഗവൺമെൻറ് നമ്മോട് ആവശ്യപ്പെടുന്നതുപോലെ ശുചിത്വവും ജാഗ്രതയുമാണ് വേണ്ടത് ,ഭയമല്ല . കോവിഡ് കാലത്ത് ഏറ്റവും ബുദ്ധിമുട്ടു നേരിട്ട ഒരു വിഭാഗം എന്നു പറയുന്നത് വിദ്യാർത്ഥികളാണ് . ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരീക്ഷകൾ പൂർണമായും റദ്ദാക്കിയിരിക്കുന്നു . എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളും അനിശ്ചിതാവസ്ഥയിൽ തന്നെ . ഈ അസുഖം നീണ്ടു പോവുകയാണെങ്കിൽ ജൂണിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുവാൻ സാധിക്കുമോ എന്നും നിശ്ചയമില്ല .ഇത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല . കോവിഡ് ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ആണ് ഇതിനുള്ള ഒരേയൊരു പ്രതിവിധി. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റെസറോ ഉപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക ഇവയെല്ലാമാണ് നമുക്ക് ചെയ്യാനാവുന്നത്.

ഇക്കാലത്ത് ഏറ്റവുമധികം കഷ്ടപ്പെടുന്ന വിഭാഗങ്ങൾ ആരോഗ്യപ്രവർത്തകർ പോലീസുകാർ  മാധ്യമപ്രവർത്തകർ  എന്നിവരാണ് . ഇവരുടെ നിസ്വാർത്ഥ സേവനം നാം കാണാതിരിക്കരുത്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത ധാരാളം ആളുകൾ നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട്. കാലഘട്ടം അവർക്ക് മാപ്പ് നൽകില്ല എന്നേ പറയാനുള്ളൂ . ഈ മഹാമാരിയെ തുടച്ചുനീക്കാൻ നാം ഒന്നിച്ച്  പ്രയത്നിക്കേണ്ടിയിരിക്കുന്നു .ആരോഗ്യ പ്രവർത്തകരെ ഒരിക്കൽ കൂടി നന്ദിയോടെ സ്മരിച്ചു കൊണ്ട് ഞാൻ നിർത്തുന്നു.
ശ്രീലക്ഷ്മി ഹരിദാസ്
7 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം