"ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ഒരു ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു ഗ്രാമം | color= 5 }} <big><p> ഒരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ജി.എൽ.പി.എസ് .തുയ്യം. | | സ്കൂൾ= ജി.എൽ.പി.എസ് .തുയ്യം. | ||
| സ്കൂൾ കോഡ്= 19227 | | സ്കൂൾ കോഡ്= 19227 | ||
| ഉപജില്ല= എടപ്പാൾ | | ഉപജില്ല= എടപ്പാൾ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
22:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു ഗ്രാമം
ഒരിക്കൽ ഒരു ഗ്രാമത്തിൽ ധാരാളം ജനങ്ങൾ വളരെ സന്തോഷത്തോടെയും സഹകരണത്തോടെയും ജീവിച്ചിരുന്നു .ആളുകൾ കൃഷിയിൽ വളരെ താല്പര്യം ഉള്ളവരായിരുന്നു .കൃഷി ചെയ്ത സാധനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് പട്ടണത്തിൽ കൊണ്ടുപോയി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് അവർ ജീവിച്ചിരുന്നത് . അങ്ങനെ ഒരിക്കൽ ഗ്രാമത്തലവന്റെ മകൻ പട്ടണത്തിലേക്ക് സാധനങ്ങൾ വിൽക്കാനായി പോയി .പട്ടണത്തിലെ അവസ്ഥകൾ കണ്ട് അയാൾ ഞെട്ടിത്തരിച്ചു .അദ്ദേഹം ഗ്രാമത്തിലേക്ക് തിരിച്ചു .പട്ടണത്തിലെ അവസ്ഥകൾ തന്റെ പിതാവിനോട് വിവരിച്ചു "..അച്ഛാ ഞാൻ ഇന്ന് പട്ടണത്തിൽ പോയി .അപ്പോൾ അവിടെയുള്ള ആളുകൾ ആകെ പരിഭ്രാന്തരായിരുന്നു ."എന്താണ് കാരണം ?"അച്ഛൻ ചോദിച്ചു ."അവിടെ മാരകമായ ഭീതിജനകമായ ഒരു രോഗം പടർന്നു പിടിച്ചിരിക്കുന്നു .ജനങ്ങൾ ആരും പുറത്തിറങ്ങുന്നില്ല കടകമ്പോളങ്ങൾ അടച്ചിരിക്കുന്നു ."അയ്യോ അപ്പോൾ നമ്മൾ എന്തു ചെയ്യും ?നമ്മുടെ ആളുകളിനി എങ്ങനെ പട്ടണത്തിൽ പോയി സാധനങ്ങൾ വിൽക്കും ?"അച്ഛൻ വിഷമത്തിലായി .അപ്പോൾ മകൻ പറഞ്ഞു""നമ്മുടെ നാട്ടിൽ നിന്നും ഈ അടുത്ത് ആരെങ്കിലും പട്ടണത്തിൽ പോയിട്ടുണ്ടെങ്കിൽ ചിലപ്പോൾ അവർക്കും ആ രോഗം പിടിപെടാൻ സാധ്യതയുണ്ട് ." അങ്ങനെ ഒരു ദിവസം ഒരാൾ ഗ്രാമത്തലവന്റെ അടുത്തേക്ക് ഓടി വന്നു ഗ്രാമത്തലവൻ ചോദിച്ചു " എന്താ കാര്യം ?"അയാൾ പറഞ്ഞു "എന്റെ മകന് വല്ലാത്ത പനിയും വിറയലും .അവന്റെ കൂടെ ചന്തയിൽ പോയ നാലു പേരും ഇതേ അവസ്ഥയിലാണ് .പനി വന്ന് ഒരാൾ മരിക്കുകയും ചെയ്തു .എനിക്ക് പേടിയാവുന്നു ."ഗ്രാമത്തലവൻ ഞെട്ടലോടെ ചോദിച്ചു ,"ഡോക്ടറെ കാണിച്ചോ ,ഡോക്ടർ എന്ത് പറഞ്ഞു? "പനിക്കുള്ള മരുന്ന് തന്നു .പക്ഷേ ഇതുവരെയായിട്ടും ഒരു കുറവുമില്ല .ഇനി എന്തു ചെയ്യും ?" അപ്പോൾ ഗ്രാമത്തലവന്റെ മകൻ പുറത്തു വന്നു പറഞ്ഞു" നമ്മൾ എല്ലാവരും ശുചിത്വം പാലിക്കുന്നവരായി മാറണം .എപ്പോഴും കൈകൾ സോപ്പുപയോഗിച്ചു കഴുകണം ,മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം .മാസ്ക് ധരിക്കണം ,എപ്പോഴും വൃത്തിയായി ഇരിക്കാൻ ശ്രമിക്കണം, രോഗമുള്ളവരെ ജാഗ്രതയോടെ ശുശ്രുഷിക്കണം .ഇങ്ങനെയെല്ലാം ചെയ്താൽ നമുക്ക് ഈ രോഗത്തിൽ നിന്നും രക്ഷ നേടാം ." അങ്ങനെ ആ ഗ്രാമവാസികൾ ഗ്രാമത്തലവന്റെ മകൻ പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ആ മഹാരോഗത്തിൽ നിന്നും രക്ഷ നേടുകയും ചെയ്തു .പിന്നീട് അവിടെയുള്ളവരെല്ലാം പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും വ്യക്തിശ്ചിത്വം പാലിച്ചുകൊണ്ടും കൃഷിയെ പരിപാലിച്ചു കൊണ്ടും ജീവിച്ചുപോന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ