"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കുന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കുന്ന കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം}} |
22:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ പ്രതിരോധിക്കുന്ന കേരളം
2020 ഏപ്രിൽ 22 ലെ ജനത കർഫ്യുവും തുടർന്ന് ഏപ്രിൽ 25 മുതൽ മൂന്നാഴ്ച തുടർന്ന ലോക്ക് ഡൗണും കേരളം കോവിഡ് -19 നെ പ്രതിരോധിക്കുന്നതിൽ എത്രമാത്രം വിജയിച്ചുവെന്ന കണക്കുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നത് നല്ലതാണു. കേരളം ഇന്ത്യയിൽ മാത്രമല്ല ലോകത്തും മികച്ച രീതിയിൽ ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്തു എന്ന് മനസ്സിലാകും. 2020 മാർച്ച് 20 ലെ കണക്കു പ്രകാരം ഇന്ത്യയിൽ കേരളമാണ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്. രണ്ടു ആഴ്ചയ്ക്കു ശേഷം ഏപ്രിൽ 15 ന് 388 പോസിറ്റീവ് കേസുകൾ മാത്രമായി കേരളം രാജ്യത്തു പത്താം സ്ഥാനത്തേയ്ക്ക് മാറി. ഇതിൽത്തന്നെ നിലവിൽ രോഗികളായുള്ളവരുടെ എണ്ണം 167 മാത്രമാണ്. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ കേരളം പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതായത് കേരളത്തിൽ രോഗികൾ ഉണ്ടാകുന്ന വർദ്ധന വിനേക്കാൾ വേഗത്തിൽ രോഗികൾ സുഖം പ്രാപിക്കുന്നു. മാർച്ച് അവസാന ആഴ്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഇന്ന് 3000 ൽ പരം കോവിഡ് രോഗികളുമായി മുന്നിൽ നിൽക്കുന്നു. കേരളം ഉൾപ്പടെ 300 ൽ ഏറെ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കാക്കിയാൽ കേരളത്തിൽ രോഗത്തിന്റെ വ്യാപനം വളരെ കുറവാണെന്നു മനസ്സിലാകും. കോവിഡ് രോഗ വ്യാപനം ഫലപ്രദമായി തടയുന്നതിൽ കേരളം മറ്റു പല സംസ്ഥാനങ്ങളെക്കാളും വിജയിച്ചുവെന്ന് ഇതിൽനിന്നു മനസ്സിലാക്കാൻ സാധിക്കും. ലോകത്തിൽ കോവിഡിനെ ഏറ്റവും നന്നായി പ്രധിരോധിച്ചുവെന്നു കണക്കാക്കപ്പെടുന്ന രാജ്യങ്ങളാണ് സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് , ജപ്പാൻ, ദക്ഷിണകൊറിയ എന്നിവ. കേരളത്തിൽ കോവിഡ് മൂലമുള്ള മരണനിരക്ക് ഇവയ്ക്കൊപ്പം നിൽക്കുന്നു. കേരളത്തിലെ സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യ മേഖലയുടെയും സർവോപരി എല്ലാ കേരളീയരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഒരു ജനത എന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക് മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം