Schoolwiki സംരംഭത്തിൽ നിന്ന്

വരി 1: |
വരി 1: |
| {{BoxTop1

| | തലക്കെട്ട്= ലോക്ക് ഡൌൺ വിശേഷങ്ങൾ

| | color=3

നന്ദിനി അറിഞ്ഞോ വിശേഷങ്ങൾ നീലൻ കാക്കയാണ്. വടക്കേപുരയിടത്തിലെ നാട്ടുമാവിലാണ് അവൻ്റെ കൂട് .

| പട്ടണത്തിലാണ് ഇപ്പോൾ താമസം,ഇടക്ക് കൂട്ടിലെത്തും. വരുമ്പോൾ ഒരായിരം വിശേഷങ്ങൾ.“എന്താ നീലാ"? നന്ദിനി പശു തലനീട്ടി. "എന്ത് പറ്റി നിനക്ക് ?” നന്ദിനി ചോദിച്ചു. "എനിക്ക് അപകടമൊന്നും പറ്റിയില്ല പറ്റിയതെല്ലാം മനുഷ്യർക്കാണ്.നാട്ടിലാകെ കൊറോണ രോഗം പടർന്നിരിക്കയാണ്.ഓരോ ദിവസം എത്ര മനുഷ്യരാണ് മരിക്കുന്നതെന്നോ.നീ ഇതൊന്നും അറിഞ്ഞില്ലേ". "ഞാനെങ്ങനെ അറിയാനാ നീലാ.ആട്ടെ. .. എന്താണീ രോഗം.നിൻറെ മുഖം എന്താ ഇങ്ങനെ മറച്ചിരിക്കുന്നത്" ? "കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19 . സമ്പർക്കത്തിലൂടെ ആണത്രേ രോഗം പടരുന്നത്.ദിവസങ്ങൾക്കു ശേഷം മാത്രമാണ് രോഗലക്ഷണം പ്രകടമാകൂ . പനിയും ചുമയും ശ്വാസതടസവും ആണ് ലക്ഷണം. രോഗം കൂടിയാൽ മരണം ഉണ്ടാകും ഇതിനു മരുന്നില്ല എന്ന് പറയുന്നു. മുഖം ഇതുപോലുള്ള മാസ്‌ക് കൊണ്ട് മറയ്ക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരം കഴുകുകയും ചെയ്യ്താൽ ഒരു പരിധി വരെ രോഗം വരാതെ തടയാമത്രേ` പട്ടണത്തിൽ നിന്നും പോന്നപ്പോൾ ഞാനും ഒരു മാസ്‌ക് ധരിച്ചു ഒരു മുന്കരുതലായിട്ട്".നീലൻ പറഞ്ഞുനിർത്തി.'അപ്പോ നീലാ നമ്മളും സൂക്ഷിക്കണോ?''നന്ദിനി പേടിയോടെ ചോദിച്ചു .''ഇതുവരെ നമ്മളിലേക്ക് പകർന്നതായി അറിയില്ല.എന്നാലും സൂക്ഷിച്ചോ!'' നീലൻ മുന്നറിയിപ്പു നൽകി.
"ഇത്രയും നാൾ ഞങ്ങളാണു രോഗംപരത്തുന്നതെന്നു ഞങ്ങളെ കുറ്റം പറഞ്ഞു നടന്ന മനുഷ്യരുതന്നെ അണ്ണാ ഈ രോഗം നാടുനീളെ പരത്തുന്നത്.'' നന്ദിനിയുടെ ചെവിയിൽ വന്നിരുന്ന കൊതുകച്ചൻ നീലനോടു ചോദിച്ചു.''അതേ കൊതുകച്ചാ....... നിങ്ങളെ നാട്ടിൽ നിന്നു തുരത്താൻ ശ്രമിക്കുന്ന അവരിപ്പോൾ വീടിനു പുറത്തിറങ്ങാതെ കഴിയുകയാ. രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.'' ''ആഹൂ അതായിപ്പോൾ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായാത്തത്. പുകയില്ലാത്തതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.'' നാട്ടുമാവിലെ അണ്ണാൻ വിളിച്ചു പറഞ്ഞു.
"ഇടയ്‌ക്കൊക്കെ ഇങ്ങനെ ലോക് ഡൗൺ ആക്കുന്നത് നമുക്ക് നല്ലതു തന്നെ.'' നീലൻ പറഞ്ഞു.അകത്ത് പാത്രത്തിൻ്റെ ഒച്ച കേട്ടപ്പോൾ നീലൻ പറഞ്ഞു."നന്ദിനി ഞാൻ പോകുന്നു.പിന്നെ കാണാം." "നീ എന്നാ നീലാ പോകുന്നത് "നന്ദിനി ചോദിച്ചു.
ഉടനെയൊന്നുമില്ല ലോക് ഡൗൺ തീരട്ടെ കൂട്ടിൽ തന്നെ ഇരിക്കുന്നതാ നല്ലത്.അകലം പാലിക്കണം ശുചിത്വം പാലിക്കണം കൊറോണയെ നമുക്കൊരുമിച്ചു തോൽപ്പിക്കാം.
"ഹൊ! മനുഷ്യർ പുറത്തിറങ്ങാത്തതു കൊണ്ട് നമ്മൾ പെട്ടു.മാലിന്യമില്ലാതെ നമ്മളെങ്ങനെ ജീവിക്കും?'' മണിയനീച്ച മൂളിപ്പറന്നുകൊണ്ടു പറഞ്ഞു.
"ശരിയാ മണിയാ നാടിപ്പോൾ ക്ലീനായി!" പറന്നു പോകുന്നതിനിടയിൽ നീലൻ പറഞ്ഞു.

| {{BoxBottom1

| | പേര്= ശ്രീലക്ഷ്മി എസ് .

| | ക്ലാസ്സ്= 7A

| | പദ്ധതി= അക്ഷരവൃക്ഷം

| | വർഷം=2020

| | സ്കൂൾ= ഗവ.യു പി സ്കൂൾ പുന്നത്തുറ , കോട്ടയം , ഏറ്റുമാനൂർ.

| | സ്കൂൾ കോഡ്= 31462

| | ഉപജില്ല=ഏറ്റുമാനൂർ

| | ജില്ല= കോട്ടയം

| | തരം= കഥ

| | color=2

| {{Verification4|name=jayasankarkb| | തരം= കഥ}}

22:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം