"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

13:30, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ അവധിക്കാലം

അമ്മേ, കാപ്പിക്കെന്താ ഉണ്ടാക്കിയത്? അപ്പു കണ്ണുകൾ തിരുമ്മിക്കൊണ്ട് ഡൈനിങ്ങ് ഹാളിലേയ്ക്ക് വന്നു. എടാ അപ്പൂ, നീ കോളടിച്ചല്ലോ... നിന്റെ പരീക്ഷയൊക്കെ മാറ്റിവച്ചല്ലോ... അമ്മ ടി.വി. യിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അതെന്താ അമ്മേ? അപ്പു കാര്യം അന്വേഷിച്ചു. കൊറോണ എന്നൊരു അസുഖം ഉണ്ടത്രേ. അത് വലിയ അപകടകാരിയാണ്. അതുമൂലം മനുഷ്യർ മരിക്കുവാൻ വരെ സാധ്യത ഉണ്ട്. അതിനാൽ ഇനി വേറൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും പുറത്തിറങ്ങുവാൻ പാടില്ലാത്രേ. അമ്മ അവനോടു പറഞ്ഞു. നീ പല്ലുതേച്ച് വൃത്തിയായി കാപ്പികുടിയ്ക്ക്. ഇന്നുമുതൽ പുറത്ത് കളിക്കാനെന്നും പോകേണ്ട. അമ്മ പറഞ്ഞു.

ലോക്ഡൗൺ കാലത്തേയ്ക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾ മേടിക്കുന്നതിനായി അച്ഛനും അമ്മയും കടയിലേയ്ക്ക് ഇറങ്ങിയ തക്കം നോക്കി അപ്പു സൈക്കിളുമായി പുറത്തേയ്ക്കിറങ്ങി. നല്ല വെയിലാണ്. സാരമില്ല ഇന്ന് മതിയാവേളം സൈക്കിൾ ചവിട്ടണം. ഇനി എന്നാണെന്നുവച്ചാ..? അവൻ ചിന്തിച്ചു. മതിയാവോളം, മടുക്കുവോളം സൈക്കിൾ ചവിട്ടി.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽക്കൽ അച്ഛൻ... അപ്പു ഒന്നു ഭയന്നു. പറഞ്ഞാൽ അനുസരിക്കില്ലല്ലേ ? അച്ഛൻ അവനോട് ചോദിച്ചു. വേഗം പോയി കൈയ്യും മുഖവും സോപ്പിട്ടു കഴുകി വൃത്തിയാക്ക് അച്ഛൻ അവനോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി അവൻ വീടിനുല്ലിലേയ്ക്ക് ഓടി. ഇനിയുള്ള ദിവസം മുഴുവനും അച്ഛനും അമ്മയും പറയുന്നതുകേട്ട് വീട്ടിൽ തന്നെയിരിക്കും അപ്പു തീരുമാനമെടുത്തു.

ആഷ്‌ലി അനീഷ്
2 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ