"ഗവ. എച്ച് എസ് പുളിഞ്ഞാൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കേരളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=skkkandy|തരം=ലേഖനം}}

06:56, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കേരളം

നോഹയുടെ പ്രളയത്തിന് ശേഷം നമുക്ക് കേട്ടു പരിചയമുള്ളത് 1 9 44 - ൽ ഉണ്ടായ പ്രളയമാണ് .അതിനു ശേഷം 1946 ലും, 2018 ലും പ്രളയം ഉണ്ടായി . പിന്നീട് 2019 ലും ഒട്ടും പ്രതീക്ഷിക്കാതെ പ്രളയം കേരളത്തെ പിടിച്ചുലച്ചു .

2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ട മൽസ്യ തൊഴിലാളികൾ,വ്യവസായികൾ ,വീര ജവാന്മാർ എന്നിവർ നമ്മുടെ രക്ഷയ്ക്കെത്തി .അതുകൊണ്ടൊക്കെത്തന്നെ 2018 ലെ പ്രളയത്തെ നമുക്ക് ചെറുത്ത് തോൽപിക്കാൻ കഴിഞ്ഞു.2019 ലെ പ്രളയത്തിലും മുൻവർഷത്തെ അനുഭവം അതിനെ നേരിടാൻ നമ്മെ സഹായിച്ചു .കേരളക്കരയാകെ ഒരു ജാതി ,ഒരു മതം,ഒരു ദൈവം എന്ന ശ്രീ നാരായണ ഗുരുവിന്റെ തത്വത്തിൽ ഒറ്റക്കെട്ടായി നിന്നപ്പോൾ 2019 ലെ പ്രളയത്തെയും നാം അതിജീവിച്ചു .ഇനി എത്ര വലിയ പ്രതിസന്ധി വന്നാലും ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് നേരിടാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണ മായിരുന്നു ഇത്. 2020 ഡിസംബറോടുകൂടി കൊറോണ എന്ന ഒരു പകർച്ചവ്യാധി ലോകത്തെ ആകമാനം ഒരു വലിയ പ്രതിസന്ധിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ് .അമേരിക്ക,ഇറ്റലി ,സ്പെയിൻ, പോലുള്ള വികസിത രാജ്യങ്ങളിൽ വരെ കൊറോണ എന്ന മഹാമാരി മൂലം പതിനായിരക്കണക്കിന് ആളുകൾ മരണമടഞ്ഞു .എന്നാൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൊറോണ പിടിപെട്ടവരിൽ 99 ശതമാനം ആളുകൾക്കും രോഗം സുഗമാവുകയും ചെയ്തു. ഇത് നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ചിട്ടയോടെയും സൂക്ഷ്മതയോടെയും ഉള്ള പരിശ്രമം കൊണ്ടാണ് . ഈ അവസരത്തിൽ പൊതു ജനങ്ങളാകുന്ന നാം ഗവൺമെന്റിന്റെ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ച് വീടുകളിൽ തന്നെ കഴിയുകയും, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോയി തിരിച്ചെത്തുന്നത് വരെ സാമൂഹ്യ അകലം പാലിക്കുകയും ,മാസ്ക് ധരിക്കുകയും ,തിരിച്ചെത്തിയാൽ കൈകൾ സാനിടൈസിർ ഉപയോഗിച്ച കഴുകുകയും ചെയ്യണം.ഇത് പോലെ നാം ഓരോരുത്തരും സൂക്ഷിച്ചാൽ മുൻവർഷങ്ങളിലെ പ്രളയത്തെ അതി ജീവിച്ചത് പോലെ ഈ കൊറോണ എന്ന മഹാമാരിയെയും നമുക്ക് ഒറ്റക്കെട്ടായി നേരിടാം .

ഈ നാടിൻറെ രക്ഷയ്ക്കായി ഈ കൊറോണകാലത്തും ഊണും ഉറക്കവുമൊഴിച്ച് തൊഴിലെടുക്കുന്ന ധാരാളം ആളുകളുണ്ട് .അത്തരം ആളുകളെ പൂർണ മനസ്സോടെ നമുക്ക് പ്രണമിക്കാം .


ലിബിയ നിജിൽ
8 എ ജി .എച്ച് .എസ് . പുളിഞ്ഞാൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം