"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ഈ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഈ അവധിക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കഥ}}

23:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ അവധിക്കാലം

ഹായ്.. കൂട്ടുകാരേ.. ഇത് ഞാനാ, നിങ്ങടെ മാളു. ഈ അവധിക്കാലം എന്നെ എന്തോരം സങ്കടപ്പെടുത്തീന്നോ? അല്ല , നിങ്ങൾക്കും ഉണ്ടാരുന്നു സങ്കടം. അമ്മേടെ ഫോണിൽ നിങ്ങളെയൊക്കെ കണ്ടപ്പം എനിക്കത് മനസിലായല്ലോ. പരീക്ഷ തീരുന്ന അന്നു മുതൽ എന്തെല്ലാം കളികളാ നമ്മളെല്ലാം ചേർന്ന് പറഞ്ഞു വെച്ചിരുന്നത്? അല്ലേ? ശ്ശോ. കൊറോണ എന്ന ഒരൂട്ടം ജീവി വന്നില്ലേ ഇവിടെ.ആള് ഫോറിനാന്നാ അമ്മ പറഞ്ഞത്.പിന്നെ അതോടെ നമ്മളെല്ലാം മുറിക്കകത്തായില്ലേ. എന്തോ വല്യ ഒരു പേരാ അതിന് പറയുന്നെ. എന്റെ വായിൽ വരുല അത്.വീട്ടിൽത്തന്നെ ഇരുപ്പ് . നിങ്ങടെ വീട്ടിലെ പൂമ്പാറ്റകൾ എന്റെ പൂന്തോട്ടത്തിൽ വരുമ്പം ഞാൻ നിങ്ങളെ പറ്റി ചോദിക്കാറുണ്ട്. അവരൊക്കെ എന്തോരം സന്തോഷത്തിലാ പറന്നു വരുന്നെ. ആദ്യമൊക്കെ എനിക്ക് കരച്ചില് വരുമാരുന്നെ. പിന്നെ പിന്നെ അതൊക്കെ മാറീന്നേ. എന്താന്നറിയോ, എന്റെ അമ്മയും അപ്പായും ഒന്നിച്ചിരുന്ന് ചോറുണ്ണുന്നത് ഞാനാദ്യായിട്ടാ കാണുന്നെ. അപ്പ ഞങ്ങടെ കൂടെ കളിക്കുന്നതും റ്റി.വി.കാണുന്നതും ചെടികൾ നടുന്നതും ഒക്കെ ആദ്യായിട്ടാണെ... പിന്നെ വേറേ ഒരു രഹസ്യം പറയട്ടെ, അപ്പായുടെ തലേടെ ഒരു വശത്ത് 2 മുടി വെളുത്തതാ.. ഞാനിപ്പഴാ അത് കണ്ടത്.. അമ്മ എന്തോരം ചിരിച്ചോ.. മുടിവെട്ട് കടയൊക്കെ അവധിയല്ലേ.ഞാൻ നിർത്തുവാണേ, അമ്മ വരുന്നുണ്ട്, വഴക്ക് പറയും, പറയാതെ ഫോൺ എടുത്തേന് .. റ്റാ റ്റാ.. നാളെ കാണാവേ..

മാളവിക വിജു
3 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ