"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വൈറസിന്റെ ആത്‌മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസിന്റെ ആത്മകഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
                                                    
                                                    
കൊറോണ
കൊറോണ
{{BoxBottom1
| പേര്=ആദിത്യ
| ക്ലാസ്സ്=8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം
|color=1
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

22:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസിന്റെ ആത്മകഥ

ഞാൻ വൈറസ്.എന്നെ കണ്ണുകൊണ്ട് കാണാനോ മൂക്കുകൊണ്ട് അറിയാനോ നാവ് കൊണ്ട് രുചിക്കാനോ കഴിയില്ല. പുറത്ത് ഞാൻ വെറും ശവം, എന്നാൽ ഉള്ളിൽക്കയറിയാലുണ്ടല്ലോ പിന്നെ അവരുടെ നാശവും കണ്ടേ പോകൂ. വരണ്ടാന്നാ വിചാരിച്ചേ, പക്ഷേ നിങ്ങളാ എന്നെ വരുത്തിച്ചേ. നിങ്ങളുടെ ദുഷ്പ്രവൃത്തികൾ താങ്ങാനാകാതേ പ്രകൃതി നിലവിളിക്കുകയാണ്. പക്ഷേ, അതു കേൾക്കാൻ മനുഷ്യരായ നിങ്ങൾക്ക് സമയമില്ല. ഇതിനൊക്കെ കാരണം നിങ്ങളുടെ ചിന്തകൾ മാത്രമാണ്.നീയാണ് രാജാവെന്ന അഹന്തയാണ്.


ദൈവസൃഷ്ടിയിൽ ഏറ്റവും അത്ഭുതകരമായ സൃഷ്ടി മനുഷ്യനാണ്. അതേ മനുഷ്യൻ തന്നെയാണ് പ്രകൃതിയുടെ നാശത്തിനു കാരണവും. നിനക്കു മാത്രമുള്ളതല്ല ഭൂമി. നീ അങ്ങനെയാക്കി തീർത്തതാണ്. പൂന്തോട്ടങ്ങൾ വഴികളാക്കി.നിന്റെ സഹോദരങ്ങളായ മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കി. അവരുടെ ഓർമ്മയ്ക്ക് ഒരു ബുക്കും ഇറക്കി. Red Data Book . ചെന്ന് നോക്കിയാൽ അറിയാം നിന്റെ പ്രവൃത്തിയുടെ വലുപ്പം.സഹിക്കാവുന്നതിലപ്പുറം സഹിച്ചു. ഇനി വയ്യ. മാനവാ, നിന്നെ ഇല്ലാതാക്കാൻ നിന്നെക്കാൾ വലിയ അസുരനൊന്നും വേണ്ട, കണ്ണിൽ കാണാനാകാത്ത ഞാൻ മാത്രം മതി.


സ്വന്തമായി സൃഷ്ടിച്ച ജാതിക്കും മതത്തിന്റെയും പേരിലായ് അടി. എന്നിട്ടെന്തായ് ? ആർക്കുവേണ്ടി അടിവച്ചോ അവരുടെ മന്ദിരം നരം പൂട്ടിക്കിടക്കേണ്ടിവന്നില്ലേ. ഇപ്പോൾ മനുഷ്യനു മനുഷ്യനു മാത്രം. അവൻ തിരിച്ചറിയുന്നുണ്ട്. മനുഷ്യനിലെ ദൈവത്തെ അതാണ് ഇപ്പോൾ ആവശ്യം. ഞാൻ വില്ലനല്ല, ഞാനാണ് ഹീറോ, മനുഷ്യനെ മനുഷ്യനാക്കാൻ വന്ന ഹീറോ. നാളെയിതൊരോർമയാവാതെ പാഠമാകണം. കണ്ണിൽ കാണുന്ന ജീവികളെ കൊന്നുതിന്നുന്ന മനുഷ്യാ,നിന്നെ ഇതാ കണ്ണിൽ കാണാത്ത ഞാൻ കൊന്നു തിന്നുന്നു.

എന്ന് സ്വന്തം

കൊറോണ

ആദിത്യ
8 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം