"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/ചുവടുവയ്പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |
22:27, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചുവടുവയ്പ്പ്
വളരെ സമ്പന്നമായ ഒരു നാടായിരുന്നു കാസ്മല.അവിടുത്തെ ജനജീവിതം വളരെ ആഡംബരം ആയിരുന്നു.ജനങ്ങളെല്ലാം തന്റെ പരിസ്ഥിതിയെ മനസ്സിലാക്കാതെ തിരക്കേറിയ ജീവിതം നയിച്ചു.അക്കാലത്താണ് ഒരു മാരകരോഗം പടർന്നു പിടിച്ചത്.അത് എളുപ്പത്തിൽ മാറുമായിരുന്നെങ്കിലും ജനങ്ങളുടെ അഹന്ത മൂലം സാമൂഹ്യ വ്യാപനതിലേക്ക് കടന്നു.അങ്ങനെ അതൊരു വൻ ദുരന്തമായി രൂപപ്പെട്ടു. ആ നാട്ടിലെ ആഡംബരജീവിതം നയിച്ചവർ ഇത് തങ്ങളെ ബാധിക്കില്ല എന്ന് നടിച്ചു അതിനെ വകവെയ്ക്കാതെ ജീവിച്ചു.എന്നാൽ പതുക്കെ പതുക്കെ അത് സമൂഹവ്യാപനതിലേക്ക് കടന്നു.ആർക്കും തടയാനാകാതെ പടർന്നു.ഇതൊക്കെ കണ്ട് വിറങ്ങലിച്ചു നിന്ന കുടുംബമാണ് ആദത്തിന്റെ കുടുംബം.തികച്ചും ബുദ്ധിശൂനൃനെ ന്നും നിരക്ഷരനെന്നും വിശേഷിപ്പിക്കപ്പെട്ട അയാൾ ഒരു ചിത്രകാരനായിരുന്നു.തന്റെ ചിത്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.എന്താണെന്ന് പറയാനുള്ള കഴിവില്ലായ്മയാണ് അയാളെ ഇക്കാലമത്രയും പ്രശസ്തനാക്കാതിരുന്നത്. ചിത്രകാരന്മാർ തങ്ങൾ വരച്ച ചിത്രങ്ങളെ വർണ്ണിച്ചു പ്രശസ്തി നേടുന്നു എന്നാൽ ആദം താൻ വരച്ച ചിത്രങ്ങൾ തന്റെ പെട്ടിയിൽ സൂക്ഷിച്ചുപോന്നു. പടർന്നു പിടിച്ച മാരകരോഗത്തെ ആദം വല്ലാതെ പേടിച്ചു ഒപ്പം ഇത് വകവയ്ക്കാതെ ജീവിക്കുന്ന ജനസമൂഹത്തെയും.രോഗത്തിന്റെ കാഠിന്യത്തെ തിരിച്ചറിഞ്ഞ അവൻ തന്റെ ചിത്രങ്ങളിലൂടെ ആ നാട്ടുകാരെ ഈ പ്രതിസന്ധി നേരിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.പക്ഷെ വെറും മൂഢനാണ് ഇവനെന്ന ചിന്ത കൊണ്ട് അവർ പുച്ഛിച്ച് തള്ളി. അങ്ങനെ ഒരു ദിനമാണ് ആദം ഒരു സ്വപ്നം കണ്ടത്.അതിൽ അവൻ തന്റെ ദൈവത്തെ കണ്ടു.ദൈവം പറഞ്ഞു നീ നന്നായി പരിശ്രമിക്കൂ നിനക്ക് ഇൗ നാടിനെ രക്ഷിക്കാനാകും, ആ വിജയം ഇൗ നാടിന്റെ വിജയമാകും. ആ സ്വപ്നം എന്തെന്നില്ലാത്ത ഒരു ആത്മവീര്യം ആദത്തിന് നൽകി. ആ നാട്ടിലെ വിദ്യാസമ്പന്നർ എന്ന് നടിക്കുന്ന ബുദ്ധി ശൂന്യർ തങ്ങളെ ഇതൊന്നും ബാധിക്കില്ല എന്ന് കരുതി ജീവിച്ചു.തന്റെ സ്വന്തപ്പെട്ടവർ മരിക്കാനാരംഭിച്ചപ്പോൾ അവർ വിറച്ചു പോയി .അവരെ രക്ഷിക്കാൻ പരക്കം പാഞ്ഞു.എന്നാലും ആ നാട്ടിലെ ജനങ്ങൾ സർക്കാർ ഉത്തരവ് അനുസരിച്ചില്ല.അതുകൊണ്ട് വമ്പൻ പാർട്ടികൾ മുറ തെറ്റാതെ നടന്നു.അതുപോലെ തന്നെ പടരുന്നത് ഇരട്ടിയായി.അത് ആ നാട്ടിലെ കാൽ ശതമാ നത്തോളം ആ ളുകളെ കൊന്നൊടുക്കി. അങ്ങനെ നല്ലവനായ ആദം ആ നാട്ടിലെ മേയർക്ക് കത്തയച്ചു.ഇതിനെ വകവയ്ക്കാ ത്തത് എന്താണെന്ന് ചോദിച്ചു.എന്നാൽ അയാൾക്ക് കിട്ടിയ മറുപടി തികച്ചും സങ്കടകരം ആയിരുന്നു.മേയർ പറഞ്ഞു,: നീ ഇതൊന്നും അന്വേഷിക്കേണ്ടതില്ല.അല്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ അന്വേഷിക്കാതെ ഇരിക്കുന്നതാണ് നിനക്ക് നല്ലത്. നിന്റെ തല കാണാൻ ആഗ്രഹമുണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോളൂ. ഇത് ആദത്തെ സങ്കടപ്പെടുത്തി എങ്കിലും ദൈവത്തിൽ അടിയുറച്ച വിശ്വാസം അവന് കരുത്തേകി.അവൻ ആ നാട്ടിലെ ഡോക്ടർമാരെ സന്ദർശിച്ചു .അവർ ആ രോഗത്തിന്റെ കാഠിന്യം അയാൾക്ക് മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ എങ്കിലും തന്റെ നാടിനെ രക്ഷിക്കാൻ അവൻ തീരുമാനം എടുത്തു.അവൻ വീട്ടിലെത്തി അയൽക്കാരെയും സുഹൃത്തുക്കളെയും കൂട്ടി ഒരുകൂട്ടം രൂപീകരിച്ചു.ഒത്തുകൂടിയാൽ രോഗം പകരുന്നത് കൊണ്ട്,കത്തുകളിലൂടെ ചർച്ചകൾ നടന്നു .പതുക്കെ ഒരു വലിയ ചങ്ങല ആയി മാറി. ആ നാട്ടിലെ ജനങ്ങൾ അവരാൽ ബോധവൽക്കരണം ചെയ്യപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവ അവർ ശീലമാക്കി.അവന്റെ ചിത്രങ്ങളിലൂടെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യം അറിയിച്ചു.അങ്ങനെ ആ നാട് വളരെ ശുചിത്വത്തിന്റെ ജീവിക്കാൻ ആ രംഭിച്ചൂ.അതുപോലെ തന്നെ ഭരണാധികാരികളെ അനുസരിക്കേണ്ടത്തിന്റെ ആവശ്യം അറിയിച്ചു. അത്രയും നാൾ ആ നാട്ടിൽ പ്ലേഗ്, ഫ്ലു തുടങ്ങിയ രോഗങ്ങൾ സാധാരണ ആയിരുന്നു .എന്നാൽ പിന്നീട് ആ നാട്ടിൽ ആ രോഗങ്ങൾ പടർന്നില്ല. ആ നാട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടു.അങ്ങനെ ആ നാട് ആരോഗ്യ പ്രദമായ അന്തരീക്ഷത്തിൽ ജീവിച്ചു. ആദം എന്ന മനുഷ്യന് നിരവധി സമ്മാനങ്ങൾ ലഭിച്ചു.സാധാരണക്കാരനായ ആദം ഒരു നാടിന്റെ രക്ഷകനായി മാറി.അയാളുടെ രോഗപ്രതിരോധ പരിശ്രമങ്ങൾ അയാളെ ആ നാടിന്റെ രക്ഷകനാക്കി. ഇൗ കൊറോണക്കാലത്ത് ആദത്തിന്റെ പോലെ നമുക്കും നമ്മുടെ വീട്ടിൽ കഴിയാം. stay home stay safe Break the chain,
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ