"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പരിസ്ഥിതി ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ഒരു അവലോകനം | color=4 }} <font...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം= ലേഖനം}} |
22:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ഒരു അവലോകനം
പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്കു ദോഷകരമാക്കുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനമായി ആചരിച്ച് തുടങ്ങിയത്. എല്ലാ മനുഷ്യരും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്ല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നില നിർത്തുകയും ഹരിത കേന്ദ്രമായിത്തന്നെ അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടതാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിച്ചു വരുന്നത് കുടി വെള്ളത്തിനും ശുചീകരണത്തിനും അതു പോലെ ആരോഗ്യ പ്രശ്നത്തിനും കാരണമായി തീർന്നിരിക്കുന്നു. ഇതു മൂലം മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ രൂപപ്പെടാൻ കാരണമായി തീർന്നിരിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും മാനസികവുമായ പുരോഗമനത്തിനു വികസനം അനിവാര്യ ഘടകമാണ് എന്നാൽ ഈ വികസനം പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് ആയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത നിലയ്ക്കായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യനാൽ പിറന്ന നാം ഓരോരുത്തരുടേയും വ്യക്തിഗതമായ ആവശ്യമാണ് . പരിസ്ഥിതിക്കു കോട്ടം വന്നാൽ അത് മനുഷ്യായുസ്സിനു തന്നെ വലിയ ഒരു ഭീഷണിയാകുകയും ഇത് ലോക ജനതയെത്തന്നെ ആപത്തിലാക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷിക്കുക എന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരുമാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം