"എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാമാരിയിൽ നിന്ന്       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.വി.എ.യു.പി.എസ് കാപ്പിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.വി.എ.യു.പി.എസ് കാപ്പിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 48554
| ഉപജില്ല= വണ്ടൂ൪       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കഥ}}

21:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയിൽ നിന്ന്      

ഉദിക്കുന്ന സൂര്യനെ കാണാൻ പ്രത്യേക ചന്തമാണ്. ജനലഴിയിലൂടെ വ്യക്തമായ് കാണാൻ കഴിയുന്നു.ഇപ്പുറം റോഡുണ്ട്. വിജനമാണ്. അടുത്ത് പുഴയുണ്ട്. കളകളാരവം കേൾക്കുന്നുണ്ട്. കാലം മാറി കോലം മാറി ഇതറിയാതെ നാമും മാറി അതുശ്രദ്ധിക്കാതെ ഉറ്റവരും മാറി. എല്ലാം ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നു.ചികിത്സിക്കാൻ വരുന്ന മാലന്മാരുടെ മുഖം പോലും കാണാൻ കഴിയുന്നില്ല.വലിയ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ ഇടവേളയിൽ കഴിഞ്ഞത് ഞാൻ ഓർക്കുന്നു.
പഠിക്കാൻ കുറച്ച് മടിയായിരുന്ന എന്നെ ഏഴു കടൽ താണ്ടി അങ്ങ് ദൂരേക്ക് പറഞ്ഞുവിട്ടു. അവിടെ ഞാൻ ലാബ് ടെക്നീഷൻ ആയിരുന്നു. കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ചപ്പോഴും സൗദിയിൽ അശ്രദ്ധമൂലം അധികം നടപടികൾ എടുത്തില്ല. അമ്മ വീട്ടിൽ നിന്ന് വിളിച്ചിരുന്നു. അനിയത്തിയുടെ നിശ്ചയം അടുത്ത് വന്നിരുന്നു. ഞാൻ നാട്ടിലേക്ക് യാത്രയായി. നാട്ടിലെത്തിയ എന്നെ സൗദിയിൽ നിന്ന് വന്നതായതുകൊണ്ട് നിരീക്ഷണത്തിലിട്ടു.പിന്നീട് ഫലം പോസിറ്റീവ് ആയിരുന്നു. ഞാൻ നന്നായി പേടിച്ചിരുന്നു.ഇപ്പോൾ കുറച്ച് ആശ്വാസമുണ്ട്. ആദ്യം ഒരാഴ്ച വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു.പിന്നീട് കുറഞ്ഞ് വന്നു.ഇപ്പോൾ രണ്ടാമത് നടത്തിയ ടെസ്റ്റിന്റെ ഫലം അറിഞ്ഞിട്ടില്ല. പ്രതീക്ഷയുണ്ട് കാരണം മാലാഖമാർ അത്രയും എന്നെ പരിചരിച്ചിരുന്നു.മുഖം മറയാൽ മറച്ചുവെങ്കിലും മനസ്സ് മറയ്ക്കാതെ എന്റെ മനസ്സിനെ സന്തോഷപ്പെടുത്തുകയായിരുന്നു.

എന്റെ കുട്ടിക്കാലത്ത് എത്ര മാമ്പഴം ഞാൻ കഴിച്ചിട്ടുണ്ട്. എത്ര വട്ടം വീണ് മുറിയായിട്ട് കരയാതിരുന്നിട്ടുണ്ട്. ചോറും കൂട്ടാനും കളിച്ച എത്ര നാളുകളുണ്ട്. എന്നാൽ മാമ്പഴത്തിൻ രുചിയെന്തെന്ന് ഇന്നത്തെ സമൂഹത്തിന് അറിയില്ല. വീണാൽ കരഞ്ഞ് കരഞ്ഞ് ആശുപത്രിയിൽ പോകാത്ത ദിനം അവർക്കില്ല. ചോറും കൂട്ടാനും കളിക്കുക പോയിട്ട് മണ്ണ് പോലും അവർ തൊട്ടിട്ടുണ്ടാവില്ല. പുഴയുടെ കളകളാരവം എന്തെന്നോ തവളയുടെ ശബ്ദം എങ്ങനെയെന്നോ മഴനനയുമ്പോൾ മണ്ണിന്റെ മണമെങ്ങനെയെന്നോ അവർക്കറിയില്ല. എ സി യും കൂളറും എല്ലാമിട്ട് മാരുതനെ അവഗണിക്കുകയാണ്. പി സയും ബർഗറുമാണ് ഇഷ്ടഭക്ഷണം. ഇങ്ങനെയുള്ള പുതു സമൂഹത്തിന് രോഗപ്രതിരോധശേഷി എങ്ങനെയാണ് ഉണ്ടാവുന്നത്? കൊറോണയെ എങ്ങനെയാണ് തുരത്താൻ കഴിയുന്നത്.നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും സ്വന്തം ഷൈലജ ടീച്ചറും ആരോഗ്യ പ്രവർത്തകരും നമുക്ക് വേണ്ടി പോരാടുകയാണ്. അവർക്കുവേണ്ടി പ്രാർഥിക്കാം. രണ്ടാമത്തെ ഫലത്തിനുവേണ്ടി ഞാൻ കാക്കുകയാണ്.ഇപ്പോൾ കുറച്ചുകൂടി ആത്മവിശ്വാസം ഉണ്ട് കാരണം മാലാഖന്മാരിൽ ഉറച്ച വിശ്വാസം ഉണ്ട്. സൂര്യൻ അസ്തമിക്കുകയാണ് തേജസ്സോടെ, ആത്മവിശ്വാസത്തോടെ.
 

പാ൪വതീ
7A എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ