"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണക്കാലത്തെ ഒരു ഭൗമദിന... എന്നാക്കിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു ഭൗമദിനം | കൊറോണക്കാലത്തെ ഒരു ഭൗമദിനം ]]
| തലക്കെട്ട്= കൊറോണക്കാലത്തെ ഭൗമദിനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>മഞ്ഞുകണങ്ങളാൽ തണുപ്പിന്റെകുളിർമയാർന്ന് കുയിലിന്റെ ഗാനത്തിൽ
അലിഞ്ഞുകൊണ്ട്പ്രകൃതിയുടെ മടിത്തട്ടിൽ നിൽക്കുന്ന കൊച്ചുകുടിൽ ചുറ്റും
ഇലകളുടെമർമരശബ്ദങ്ങൾ.
കുളിർകാറ്റ് വീശിത്തുടങ്ങി.
അവൾ ഉറങ്ങുകയാണ് .
പൊട്ടിയ ജനാലച്ചില്ലുകൾക്കിടയിലൂടെ അവളുടെ കണ്ണുകളിൽ പതിക്കുന്ന
പ്രകാശകിരണങ്ങൾ അവളെ ഉണർത്തും മുമ്പേ ഉമ്മയുടെ വിളികേട്ട് അവൾ ഉണർന്നു.
മോളേ,സുഹ്റാ.......
എന്താണ് ന്റെ ഉമ്മാ, മന്ഷ്യൻ മര്യാദയ്ക്ക് ഒറങ്ങേർന്നില്ലേ,
ഉറക്കം കൺപോളകളെ അടയ്ക്കും മുമ്പേ അവൾ പറഞ്ഞു കൂട്ടി.
ന്റെ മോളേ യ്യ് ഇന്നലെ പറഞ്ഞത്അനക്ക് ഓർമല്ല്യേ
ഉറക്കമായതുകാരണം അവൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല.
പിന്നെ ഓർമമവന്നു.അവൾ ചാടിയെഴുന്നേറ്റു. എന്നുമില്ലാത്ത എന്തോ ഒരു ഉന്മേഷം
അവളെപിടികൂടി.
എന്താണെന്നോ, ഇന്ന് സ്കൂളിൽ ഒരു പരിപാടിയുണ്ട് അതിലാണ് ബഷിർമാഷ്
പ്രസംഗിക്കുന്നത് .സുഹ്റയ്ക്ക് ബഷീർമാഷിനെ വല്യ ഇഷ്ടായിരുന്നു.
അതുകൊണ്ടാണവൾക്ക് ഇത്രയ്ക്കും ഉന്മേഷം.പെട്ടെന്നു തന്നെ അവൾ പ്രഭാതകൃത്യങ്ങൾ
ചെയ്തുതീർത്തു,കുളിച്ചു സുന്ദരിയായി ചായകുടിക്കാനിരുന്നപ്പോഴാണ് പുറത്തുനിന്നും ഒരു
വിളി. സുഹ്റാ ജ് വരണില്ല്യേ.തൊങ്ങാനായിട്ടോ പുറത്തുനിന്നും രമ്യയുടെ ശബ്ദമുയർന്നു.
സുഹ്റ പകുതി കഴിച്ച് പകുതി ഉമ്മ കാണാതെ വലിച്ചെറിഞ്ഞു.
പിന്നെ ഒറ്റപ്പാച്ചില് :ഉമ്മാ ഞാൻ പൂവാട്ടോ
അടുക്കളയിൽനിന്നും ഉമ്മ :ആഹാ ശരി.
പിന്നെയൊരോട്ടം സ്കൂളിലെത്തിയപ്പോഴേക്കും മൂവരും തളർന്നിരുന്നു.
നേരം വൈകിയതിനാൽ സദസ്സ് നിറഞ്ഞിരുന്നു.
ബഷീർമാഷ് നന്നായി പ്രസംഗിക്കുന്നതുകൊണ്ടാവണം നിൽക്കാൻ
പോലുംസ്ഥലമില്ലാത്തത് . സുഹ്റ ഓർത്തു.
എങ്കിലും അവർ എങ്ങനെയോ കാണാനാവുന്ന വിധത്തിൽ ഒരു ഭാഗത്ത് നിന്നു.
സദസ്സ് ശബ്ദത്താൽ നിറഞ്ഞിരുന്നു
സ്റ്റേജിൽനിന്നും ഇടക്കിടെ അറിയിപ്പുയർന്നുനിശ്ശബ്ദമായിരിക്കുക .....ന്ശ്ശബ്ദമായിരിക്കുക.....
എന്ത്കാര്യം,പോത്തിനോട് വേദമോതിയതുകൊണ്ട് എന്തു കാര്യം-
സുഹ്റ ഓർത്തു.
പിന്നീടും എന്തൊക്കെയോ അറിയിപ്പു വന്നു
എന്നാൽ സുഹ്റ അതൊന്നും കാര്യമാക്കിയില്ല.എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഒരു
അറിയിപ്പ് വന്നു
പ്രസംഗം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം
ഇത് കേട്ടയുടൻ സദസ്സ് നിശ്ശബ്ദമായി.
കാരണം അത്രയ്ക്കും നല്ല പ്രാസംഗികനായിരുന്നു ബഷീർമാഷ്
ഓരോനിമിഷവും, ഓരോ കുഞ്ഞുമനസ്സിലും ആഹ്ളാദത്തിന്റെ
മുത്തുകൾ പൊഴിയാൻ തുടങ്ങി.
തിരശ്ശീലയുയർന്നു .
സ്റ്റേജിനുനടുവിൽ നീലഷർട്ടും, വെള്ളമുണ്ടും,നരച്ചമീശയും,മുടിയും ഉള്ള ബഷീർമാഷ്
മൈക്കിനുമുമ്പിൽ
സദസ്സിലുള്ളവരെല്ലാം ആഹ്ളാദഭരിതരായി
ആർപ്പുവിളികളുടെ നിമിഷങ്ങൾ
എല്ലാവരും ആർപ്പുവിളിക്കുന്നു പിന്നെന്താ തനിക്കും വിളിച്ചാല്
അവളും ആർപ്പുവിളിച്ചു
പിന്നെ നിശ്ശ്ദരായി കൂടെ അവളും
ബഷീർമാഷിന്റെ ചുണ്ടുകൾ ചലിച്ചു
ഇന്നെനിക്കു പറയാനുള്ളത് "ആരോഗ്യവും ശുചിത്വവും" എന്ന വിഷയത്തെ കുറിച്ചാണ്
രോഗങ്ങൾ പടർന്നു പിടിക്കുന്നതുകൊണ്ടാവാം അദ്ദേഹം ഇങ്ങനെയൊരു
വിഷയമെടുത്തത് . സുഹ്റ വിചാരിച്ചു.
പിന്നെയൊരൊന്നൊന്നര തുടക്കമായിരുന്നു
നിങ്ങളെല്ലാവരും ഇന്ന് എവിടെനിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്
എല്ലാവരും പറഞ്ഞു കൂടെ സുഹ്റയും.മാർക്കറ്റിൽനിന്ന്
പിന്നെ അദ്ദേഹം ഒരുചിരി.
കാരറ്റ് - വൈറ്റമിൻ എ-കണ്ണിന്
തക്കാളി-വൈറ്റമിൻ സി -രോഗപ്രതിരോധശേഷിക്ക്
ബീറ്റ്റൂട്ട് - ബി കോംപ്ലക്സ് - നാഡീവ്യൂഹത്തിന്
ഇങ്ങനെ ഒരുപാടൊരുപാട് പറഞ്ഞുതന്നു
എല്ലാത്തിന്റേയും മൂല്യവും മനസ്സിലാക്കിത്തന്നു
എന്നാൽ ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു</p>
ഇതെല്ലാം പഴയകഥ
പൂർവീകർപുറത്തിറങ്ങി എല്ലുമുറിയെ പണിയെടുത്തിരുന്നകാലത്തെ മുത്തശ്ശിക്കഥ
എന്നാൽഇന്നിത് കഴിച്ചാൽഉണ്ടാകുന്ന മൂല്യമായഫലങ്ങൾ-എൻഡോസൾഫാൻ
എക്കാലെക്സ് , ക്ലോറോഡെയ്ൻ ,ഫംഗിസൈഡ് , ലിവർ,കി‍ഡ്നി ഡിസ്ഫംഗ്ഷൻ,ആസ്മ
ഡിപ്രഷൻ തുടങ്ങിയ മാരകരോഗങ്ങളാണ്
വൈറ്റമിനുകൾ എന്ന് വിശ്വസിച്ച് സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണത്തിൽ മുക്കാൽ
ഭാഗവും വിഷമാണെന്ന് നാം മനസ്സിലാക്കുന്നില്ല ആത്മഹത്യക്കുപയോഗിക്കുന്ന
ഫ്യൂരിഡാനും,കാസർകോഡുള്ള എൻഡോസൾഫാനും ഒരുനീണ്ട ലിസ്റ്റിലെ രണ്ടുപേർ
മാത്രമാണ് . എന്നാൽ തന്റെ വീട്ടിൽ തന്നെ ഇത്തരം ചെറു
കൃഷികൾചെയ്യുകയാണെങ്കിൽ ഈരോഗങ്ങളെയൊക്കെ നമുക്ക് നേരിടാൻ സാധിക്കും
പച്ചക്കറികൾ കൃഷിചെയ്യാൻ സമയമില്ലയെന്നു പറയുന്നവരോട്നാം
ആശുപത്രിയിൽകിടക്കുന്നതിന്റെ പത്തിലൊന്ന് സമയം വേണ്ട നാം
കൃഷിചെയ്യുന്നുണ്ടെങ്കിൽ എടുക്കുന്ന സമയം.ഇത്തരം ശുചിത്വശീലങ്ങൾ
ഇല്ലാത്തതുകൊണ്ടുതന്നെ നിപ്പയും കൊറോണയും നമ്മെത്തേടിയെത്തുന്നു.അതിനാൽ
ആരോഗ്യത്തോടൊപ്പം ശുചിത്വവും പ്രധാനപ്പെട്ടതാണ് . സ്വന്തം വീട്ടിൽ
തനിക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കുന്നു എന്ന പേരിലായിരിക്കണം നിങ്ങളെ
ലോകം കാണേണ്ടത് . നിങ്ങളുടെ ശീലങ്ങൾ പങ്കുവച്ചായിരിക്കണം ലോകം നിങ്ങളോട്
നന്ദിപറയേണ്ടത് .
നമസ്കാരം
പ്രസംഗം കഴിഞ്ഞു സുഹ്റ ആദ്യം കൈയ്യടിച്ചു ബഷീർമാഷ് അവളെ നോക്കി
പിന്നെ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു
നിരഞ്ജന എ
8E
{{BoxBottom1
| പേര്= നിരഞ്ജന എ
| ക്ലാസ്സ്=  8 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്. എസ്.എസ്. നിറമരുതൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19079
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}