"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി ശുചിത്വം രോഗ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
20:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പ്രകൃതി എന്നാൽ നമ്മുടെ ചുറ്റുപാട്. അതായത് നമ്മുടെ ഭൂമി അല്ലെങ്കിൽ പ്രകൃതി സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.. നാം പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. നമുക്ക് ആവശ്യമുള്ളത് എല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. പുഴകളും മരങ്ങളും സസ്യങ്ങളും നിറഞ്ഞതാണ് നമ്മുടെ കേരളം. നാം ഇല്ലെങ്കിലും നമ്മുടെ പ്രകൃതി നിലനിൽക്കും. പക്ഷെ നമ്മുടെ കാര്യം അങ്ങനെ അല്ല. ഭൂമി അല്ലാതെ നമുക്ക് മറ്റൊരു വാസ സ്ഥലം ഇല്ല. നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്യരുത്. അങ്ങിനെ ചെയ്താൽ അത് നമുക്ക് എന്നല്ല വരും തലമുറകൾക്കും നാശനഷ്ടങ്ങൾക്ക് കാരണം ആകും. അതിനു വേണ്ടി നാം നമ്മുടെ ചുറ്റുപാടും വൃത്തി- യായി സൂക്ഷിക്കേണ്ടത് ആണ്. കുട്ടികൾ ആയ നാം അതിനു മുൻകൈ എടുത്ത് സമൂഹത്തിന് തന്നെ മാതൃക ആകേണ്ടത് ആണ്. ചപ്പു ചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പൊതുസ്ഥലത്ത് വലിച്ചെറിയരുത്. കുളങ്ങളിലെയും ജലാശയങ്ങളിലെയും അമൂല്യമായ ജല സമ്പത് മലിനമാക്കരുത്.... "വെള്ളം വെള്ളം സർവത്ര.. തുള്ളി കുടിക്കാൻ ഇല്ലത്രെ.... "ഇത് നാം ആവർത്തിച്ചു ചൊല്ലേണ്ടതും ജലത്തിന്റ പ്രാധാന്യം ഉൾക്കൊണ്ടു അതിനെ വിനിയോഗം ചെയ്യേണ്ടതും ആണ്. ആശുപത്രികൾ ഫാക്ടറികൾ തുടങ്ങിയവിടങ്ങളിലെ മാലിന്യങ്ങൾ കൃത്യമായ രീതിയിൽ നിർമാർജനം ചെയ്യണം. കഴിയുന്നതും നമുക്കാവശ്യമുള്ള പച്ചക്കറികൾ വീട്ടിൽതന്നെ ഉത്പാദിപ്പിക്കുവാൻ പര്യാപ്തരാകണം. നമുക്ക് വിഷമില്ലാത്ത പച്ചക്കറികൾ ഇലക്കറികൾ എന്നിവ കഴിക്കുകയും ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യാം... ഇതിനോടൊപ്പം ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യാം.. ഇതിനോടൊപ്പം സമൂഹത്തിൽ വൻ ദുരന്തം സൃഷ്ടിക്കുന്ന കുടുംബങ്ങളുടെ സമാധാനം നശിപ്പിക്കുന്ന പുകയില, മദ്യം, മയക്കുമരുന്നുകൾ എന്നിവ നിർമാർജനം ചെയ്യാൻ ശ്രമിക്കണം.. സ്നേഹത്തോടെ ഏതു സാഹചര്യത്തിലും പരസ്പരം മനസിലാക്കി ജീവിക്കാം... ഏതു സാഹചര്യത്തിലും ശുചിത്വ ബോധത്തോടെ ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം