"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

13:58, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം

രാത്രി തൻ നിശബ്ദവീചികളിൽ
നിദ്രവിഹീനമാം യാമങ്ങൾ
മനുഷ്യർ തൻ കൊടും ചതികളാൽ
വെട്ടിപ്പിളർന്നു അമ്മയാം പൃഥ്വിയെ
കാടുകൾ വെട്ടി കുന്നുകൾ നിരത്തി
കായൽ നികത്തി, പുഴകൾ അടച്ചു
ആകാശംമുട്ടെ കെട്ടിടങ്ങളായി
നിലംതൊടായാത്രയായി
ആകാശവീഥികൾ പോലും
മാലിന്യകൂമ്പാരമാക്കിമാറ്റി ഈ മനുഷ്യൻ
മനുഷ്യൻതൻ പൊങ്ങച്ച യാത്രയിൽ
ഒരിക്കലും നശിക്കാ മാലിന്യക്കൂമ്പാരങ്ങൾ
അമ്മതൻ മാറിൽപ്പതിക്കവേ
ഈ ദുഃഖം താങ്ങുവാനാകാതെ
അമ്മതൻ കണ്ണിൽ നിന്നും ചുടുരക്തം വീഴവേ
ആ ചുടുരക്തത്താൽ ഓഖിയും പ്രളയവും നിപ്പയും
കൊറോണ എന്നൊരു കൊടും ഭീകരനും വന്നിടവേ
ആ ഭീകരനു മുന്നിലിന്നു നാം വെന്തുവെണ്ണീറാകവേ
പോരാടിടാം നമുക്കു നല്ലൊരു നാളേയ്ക്കുവേണ്ടി
ഒത്തൊരുമയോടെ മുന്നേറാം

ദൃശ്യ സന്തോഷ്
9B ജി. വി. എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത