"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അക്ഷരവൃക്ഷം/ഒന്നും ഒന്നും മൂന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ഒന്നും ഒന്നും മൂന്ന് | color=3 പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട് =ഒന്നും ഒന്നും മ... എന്നാക്കിയിരിക്കുന്നു)
വരി 2: വരി 2:
| തലക്കെട്ട് =ഒന്നും ഒന്നും മൂന്ന്
| തലക്കെട്ട് =ഒന്നും ഒന്നും മൂന്ന്
| color=3
| color=3
പുതിയ ഷെൽഫിൽ ചെളിപിടിച്ച ട്രോഫികൾ തുടച്ചു അടുക്കി വെക്കുമ്പോൾ ആയിരുന്നു  ഓൺ ആക്കിയ ടിവിയിൽ ആ പാട്ട്.
"ഒരു കാണാ നൂലിൽ ദൈവം കോർത്തു നമ്മെ, എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ"
ആ പാട്ടു കേട്ടപ്പോൾ അല്ലിയും കൂട്ടുകാരും ഒരുക്കി തന്ന  ഒന്നിന്റെയും മൂന്നിന്റെയും ഇടയ്ക്കുള്ള ആ രണ്ടാമത്തെ ക്യാമ്പിന്റെ ഓർമ്മകൾ, സിരകളിലൂടെ ഒഴുകി ഇറങ്ങി. ട്രോഫികൾ താഴത്ത് വച്ച് തൻറെ റൂമിലേക്ക് പോയി, ഡയറി എടുത്തു, അന്നേ ദിവസങ്ങളിലെ കഥകൾ (അവയിൽ അഭിനയിച്ച എല്ലാവരും ജീവിച്ച കഥാപാത്രങ്ങളായിരുന്നു)
"സെപ്റ്റംബർ 14,,,,,
ഇവിടെ ആകെ കഷ്ടപ്പാടാണ്. ആവശ്യത്തിന് ഭക്ഷണവും ആവശ്യത്തിനുള്ള വസ്തുക്കളും കിട്ടുന്നുണ്ട്. പക്ഷേ ഉമ്മി...... ഉമ്മി ഇല്ലാണ്ട്, ബാപ്പയോട് പറഞ്ഞു എന്നെക്കൂടി ഉമ്മയുടെ അടുത്തേക്ക് മാറ്റാൻ . പക്ഷേ ബാപ്പ സമ്മതിക്കുന്നില്ല. യാ അള്ളാ, എൻറെ ഉമ്മയ്ക്ക് അവിടെ സുഖമായിരിക്കണേ.....".
കുറിയ അക്ഷരങ്ങൾകൊണ്ട് വികൃതമാക്കപ്പെട്ട താൾ മറിക്കുന്നതിന് മുൻപ് ആ കാര്യങ്ങൾ തലച്ചോറിന്റെ ഓരോ ഞരമ്പുകളും കുത്തിപ്പൊക്കി കണ്ണുകൾക്ക് മീതെ കൊണ്ടുവന്നു,
അന്ന് മഴ ആർത്തിരമ്പുകയായിരുന്നു. ഞാനും ഉമ്മയും ബാപ്പയും സിറ്റൗട്ടിൽ മഴ കാഴ്ച കണ്ടു ഓരോ നാട്ടുവിശേഷങ്ങളും പറഞ്ഞിരുന്നു. ആ സമയം വീട്ടിൽ കറണ്ട് ഉണ്ടായിരുന്നില്ല. അതിനാൽ സന്ധ്യ ആറു മണിയായിട്ടും ഞാനും ഉമ്മിയും വീടിൻറെ ഉള്ളിൽ കയറാതെ പുറത്ത് തന്നെ ഇരുന്നു. അപ്പോഴായിരുന്നു ഉമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. വാപ്പയുടെ ആങ്ങള വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പ്രളയം കൊടുമ്പിരികൊണ്ട നിമിഷങ്ങൾ..... മഴ അപ്പോഴും  ആസ്വദിക്കുകയായിരുന്നു. അനാഥ എന്ന് കേട്ട മാത്രയിൽ പേടി തോന്നുകയൊന്നും ചെയ്തില്ല. ഉടനെ ഇൻറർലോക്ക് കാണാത്തവിധം മഴ basement കടന്നു മുകളിലേക്ക് കയറി. അതോടെ ഉമ്മയ്ക്ക് ഭയമായി. അപ്പോഴും  ഭയപ്പെടാതെ വീട്ടിൽ തന്നെ മഴ ആസ്വദിച്ച് ഇരുന്നു. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞു. ആ സമയങ്ങളിൽ മഴ ഇന്ത്യൻ മണിക്കൂർ കണക്കുകളും കടത്തി വെട്ടിയിരുന്നു.ആരോടോ കടം ചോദിച്ചതുപോലെ മഴയെ ഭയത്തോടെ നോക്കാൻ തുടങ്ങി ഉമ്മിയും ബാപ്പയും. രാത്രി 10 മണി ആയിക്കാണണം. മഴയുടെ തണുപ്പ് എന്നിലേക്കും പ്രവഹിച്ചത് കൊണ്ടായിരിക്കാം, ഉറക്കം പോലും എന്നെ തിരിഞ്ഞു നോക്കിയില്ല. ഉമ്മയുടെ നെഞ്ചോട് ചേർത്ത് ഞാൻ കിടന്നു. ബാപ്പ എൻറെ തോളത്ത് തട്ടി കൊണ്ടിരുന്നു. എനിക്ക് ഭയം തോന്നുമ്പോൾ ഭയത്തെ ആട്ടിയോടിക്കുന്ന സംഗീതം നിറഞ്ഞ കൊട്ടൽ....... ഏകദേശം 12 മണിയായി കാണുമോ എന്തോ? ഉറക്കം എൻറെ കണ്ണുകളിൽ കാൽ പന്ത് തട്ടി തുടങ്ങിയിരുന്നു.പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ, എൻറെ സ്കൂളിലെ ഞാൻ ഇതുവരെയും കയറാത്ത ഹയർസെക്കൻഡറി ക്ലാസ് ആയിരുന്നു. വാപ്പയുടെ കൊട്ട് അപ്പോഴും തുടരുന്നുണ്ടായിരുന്നു. കാര്യം മനസ്സിലാക്കിയെടുക്കാൻ കുറച്ചു വൈകി. പുരുഷന്മാർ നിറഞ്ഞ ആ ക്ലാസ്സ് റൂം, സ്ത്രീകളെപ്പോലെ കുശുകുശുപ്പ് ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അവയിൽ നിന്ന് കുറച്ചു കാര്യങ്ങൾ  എൻറെ ചെവി പതിപ്പിച്ചെടുത്തു... അപ്പോൾ ഒരു ചോദ്യം മാത്രം ഉമ്മി എവിടെ? ബാപ്പ പറഞ്ഞു, കണ്ണീരുപ്പു കലർന്ന വാക്കുകളോടെ"എടാ മോനെ, നമ്മട വീട്ടിലും, ബെള്ളം കേറീഡാ, ഉമ്മി അപ്പുറത്തെ ലിറ്റിൽ ഫ്ലവർ സ്കൂളിലുണ്ട്. ദുരിതാശ്വാസക്യാമ്പിൽ ആയിരുന്നു അപ്പോൾ എഴുതിയ ഡയറി ആണ് ഇത്.
പതിയെ വരണ്ട കണ്ണുകളാൽ അടുത്ത താളിലേയ്ക്ക് ഉറ്റുനോക്കി,
"സെപ്റ്റംബർ 15,,,
ജില്ലാ തലത്തിൽ നടന്ന പ്രതിഭാ സംഗമം ക്യാമ്പിൽ നിന്ന് സംസ്ഥാനതല പ്രതിഭാസംഗമം ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്നെയാണ്. പക്ഷേ വലിയ മോഹം ഒന്നുമില്ല . ഈ ചെളിക്കുണ്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതി... എൻറെ ഉമ്മയെ ഒന്ന് കണ്ടാൽ മതി. എൻറെ വീട്ടിൽ നിസ്കാര പായിലിരുന്ന് ദുആ ചെയ്താൽ മതി."
കയ്പേറിയ മോഹത്തിന്റെ ദുഃഖത്താൽ ,വേദനയോടെ ഓർത്ത നാളുകൾ ഇന്നും ആരുടെയോ കാൽപ്പാട് അവശേഷിപ്പിച്ചിരിക്കുന്നു.ദുരിതാശ്വാസ ക്യാമ്പിനെ നാല് ചുവരുകൾക്കുള്ളിൽ ഒരു കുറവുകളും ഇല്ലാതെ കുറവുകളോടുകൂടി കഴിച്ചുകൂട്ടിയ നാളുകൾ.....
താളുകൾ മറിഞ്ഞു,
"സെപ്റ്റംബർ 30,
ഇന്ന് സ്കൂൾ വിടുവാ.... ഉമ്മിയും വാപ്പയും കൊല്ലത്തുള്ള ഉമ്മിയുടെ തറവാട്ട് വീട്ടിൽ പോകുന്നു, ഞാൻ പ്രതിഭാസംഗമം സ്റ്റേറ്റ് ക്യാമ്പിന് ആയി ഇടുക്കിയിലേക്കും.... എന്താവും എന്ന് അറിയില്ല. അറിയാവുന്നതായി ആരുമില്ല. ഉമ്മയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച്, പറയാൻ ഇതു മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്ന് എനിക്ക്, "സോറി ഉമ്മി ഉമ്മിന്നെ തന്നെ ആക്കിയേന്...." എൻറെ കവിളുകൾ തടവിക്കൊണ്ട്  ഉമ്മി പറഞ്ഞു,"ഒന്ന് പോടാ അവിടുന്ന്"
ഉമ്മിയുടെ ചിരിയിൽ സന്തോഷിച്ച ഞാൻ, അവരെ ചിരിപ്പിക്കാൻ ഒന്നുകൂടി പറഞ്ഞു, "ഒരു ക്യാമ്പിൽ നിന്ന് മറ്റൊരു ക്യാമ്പിലേക്ക്...... എന്താ ഒരു ഭാഗ്യം!"
"ഒക്ടോബർ1,,,,
അങ്ങനെ  ഞാൻ ഇടുക്കിയിലേക്ക് യാത്രയായി പരിചയമില്ലാത്ത 2 അധ്യാപകരോടൊപ്പം. ഇടുക്കിയിലെത്തി. പ്രഭാതഭക്ഷണം അവിടെത്തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു . എൻറെ ഫേവറേറ്റ് , അപ്പവും മുട്ടക്കറിയും, അടിപൊളി. പിള്ളേരൊക്കെ നല്ല ജാഡയിട്ട് ( തോന്നലായിരുന്നു)ഒറ്റയ്ക്കും കൂട്ടമായും ഒക്കെ നിൽക്കുന്നുണ്ട്. ഭക്ഷണമൊക്കെ കഴിഞ്ഞ് ആദ്യത്തെ സെക്ഷനിലേക്ക്. എൻറെ കൂടെ വയനാട്ടിൽ വന്ന സാർ പറഞ്ഞു,"നിങ്ങളെ കൂടുതൽ ഇൻറർ ആക്ടീവ് ആക്കുവാൻ ഉള്ള സെക്ഷൻ ആണിത്. നന്നായി എൻജോയ് ചെയ്തോ അടിപൊളി ക്ലാസ് ആണ്, അങ്ങനെ സാർ വന്ന് അടിപൊളിയായി ക്ലാസ്സ് എടുത്തു തുടങ്ങി, ഇതിനിടയിൽ നമ്മളെ നാല് ഗ്രൂപ്പ് ആക്കി തിരിച്ചു, വൺ, ടൂ ,ത്രീ ,ഫോർ ഇങ്ങനെ 14 ആവർത്തി. എല്ലാം തീർന്നു , നാല് ഗ്രൂപ്പ് ആയി.... അവിടെ കസേരയിലിരുന്ന് എല്ലാവരും പേരും ജില്ലയും ഒക്കെ പറഞ്ഞു  പരിചയപ്പെട്ടു. അപ്പോഴാണ് എൻറെ അടുത്തിരുന്ന ഒരു കുട്ടി,"ഇയാൾ എന്താടോ ഇങ്ങനെ ഇരിക്കുന്നേ, എന്താ ഒന്നും മിണ്ടാത്തെ?"
"ഹേയ് ഒന്നുമില്ല "
അലസതയോടെ പറയാനാ രണ്ടു വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ....
അപ്പോൾ ആ കുട്ടി ഒന്നു കൂടി ചോദിച്ചു,
"അല്ല, ഇയാൾടെ പേരെന്താ?"
"അൽ -സാഫുവാൻ"
"എന്ത്ന്നാ .... ഞാൻ സൈഫു എന്ന് വിളിച്ചോട്ടെ"
അവളുടെ ഫ്രണ്ട്‌ലി ആയിട്ടുള്ള സംസാരം കേട്ടപ്പോൾ എന്തോ ഒരു ആത്മവിശ്വാസം തോന്നി,"പിന്നെന്താ ഇയാള് അങ്ങനെ വിളിച്ചോ, എൻറെ ഉമ്മയും എന്നെ അങ്ങനെയാ വിളിക്കാറ്,"
"ആ അപ്പൊ എല്ലാം ഒക്കെയല്ലേ ഇയാള് ഏത് ജില്ലയാ"
"ഞാൻ വയനാട് ടി, നിൻറെ പേര് എന്താ?"
"അലീന, അല്ലി എന്ന് വിളിച്ചോ""ഓക്കേ ഏത് ജില്ല?" "കൊല്ലം"
"എൻറെ ഉമ്മയുടെ നാട് അവിടെയാ.."ആണോ ബാക്കി കാര്യങ്ങളൊക്കെ പിന്നെ പറയാം സാറിതാ ആക്ടിവിറ്റി പറയുന്നു"
അങ്ങനെ ആക്ടിവിറ്റി ചെയ്തപ്പോഴും ടി ബ്രേക്കിന് പോയപ്പോഴും ലഞ്ച് ബ്രേക്കിന് പോയപ്പോഴും ഒക്കെ ഞാൻ എൻറെ കട്ട ചങ്കിന്റെ കൈകോർത്തു നടന്നു.എട്ട് വർഷമായി മിക്സഡ് സ്കൂളിൽ പഠിക്കുന്ന ഞാൻ ഇതുവരെ ഒരു ഗേളിനോടും ഇങ്ങനെ സംസാരിച്ചിട്ടില്ല . അല്ലി നല്ല ഫ്രണ്ട്ലി ആയിരുന്നു പെട്ടെന്ന് എല്ലാവരെയും കീശയിലാക്കും.ആദ്യത്തെ ദിവസം അവൾ എന്നെ വിട്ട് മറ്റുള്ളവരോട്  സംസാരിച്ചപ്പോൾ എന്നെ ഒറ്റപ്പെടുത്തി എന്നൊരു സങ്കടം തോന്നി. പക്ഷേ പിറ്റേന്ന് മുതൽ എന്നെയും കൊണ്ട് മറ്റുള്ളവരെ പരിചയപ്പെടുത്തിയപ്പോൾ,,,, സ്വർഗ്ഗം എന്താണ് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ അടിപൊളിയായി ഇങ്ങനെ പോകുമ്പോൾ ആണ്,
വയനാട് ആണെന്ന് പറയുമ്പോൾ തന്നെ എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യം കുറച്ച് പരിചയപ്പെട്ടു അതിനുശേഷം ചോദിച്ചത്,എടാ അവിടെ ഫ്ളെഡ് ഒക്കെ എങ്ങനെ ആഫെക്ട് ചെയ്തേ? നിനക്കൊക്കെ എങ്ങനെ ആയിരുന്നു?"
"ഒ,എങ്ങനെ ആവാൻ , ഞാൻ നേരെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാ ഇങ്ങോട്ട്... നമ്മുടെ ഗാർഡിയൻ ആയി വന്ന സാറും അങ്ങനെയാണ്.."
, സമാപ്ത സമ്മേളനം അഞ്ചാമത്തെ ദിവസം അവസാനത്തെ ദിവസം,
"ഡി അല്ലി  നീ നന്നായി പാട്ടു പാടില്ലേ... പോയി പാടെടീ..."
അപ്പോഴായിരുന്നു, അവൾ പറഞ്ഞത്,"നീ അല്ലേ വായാടി പോയി ക്യാമ്പിന്റെ അവലോകനം പറ"
പിന്നെ അവൾ തന്ന ഉപദേശങ്ങളും കാച്ചലും, ചീച്ചലും ഒക്കെ വച്ച് ഒരു കാച്ചൽ ആയിരുന്നു,
"ബഹുമാന്യരായ വരെ പ്രിയപ്പെട്ട കൂട്ടുകാരെ, ഞാൻ ഇന്ന് ഇവിടെ നിൽക്കാൻ തന്നെ കാരണം അല്ലിയും അതുപോലെ നിങ്ങൾ ഓരോ ഗിഫ്റ്റഡ്സും ആണ്,പ്രളയം കഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് നേരെയാണ് ഞാൻ ഇങ്ങോട്ട് വന്നത്,വന്ന സമയത്ത് വാടിക്കരിഞ്ഞ ഒരു പയർ ചെടിയുടെ ദൈന്യതയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ,ഇപ്പോൾ ഞാൻ ഇവിടെ ചുറുചുറുക്കോടെ നിലനിൽക്കുന്നതിന് കാരണം നിങ്ങൾ ഓരോരുത്തരും ആണ്, അതിന് ആദ്യം തന്നെ നന്ദി ..........................................................................."
അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു, ഇടറിയ ശബ്ദം സംഗീതം നൽകിയ വാക്കുകൾ,"ഇനി ഇവിടെ നിന്ന് ചെളിനിറഞ്ഞ എൻറെ വീട്ടിലേക്ക് കയറി ചെല്ലേണ്ടത് എന്ന് ഓർക്കുമ്പോഴാണ്....." കണ്ണുനീർ അപ്പൊഴേക്കും അകമ്പടി സേവിച്ചു.
അപ്പോഴേക്കും സ്റ്റേജിൽ നിന്നും ഒരു ചാടിയെഴുന്നേറ്റു. സാറുമായി അല്ലി നല്ല ഫ്രണ്ട്ലി ആയിരുന്നു ഇതിനിടയ്ക്ക്.അവൾ ഈ കാര്യം സാറിനോട് സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു.സാർ എന്നെ മൈക്കിനു മുൻപിൽ നിന്ന് മാറ്റി മൈക്ക് ഒന്ന് ഉയർത്തി അനൗൺസ് ചെയ്തു."വയനാട്ടിൽ നിന്നുള്ള അൽ സാഫുവാന് വേണ്ടി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ,  വീട് പണിയുന്നത് ആയിരിക്കും"
പിന്നീട്, സന്തോഷത്തിൻറെ സീമകൾ  ലംഘിക്കപ്പെട്ടു... ഇപ്പോൾ ഈ പുതിയ വീട്ടിൽ നിന്നാണ് ഞാൻ ഡയറി വായിക്കുന്നത്. പെട്ടെന്ന് എന്തോ സന്തോഷത്തിന് പേരിൽ രണ്ട് ദിവസങ്ങൾകൂടി  അല്ലിയെ വിളിച്ചു,"ഡീ നീ എന്താ ഇങ്ങോട്ട് വിളിക്കാതിരുന്നത്,"
"saifu ഞാൻ ഇപ്പോൾ ഐസൊലേഷൻ ഇൽ ആണ്, ഒരു പനി വന്ന ഹോസ്പിറ്റലിൽ പോയതാ, ഇപ്പോ കുടുംബം മുഴുവൻ ഐസൊലേഷൻ ക്യാമ്പ്, അതുകൊണ്ടാടാ സോറി"
ഒന്നും ഒന്നും മൂന്ന് ആയി ക്യാമ്പുകൾ വർധിച്ചു വരുമ്പോൾ, ഇതിനിടയിൽ ഒരു സന്തോഷത്തിന് ക്യാമ്പ് എങ്കിലും ഉണ്ടായിരിക്കണം എന്ന ദുആയോടുകൂടി, ജാതി മത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ, ആഘോഷിച്ചു തിമിർക്കാൻ ഇനിയും ഓരോ പ്രതിഭാസംഗമം ങ്ങൾ പുതുതലമുറയുടെ ജീവിതത്തിലേക്ക് കടന്നു വരും എന്ന പ്രതീക്ഷയോടെ കൂടി, ഒന്നും ഒന്നും മൂന്നിന്റെ ഇടയിലേക്ക് ഒരു രണ്ടു കൂടി.... പ്രപഞ്ചം മനോഹരവും  ക്രമം ഉള്ളതും ആയേനെ....
}}
{{BoxBottom1
| പേര് =ആദിത്യ രാജേഷ്
| ക്ലാസ്സ് =8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി പി എച്ച് എസ് കുറ്റിക്കാട്
| സ്കൂൾ കോഡ് =40045
| ഉപജില്ല=ചടയമംഗലം
| ജില്ല=കൊല്ലം
| color=2
}}

22:17, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട് =ഒന്നും ഒന്നും മൂന്ന് | color=3