"എ.എം.യു.പി.എസ്. ചേലക്കാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്=18745  
| സ്കൂൾ കോഡ്=18745  
| ഉപജില്ല=പെരിന്തൽമണ്ണ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പെരിന്തൽമണ്ണ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പ‍ുറം  
| ജില്ല=മലപ്പുറം  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ഛിൽ ഛിൽ ഛിൽ, മാവിൻ കൊമ്പിലിരിക്കുന്ന അണ്ണാറക്കണ്ണൻ്റെ ശബ്ദം കേട്ടാണ് മനു ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നപ്പോൾ തന്നെ അവൻ്റെ മനസ്സിലേക്ക് ആ കാര്യം ഓടിയെത്തി, "കഷ്ടം! കൊറോണ കാലമാണ്. കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റില്ല.എന്തിന് പറയുന്നു, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റില്ല". അങ്ങിനെ അവൻ സങ്കടത്തോടെ എണീറ്റ് പല്ല് തേച്ചു തിരിച്ചു വന്നു. വന്നപ്പോൾ തന്നെ അമ്മ അവന് നല്ല ചൂടുള്ള ചായകൊടുത്തു. ചായകൊടുക്കുമ്പോൾ തന്നെ അമ്മ അവനോട് പറഞ്ഞു. "മനൂ കൊറോണക്കാലമാണ് ലോകത്ത് അത് വ്യാപിക്കുകയാണ്. അതു കൊണ്ട് എൻ്റെ പൊന്നുമോൻ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. പിന്നെ അച്ഛൻ ഇന്നലെ ഒരു ഹാൻ്റ് വാഷ് കൊടുന്നു വെച്ചിട്ടുണ്ട് അത് കൊണ്ട് ഇടക്കിടെ കൈ കഴുകേണം." മനുവിന് ഇത് കേൾക്കുന്നത് തന്നെ ദേഷ്യമാണ്.കൂട്ടുകാരില്ലെങ്കിലും അവൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകും. ഒരു മുൻകരുതലും കൂടാതെ തന്നെ. അമ്മ കണ്ടാൽ പോകാൻ സമ്മതിക്കില്ല. അത് കൊണ്ട് അവൻ അമ്മ കാണാതെയാണ് പോവുക. അങ്ങനെ ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോഴാണ് അവൻ ആ വാർത്ത കേട്ടത് അയൽവാസിയായ രാമുച്ചേട്ടന് കോവിഡ്- 19 പിടിപെട്ടിരിക്കുന്നു. പിന്നീട് അദ്ദേഹത്തെ ഐസുലേഷൻ വാർഡിലേക്ക് മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം മരണപ്പെട്ടു.ഈ വാർത്ത കേട്ടപ്പോൾ മനുവിന് പേടിയായി. പിന്നെ അവൻ അമ്മയുടെ വാക്കുകളെല്ലാം കേൾക്കാൻ തുടങ്ങി. അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇടക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങി. വീട്ടിൽ തന്നെ ഇരുന്ന് അമ്മയുടെയും അച്ഛൻ്റെയും കൂടെ കളിച്ചും അമ്മയെ സഹായിച്ചും പുസ്തകങ്ങൾ വായിച്ചും അവൻ സമയം ചിലവഴിച്ചു.

"കൂട്ടുകാരെ നമുക്കും മനുവിനെ പോലെയാവാം. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇടക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈകഴുകാം പിന്നെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുക്കും വായും പൊത്തി പിടിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും മറക്കരുതേ ".

STAY HOME🏡 STAY SAFE😷

നബീൽ
7 എ.എം.യു.പി.എസ്. ചേലക്കാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ