"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 62: വരി 62:
| സ്കൂൾ കോഡ്= 23254
| സ്കൂൾ കോഡ്= 23254
| ഉപജില്ല=    ചാലക്കുടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചാലക്കുടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=    കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
{{Verified1|name=Sunirmaes| തരം=  കഥ}}

19:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


" അച്ഛൻ ഇന്നല്ലെ അമ്മേ ദുബായിൽ നിന്നും വരുന്നത് ? അച്ഛനെ കാണാനുള്ള ആകാംക്ഷയോടെ ഉണ്ണിക്കുട്ടൻ ചോദിച്ചു . "അച്ഛനെ കൊണ്ടുവരാൻ ഞാനുമുണ്ട് " അവൻ പറഞ്ഞു. അങ്ങനെ അവനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് മാമന്റെ കാറിൽ എയർപോർട്ടിലേക്ക് തിരിച്ചു . അച്ഛനെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അച്ഛൻ ഉണ്ണിക്കുട്ടനെ വാരിഎടുത്ത് ഉമ്മവച്ചു. അവർ വീട്ടിലേക്ക് തിരിച്ചു ..... വീട്ടിലെത്തി അച്ഛൻ കൊണ്ടുവന്ന മിഠായി തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാർ വന്ന് വീടിനു മുന്നിൽ നിറുത്തിയത്. അതിൽ നിന്നും മൂന്നു നാല് പേർ മുഖത്ത് എന്തോ വച്ചു കൊണ്ട് ഇറങ്ങി വരുന്നത് കണ്ട ഉണ്ണി ഓടിച്ചെന്ന് അത് അമ്മയോട് പറഞ്ഞു. അമ്മ മുറ്റത്തേക്ക് ചെന്നിട്ട് "ആരാണ്..? എന്താണ് കാര്യം..?" എന്നെല്ലാം തിരക്കി. "ഞങ്ങൾ ആരോഗ്യ വകുപ്പിൽ നിന്നു വരുന്നു. നിങ്ങളുടെ ഭർത്താവ് സഞ്ചരിച്ച വിമാനത്തിൽ ഒന്നു രണ്ടു പേർക്ക്‌ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതു കൊണ്ട് നിങ്ങൾ എല്ലാവരും ആശുപത്രി വരെ ഒന്നു വരണം. " ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് അമ്മ ഉണ്ണിയേയും ഒരുക്കി എല്ലാവരും ഒരുമിച്ച് യാത്രയായി. ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല . അവനാകെ നാല് വയസ്സല്ലേ ആയുള്ളൂ... എങ്ങോട്ടാണെന്ന് അമ്മയോട് ചോദിച്ചപ്പോൾ ആശുപത്രിയിലേക്കാണെന്നും ഒരത്യാവശ്യത്തിനാണെന്നും അച്ഛൻ ഉണ്ണിക്ക് പറഞ്ഞു കൊടുത്തു. ആശുപത്രിയിലെത്തിയ ഉണ്ണിയ്ക്ക് നഴ്‌സ്എന്തോ മുഖത്ത് വച്ചു കൊടുത്തു. പിന്നീട് ഡോക്ടർ പറഞ്ഞപ്പോഴാണ് മാസ്ക് എന്നാണതിന്റെ പേരെന്ന് ഉണ്ണിക്ക് മനസ്സിലായത്. ഉണ്ണിയെ തനിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി. ആദ്യം ഒന്നു ഭയന്നെങ്കിലും അവിടുത്തെ നഴ്‌സ് ആന്റിമാർ ഡ്രോയിംങ്ങ് ബുക്കും ക്രയോൺസും കൊടുത്തപ്പോൾ ഉണ്ണിക്ക് സന്തോഷമായി. അപ്പോഴും എന്തിനാണ് തന്നെ അവിടെ ആക്കിയിരിക്കുന്നത് എന്ന് ഉണ്ണിയ്ക്ക് മനസ്സിലായില്ല. പനിയില്ലാതെയും തന്നെ അവിടെ കിടത്തിയിരിക്കുന്നത് അവനെ മടുപ്പിച്ചു. ഒരു നഴ്സാന്റി എല്ലാം വിശദീകരിച്ച് പറഞ്ഞു കൊടുത്തപ്പോഴാണ് ഉണ്ണിയ്ക്ക് കാര്യങ്ങളെല്ലാം മനസ്സിലായത് . നഴ്‌സ് ആന്റി പറഞ്ഞത് കേട്ടപ്പോൾ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി... നഴ്‌സ് ആന്റി പറഞ്ഞു ഉണ്ണീടെ അച്ഛനും കൊറോണ സ്ഥിരീകരിച്ചെന്ന്. പാവം ഉണ്ണി പിന്നീട് പ്രാർത്ഥനകളിൽ മുഴുകി """"""""""""""""""""""""""""""""'""""""""""""""""""""""""""""""""""""" മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു മാരക രോഗമാണ് കൊറോണ . ഇനിയും ഇതിനു പിറകേ വരുന്ന മറ്റ് ദുരന്തങ്ങൾ നമ്മുടെ അശ്രദ്ധമൂലം ആവർത്തിക്കാതിരിക്കട്ടെ .

പകർത്തുക

അശ്വതി കെ വി
6 A സെന്റ് ആന്റണീസ് യു പി എസ്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ