"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിപാലിക്കാം സ്ഥിതിമാറാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=    വേദിക രാജ്     
| പേര്=    വേദിക രാജ്     
| ക്ലാസ്സ്= 9th A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 40:
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

19:17, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


രിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ എന്താണ് പരിസ്ഥിതി? നമുക്ക് ചുറ്റുമുള്ളഎല്ലാംപരിസ്ഥിതി.അതിൽ മണ്ണ്,ജലം,മൃഗങ്ങൾ, സസ്യങ്ങൾ എന്നിവ പോലുള്ള ജീവജാലങ്ങളുംഉൾപ്പെടുന്നു.അവഅവരുടെചുറ്റുപാടുകളുമായിപൊരുത്തപ്പെടുന്നു.പ്രകൃതിയുടെ ദാനമാണ് ഭൂമിയിലെ ജീവനെപോഷിപ്പിക്കാൻസഹായിക്കുന്നത്.ഭൂമിയിലെജീവന്റെ നിലനിൽപ്പിനു പരിസ്ഥിതി ഒരു പ്രധാന പങ്കു വഹിക്കുന്നു. പരിസ്ഥിതിഎന്നവാക്ക്'എൻവിറോണ്മെന്റ്' എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരുആവാസവ്യവസ്ഥപരിസ്ഥിതിയിലെഎല്ലാജീവജാലങ്ങളെയും സൂചിപ്പിക്കുന്നു.ഇതു ബയോസ്ഫിയറിന്റെഅടിത്തറയാണ്.ഇതുഭൂമിയിലെ മുഴുവൻ ആരോഗ്യത്തെയും നിർണയിക്കുന്നു.ജീവശാസ്ത്രത്തെ കുറിച്ചുള്ള പഠനവും ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ഇടപെടലുകളും പ്രധാനമായും കൈകാര്യം ചെയ്യുന്ന ജീവശാസ്ത്രശാഖയാണ് പരി സ്ഥിതി ശാസ്ത്രം.. പ്രകൃതി അമ്മയാണ് .അമ്മയെമാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്കു ദോഷകരമായരീതിയിൽ മനുഷ്യൻപ്രവർത്തിക്കുമ്പോഴാണ് ലോകനാശത്തിനു തന്നെ കാരണമാകുന്നത്. പ്രകൃതി നാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കംവർധിച്ചു വരുമ്പോഴാണ് നാംപരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു ചിന്തിച്ചു പോകുന്നത്. പരിസ്ഥിതിയെ കാണേണ്ടത് പരിസ്ഥിതി എന്ന നാലു അക്ഷരത്തിലൊതുങ്ങുന്ന ഒരുവാക്ക്മാത്രമായല്ല,പരിസര മലിനീകരണം ഉയർത്തുന്ന അപകട സാധ്യതയേക്കാൾ എത്രയോഭീകരമാണ്പരിസ്ഥിതി നാശം മൂലമുണ്ടാകുന്ന അപകടങ്ങൾ.പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്ത്വവും നിലനിൽക്കുന്നത് പരിസ്ഥിതിയിലാണ്.പരസ്പര ബന്ധിതവും സമതുലിതവും പൂരകവുമായ പ്രപഞ്ചത്തിന്റെ സ്ഥിതിയാണ്ഇതുമൂലം അർത്ഥമാക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിക്കാനുള്ളഅവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ജൂൺ 5-ആം തിയ്യതി ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങുന്നത്. മനുഷ്യർക്കെന്നപോലെ പ്രകൃ തിയിലെ എല്ലാ ജീവികൾക്കും ശുദ്ധ വായുവും ജലവും ജൈ വവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ പ്രപഞ്ചത്തിന്റെസുസ്ഥിതി തന്നെ തകർന്നു പോകുന്ന അവസ്ഥയാണ് പരിസ്ഥിതി നശിച്ചാലുണ്ടാകുന്ന കൊടിയ ദുരന്തം.പ്രപഞ്ചജീവജാലങ്ങളും ഭൂമിയുടെ നിലനിൽപ്പും ശിഥിലമാകുന്ന ഭാവിക്കൊരു ഭീഷണിയായി മുന്നിൽ നിൽക്കുന്ന ഈ ആഗോള ദുരന്തം മനുഷ്യന്റെ നികൃഷ്ടമായ ജീവിത രീതിക ളാൽ അനുനിമിഷം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണ്, ഭൂമി, അന്തരീക്ഷം, വായു, ജലം, പ്രകൃതി വിഭവങ്ങൾ, മനുഷ്യൻ, പക്ഷിമൃഗാദികൾ, എന്നിവ തമ്മിലുള്ള സ്മൈക്യം നഷ്ടപ്പെടുമ്പോൾ ശാസ്ത്രങ്ങൾക്കു പോലും കണ്ടുപിടിക്കാനാവാത്ത വിധം പല മഹാമാരികളും 'കൊറോണ വൈറസുകളും ' ഉദ്ഭവിക്കുന്നു. മനുഷ്യന്റെ മാത്രം ചെയ്തികൾ മൂലമാണ് പരിസ്ഥിതി നാശം സംഭവിക്കുന്നതെന്ന് ഓർക്കുമ്പോൾ മനുഷ്യൻ 'പ്രകൃതിയുടെ കാൻസർ' എന്ന്‌ വിശേഷിപ്പിച്ച ചിന്തകനെ അനുസ്മരിച്ചു പോകുന്നു.7 ജീവശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും പ്രകൃതിദത്ത വസ്തുക്കളും ജീവജാലങ്ങളുമാണ് പരിസ്ഥിതി. ഒരു ജീവിയുമായി ഇടപഴകുന്ന അല്ലെങ്കിൽ സ്വധീനം ചെലുത്തുന്ന ജീവനുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പരിസ്ഥിതി വ്യക്തിയുടെ വളർച്ചയെയും വികാസത്തെയും ബാധിക്കുന്നു. പരിസ്ഥിതിയെ പഠിക്കുക എന്നാൽ അതിലെ വിവിധ കാര്യങ്ങൾ തമ്മിലുള്ള ബന്ധംപഠിക്കുകഎന്നാണർത്ഥം. പരിഷ്കൃതമായ ഏതെങ്കിലുമൊരു ആശയത്തിന്റെ പേരിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായ ശാലകളും പദ്ധതികളും അന്തരീക്ഷ മലിനീകരണത്തെ വൻതോതിൽ ഉണ്ടാക്കുന്നു. അമിതമായി അന്തരീക്ഷത്തിലെത്തുന്ന cfc വാതകം ഭൂമിക്ക് കവചമായി പ്രവർത്തിക്കുന്ന, മാരക രശ്മികളെ തടഞ്ഞുനിർത്തുന്ന ഓസോൺ പാളികളെ നശിപ്പിക്കുന്നു.ഇതു ഹാനികരമായ അൾട്രാവയലാറ്റ് രശ്മികൾ അധികമായി ഭൂമിയിലെത്തുന്നതിനു കാരണമാകുന്നു.ഇവയുടെ പ്രവർത്തനം സ്കിൻ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണ മാകുന്നു.ഓസോൺ പാളിയുടെ സംരക്ഷണം ഉറപ്പാക്കി ജീവജാലങ്ങളുടെ സുരക്ഷ6 ഉറപ്പുവരുത്തുന്നതിന് നമ്മുക്ക് എന്തൊക്ക ചെയ്യാൻ കഴിയുമോ അതൊക്കെ നാം ചെയ്യണം. ഇന്ന് cfc മിക്ക രാജ്യങ്ങളിലും നിയന്ത്രണ വിധേയമായിരിക്കുന്നു. ദോഷകരമായ cfc ക്കു പകരം മറ്റു സംയുക്തങ്ങൾ ഉപയോഗിച്ച് വരുന്നു.ഇതു ഓസോൺ പാളിയുടെ ശോഷണത്തെ കുറക്കാൻ സാധിച്ചട്ടുണ്ട്.ഹൈഡ്രജന്റെ ചില പരിമിതികൾ ഇല്ലാതാക്കി ഭാവിയിൽ ഒരു ഇന്ധനമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ വായു മലിനീകരണം വലിയ അളവിൽകുറക്കാൻസാധിക്കും. മതിയായസംസ്കരണം നടത്തി അപകരകരമായ ഘടകങ്ങൾ നീക്കം ചെയ്യാത്തെ മാലിന്യങ്ങൾ നേരിട്ടോ അല്ലതെയോ ജലാശയങ്ങളിലേക്ക് കലർത്തി ജലമലിനീകരണം ഉണ്ടാക്കുന്നത് മനുഷ്യൻ തന്നെയാണ്.തടാകങ്ങൾ, കിണറുകൾ, നദികൾ, സമുദ്രങ്ങൾ, ഇവയിലെ ജലം വിഷലിപ്തമായി തീർന്നിരിക്കുന്നു. പ്രാണജലത്തിനു പോലും നാശം സംഭവിക്കുന്ന ലോകത്തു 'ഇനി ഒരു വാസം സാധ്യമോ'? ...എല്ലാ മാലിന്യങ്ങളും ഒഴുകി അടിയുന്ന നദിയും സമുദ്രവും ഏതൊരു രാജ്യത്തിന്റെയും മുഖമുദ്രയാണ്.കീടനാശിനികളുടെ മാരക ശക്തി പ്രപഞ്ചത്തിന്റെ സരള ജീവിതത്തിൽ വിനാശകാരിയാവുകയാണ്.മണ്ണും, ജലവും, വായുവും, കാളിയന്റെ വിഷം കൊണ്ടു കറുത്തിരുളുകയാണ്. "മാനത്തുനോക്കൂകറുത്തിരിക്കുന്നൂ കാർമേഘമല്ല കരിം പുകച്ചുരുളുകൾ ".. - എന്ന്‌ കവി പാടിയത് എത്ര ശരിയാണ്. പ്രകൃതിയുടെമറ്റൊരുകാലനാണ് രാസമാലിനീകരണം.ഇതിന്റ മുഖ്യ കണ്ണി പ്ലാസ്റ്റിക് തന്നെ.കാര്യവും കാരണവുമില്ലാതെ അങ്ങിങ്ങായി വലിച്ചെറിയുകയാണത്. ജൈവ വിഘടന പ്രക്രിയക്ക് വിധേയമായി മണ്ണിൽ ലയിച്ചു ചേരുന്നില്ല എന്നതാണ് പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ന്യൂനത.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ ഇന്ന് നടന്നുവരുന്നു. തുണി സഞ്ചികൾ നിലവിൽ വന്നതോടെ പ്ലാസ്റ്റിക്കിനെ കഴിവതും നാം ചവിട്ടിപ്പുറത്താകുകയാണ്..Global warming അഥവാ ആഗോള താപനം ഇന്ന് ഗൗരവമേറിയ വിഷയമാണ്.ഹരിതലയ പ്രഭാവം മൂലം ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്നു.SO2, NO2, പോലുള്ള വാതകങ്ങൾ അമിതമായി അന്തരീക്ഷത്തിലെത്തി മഴവെള്ളത്തിൽ ലയിച്ചു ആസിഡുകളായി ഭൂമിയിലെത്തുന്ന അമ്ലമഴ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അതിഭീകരമാണ്.ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് അതിലെ സൾഫർ സംയുക്തങ്ങൾ പരമാവധി നീക്കം ചെയ്തും മരങ്ങൾ നട്ടുപിടിപ്പിച്ചും അമ്ലമഴ ഉണ്ടാകുന്നത് കുറക്കാൻ സാധിക്കും. പരിഹാരമാര്ഗങ്ങളിൽ പ്രധാനമായും പ്രശ്നങ്ങളെ പറ്റി ബോധവൽക്കരണം നടത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്..മലിനീകരണത്തിൽ നിന്നും മുക്തി നേടാൻ നാം ഓരോ വ്യക്തിയും ശ്രമിക്കണം. പരസ്പരവിശ്വാസവും സ്നേഹവും വളർത്തുക, പരിസ്ഥിതിയിലെ ഓരോ ഘടകവും തമ്മിലുള്ള സ്മൈക്യം കാത്തുസൂക്ഷിക്കാൻ അത് അത്യാവശ്യമാണ്.ഒരാളുടെ ശരീരത്തിനും മനസ്സിനും ഒരു പരിസ്ഥിതി ഉണ്ട്.അത് കാത്തു സൂക്ഷിക്കുകയും അതിനെ സമതുലിതാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും ധർമമാണ്.അത് സംരക്ഷിക്കാനും കടന്നാക്രമിക്കാതിരിക്കാനുമുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണം.ഇല്ലെങ്കിൽ ഇതു ആണവ ദുരന്തത്തെക്കാൾ ഭാവിക്കൊരു ഭീഷണിതന്നെ യാകും നാം പരിസ്ഥിതി: നമ്മുടെ പരിസ്ഥിതി: നമുക്ക് സംരക്ഷിച്ചേമതിയാകു !!


വേദിക രാജ്
9 എ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം