|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ചക്കര മാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
| ആകാശത്തോളം ഉയർന്നു നിന്ന് എല്ലാം കണ്ടാസ്വദിക്കുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു ആതിരയ്ക്ക്. വീട്ടുകാരുടെ നിർബന്ധം മൂലം തന്റെ ബാല്യകാലം വീടിന്റെ അകത്തളങ്ങളിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഒരു പെൺകുട്ടിയാണ് ആതിര. അപ്പോഴും അവൾക്കേകാശ്വാസമായി ഒരു കളികൂട്ടുകാരിയായി കൂടെയുണ്ടായിരുന്നത് അവളുടെ വീടിനുമുൻപിൽ വിടർന്നു പന്തലിച്ചു നിൽക്കുന്ന ആ മാവായിരുന്നു. ആതിര തന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചുകൊണ്ടിരുന്നത് ആ മാവിനോടാണ്. ആരോടെനിലാത്ത ഒരടുപ്പം അവൾക്ക് ആ മാവിനോടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൾ ആ മാവിനെ ഓരോമന പേരിട്ടു വിളിച്ചിരുന്നു.......'ചക്കര മാവ് '.
| |
| ഏത് സന്തോഷവും അവൾ ആദ്യം പങ്കുവെക്കുന്നത് ചക്കര യോടായിരുന്നു. ഉറുമ്പുകളാണ് തന്റെ ചക്കര മാവിന്റെ ഏറ്റവും അടുത്തകൂട്ടുകാരിലൊരുകൂട്ടർ എന്നാണ് അവൾ വിശ്വസിച്ചിരുന്നത്. താൻ മാവിന് കൊടുക്കുന്ന ഭക്ഷണങ്ങളൊക്കെ ഉറുമ്പാണ് അങ്ങ് ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന മാവിനുകൊണ്ടുപോയി കൊടുത്തിരുന്നത് എന്നായിരുന്നു അവൾ അവളുടെ കൊച്ചുമനസിൽ വിചാരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഉറുമ്പുകളും അവൾക്കേറെ പ്രിയപെട്ടതായിരുന്നു. ആരും കൂട്ടുകൂടാനില്ലാതെ ഏകാന്തതയിൽ കഴിഞ്ഞിരുന്ന അവളിൽ ജീവന്റെ കരസ്പർശം നൽകിയത് ആ മാവായിരുന്നു.
| |
| ഒരു ദിവസം അവൾ രാവിലെ എഴുന്നേറ്റ് മാവിന്റെയടുത്തേക്കു വന്നു നോക്കി. ആ സമയം അടങ്ങാത്ത ഒരു സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു. തന്റെ ചക്കര മാവ് പൂത്തുലഞ്ഞു നിൽക്കുന്ന സന്തോഷവാർത്ത പറയുവാൻവേണ്ടി അമ്മയുടെ അടുത്തേക്കവൾ ഓടി. അകത്തു അച്ഛനും അമ്മാവന്മാരുമെല്ലാം എന്തോ കാര്യമായി ചർച്ച ചെയ്യുകയായിരുന്നു.
| |
| "നല്ല തടിയാണ്. മുറിച്ചുവിറ്റാൽ ഇച്ചിരി കാശുതടയും. അല്ലേലും അതവിടെ നിന്നിട്ടും വല്യപ്രയോജനമൊന്നുമില്ല. ഇന്നുതന്നെ അവരോട് വരാൻ പറയണം......... ഒട്ടും വൈകിക്കണ്ട....."
| |
| കുട്ടിയായിരുനെങ്കിലും ഈ സംഭാഷണത്തിന്റെ അർഥം അവൾക് മനസിലാക്കുവാൻ കഴിഞ്ഞു. അവൾ തന്റെ കൂട്ടുകാരിയുടെ അടുത്തേക്കോടിവന്നു കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. കരഞ്ഞു കരഞ്ഞു കരച്ചിൽ സഹിക്കവയ്യാതെ അവൾ ആ മരച്ചുവട്ടിൽ കുറേ നേരം ഇരുന്നു. അപ്പോഴേക്കും മരം മുറിക്കാൻ ആളുകൾ വന്നു. അവർ കോടാലിയും കയറുമൊക്കെയെടുത്തൊരുങ്ങി. എന്റെ ചക്കര യെ മുറിച്ചുമാറ്റരുതേ എന്നവൾ ഒത്തിരി കരഞ്ഞു പറഞ്ഞു. എന്നാൽ ആരും അത് ചെവികൊണ്ടില്ല. കോടാലിയുമായി അവർ അത് മുറിക്കുവാൻ തയ്യാറായി. അപ്പോഴേക്കും മുകളിൽ നിന്നു ചുവന്ന നൂലുപോലെ ഉറുമ്പിൻമാലകൾ അവരെ വന്നുപൊതിയാൻതുടങ്ങി. മേലാസകലം ചൊറിഞ്ഞു തടിച്ചു വേദന സഹിക്കവയ്യാതെ അവർ ഓടിമാറി. ആ സമയം ആരോ ഒരാൾ ഉറുമ്പിനെ കൊല്ലുന്ന പൊടിയുമായി ഓടിവന്നു അതെല്ലാം അവിടെ വിതറി. തന്റെ കൂട്ടുകാരെല്ലാം ചത്തൊടുങ്ങുന്നത് അതിരക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഉച്ചത്തിൽ വിളിച്ചലറി......... "എന്റെ കൂട്ടുകാരെ കൊല്ലല്ലേ. ചക്കരയെമുറിക്കല്ലേ..... "എന്നെല്ലാം പറഞ്ഞവൾ പെട്ടന്നു ഞെട്ടിയുണർന്നു. "എന്താ മോളേ എന്താ പറ്റിയെ വെല്ലോ സ്വപ്നവും കണ്ടോ.... " അമ്മചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഉമ്മറത്തേക്കോടി. മുറ്റത്തു വെയിലേറ്റു തിളങ്ങി നിൽക്കുന്നു അവളുടെ ആ കൂട്ടുകാരി......
| |
| എന്നാൽ അവൾ കണ്ട സ്വപ്നം വരും തലമുറയിൽ കാണേണ്ടി വരുന്ന ഒരു വിപത്താണ് എന്നവൾക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. പണത്തിനുവേണ്ടി ഓടുന്ന മനുഷ്യൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഇതുപോലെയുള്ള മരങ്ങൾ വെട്ടിനശിപ്പിക്കുന്നു. മനുഷ്യന് ജീവവായുവും തൊഴിലും മരുന്നും നൽകുന്ന വൃക്ഷങ്ങളെ കാത്തുരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്നവർ മറക്കുന്നു. മനുഷ്യന്റെ ലാഭേച്ഛയും സ്വാർത്ഥതയുമാണ് വനനശീകരണത്തിനും പരിസ്ഥിതിനശീകരണത്തിനുമുള്ള മുഖ്യകാരണം. ഈ തെറ്റ് ഇനി അവർത്തിക്കപ്പെടരുത്.നാം ഓരോരുത്തരും മുൻപിൽ നിന്നുകൊണ്ട് ആ തെറ്റ് തിരുത്തണം. അതിനുള്ള കരുത്തു നമ്മുക്ക് ലഭിക്കട്ടെ..........
| |
| <p> <br>
| |
| {{BoxBottom1
| |
| | പേര്= ദേവിക എസ് എൽ
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. യൂ പി എസ് കുട്ടമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44353
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |